നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ ഇടം നേടിയ നടനാണ് ഹൃത്വിക് റോഷന്. ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതി മോശമായതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഹൃത്വിക് റോഷന്. തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ കുറിച്ചാണ് ഹൃത്വിക് റോഷന് പങ്കുവച്ചിരിക്കുന്നത്.
ഇപ്പോള്‍ ആരോഗ്യവും ശാരീരികക്ഷമതയും ശ്രദ്ധിക്കാന്‍ തുടങ്ങി എന്നാണ് ഹൃത്വിക് പറയുന്നത്. ‘കഹോ നാ പ്യാര് ഹൈ’ എന്ന സിനിമ ചെയ്യുന്ന സമയത്ത് ഡോക്ടര്‍മാര്‍ തന്നോട് സിനിമകളില്‍ ആക്ഷനും ഡാന്‍സും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് ഒരു ചാലഞ്ചായി എടുത്തു. ആരോഗ്യവും ശാരീരികക്ഷമതയും ശ്രദ്ധിക്കാന്‍ തുടങ്ങി.
ഇരുപത്തിയഞ്ചാം സിനിമയിലെത്തി നില്ക്കുമ്പോള് സ്റ്റണ്ടും നൃത്തവുമെല്ലാം ഇപ്പോഴും തനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് ഹൃത്വിക് റോഷന് പറഞ്ഞു. ഇന്നത്തെ തന്നെ കണ്ടാല്‍ ഇരുപത്തിയൊന്ന് വയസുള്ള താന്‍ വളരെ അഭിമാനിക്കുമെന്നും നടന് പറഞ്ഞു.
അതേസമയം, തമിഴ് ചിത്രം ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്ക് ആണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്. തമിഴില്‍ വിജയ് സേതുപതി അഭിനയിച്ച കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. സെയ്ഫ് അലിഖാന് ആണ് മാധവന് അഭിനയിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 30ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...