അമ്മ മരിച്ചതോടെ അച്ഛന് വേറെ വിവാഹം കഴിച്ചു, പിന്നീട് അമ്മാവന്റെ വീട്ടിലാണ് താമസിച്ചത്, എനിക്കന്നു വീടില്ല, ; തുറന്ന് പറഞ്ഞ് ഹരീഷ് കണാരന് !
ഹാസ്യ കഥാപത്രങ്ങളിലൂടെ പ്രേഷകരുടെ മനം കവർന്ന നടനാണ് ഹരീഷ് കണാരന്. മിമിക്രി വേദികളിലൂടെയും കോമഡി റിയാലിറ്റി ഷോയിലൂയുമാണ് താരം സിനിമയിൽ എത്തിയത് . ജാലിയന്‍ കണാരന് എന്ന തള്ളു വീരനായി കയ്യടി നേടിയതോടെ ഹരീഷ് പിന്നെ ഹരീഷ് കണാരനായി മാറുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഹരീഷ് കണാരന്.
കോമഡി വേദികൡും സിനിമയിലുമെല്ലാം നിറഞ്ഞു നില്ക്കുന്ന മറ്റൊരു താരമാണ് നിര്‍മ്മല്‍ പാലാഴി. നിര്‍മ്മലും ഹരീഷും മലയാൡകള്‍ക്ക് വളരെ പ്രിയപ്പെട്ടവരാണ്. ജീവിതത്തിലെ സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഒരുമിച്ചുണ്ടായിരുന്നവര്‍. ഓണ്‍ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഇവരുടെ കോമ്പോ വന്‍ പൊളിയാണ്.
ഇപ്പോഴിതാ തങ്ങളുടെ പഴയ കാലത്തെക്കുറിച്ചുള്ള ഹരീഷിന്റേയും നിര്‍മ്മലിന്റേയും വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ഹരീഷ് സംസാരിക്കുന്നുണ്ട്. നടന്റെ വാക്കുകൾ ഇങ്ങനെ .
എനിക്ക് എസ്എസ്എല്‍സിയ്ക്ക് 96 മാര്‍ക്കാണ് കിട്ടിയത്. ജോലി കിട്ടാന്‍ പത്താം ക്ലാസ് പാസാകണമെന്ന് ബന്ധുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു ടൂട്ടോറിയല്‍ കോളേജില്‍ ചേര്‍ന്നു. അവിടെ വച്ച് ഞാന്‍ സന്ധ്യേ കണ്ടു. ഇഷ്ടപ്പെട്ടു. പ്രേമിച്ചു. പിന്നെ പത്താം ക്ലാസ് എഴുതിയിട്ടില്ല. പകരം പത്ത് വര്‍ഷം പ്രണയിച്ചു. അവള് പ്രീഡിഗ്രി കഴിഞ്ഞു. ടിടിസി കഴിഞ്ഞു.എനിക്കന്നു വീടില്ല. അമ്മ മരിച്ചതോടെ അച്ഛന് വേറെ വിവാഹം കഴിച്ചു. പിന്നീട് ഞാന്‍ അമ്മാവന്റെ വീട്ടിലാണ് താമസിച്ചത്. അമ്മയുടെ വക സ്ഥലമുണ്ട്. അവിടെ വീടു വെക്കണം. പക്ഷെ ജോലിയോ വരുമാനോ ഇല്ല. ഒടുവില്‍ എങ്ങനെയൊക്കയോ വീടുവച്ചു. വിവാഹം കഴിഞ്ഞു. അണ്‍എയ്ഡഡ് സ്കൂളില്‍ സന്ധ്യയ്ക്ക് ജോലി കിട്ടി.
പച്ചക്കറിയും മീനും ഒഴിവാക്കിയാല്‍ പിന്നെ പലചരക്കു കടയില്‍ അന്നൊക്കെ ഞങ്ങള്‍ക്ക് 750 രൂപയെ ആകുമായിരുന്നുള്ളൂ. അതു കൊടുത്തു കഴിഞ്ഞാല്‍ പിന്നെ കടം ആണ്. വിവാഹം കഴിഞ്ഞ് 14 വര്‍ഷമായി. ഈ കഴിഞ്ഞ വിവാഹ വാര്‍ഷികത്തിനാണ് ഞങ്ങള്‍ ആദ്യമായി ഒരു കേക്ക് മുറിച്ച് ആഘോഷിച്ചതെന്നാണ് ഹരീഷ് പറയുന്നത്. താന്‍ ഹരീഷ് കണാരന് ആയ കഥയും താരം പറയുന്നുണ്ട്.
സിനിമയില്‍ എത്തിയ കാലത്ത് ഹരീഷ് പെരുമണ്ണ എന്നായിരുന്നു പേരു വച്ചിരുന്നത്. മരുഭൂമിയല്‍ ആന എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബിജു മേനോന് നിന്നെ ക്ലിക്ക് ആക്കിയത് കണാരനല്ലേ, അതുകൊണ്ട് ഹരീഷ് കണാരന് എന്ന് പേരുമാറ്റിക്കോ എന്നു പറയുകയായിരുന്നു. അങ്ങനെ ഞാന്‍ ഈ പേരില്‍ വന്നുവെന്നായിരുന്നു താരം പറയുന്നത്.
തന്റെ ജീവിതത്തെ മാറ്റി മറിച്ച വാഹനാപകടത്തെക്കുറിച്ചാണ് നിര്‍മ്മല്‍ സംസാരിക്കുന്നത്. ജീവിതം മാറിത്തുടങ്ങിയപ്പോഴായിരുന്നു ആ അപകടം. 2016 മാര്‍ച്ച് 18ന്. തൊണ്ടയാടുള്ള സ്റ്റുഡിയോയില്‍ നിന്നു റെക്കോര്‍ഡിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. പിന്നില്‍ നിന്നും വന്ന വണ്ടി ഇടിച്ചിട്ടു. ശീരം മുഴുവന്‍ ഒടിവുകള്‍. വെറ്റിലറേറ്ററിലായിരുന്നു. മരിച്ചു എന്നു തന്നെ കരുതിയിരുന്നതാണ്. ബാബുവേട്ടന് ഓര്‍മ്മയായി എന്നൊക്കെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ വന്നു.
നാട്ടിലെ സ്കൂളിലും അമ്പലത്തിലും കൂട്ടപ്രാര്‍ത്ഥന നടന്നു. കടകള്‍ ദുഖാചരണത്തിന്റെ ഭാഗമായി അടച്ചു. കുറച്ചു പിടിപാടുള്ള ആളാണെന്ന് തോന്നിയത് കാരണം കൊണ്ടാകാം പടച്ചോന് ജീവന് വിട്ടു തന്നു. 19 ദിവസം കഴിഞ്ഞാണ് കണ്ണു തുറന്നത്. മൂന്നു മാസത്തോളം ആശുപത്രിയിലും ഒന്നരവര്‍ഷം വീട്ടില്‍ വീല്‍ച്ചെയറിലും വാക്കറിലുമായിരുന്നു. കട്ടിലില്‍ അനങ്ങാനാകാതെ കിടന്നു പഴയ സ്കിറ്റുകള്‍ കാണുമ്പോള്‍ ഇനി മറ്റൊരു ജീവിതം ഇല്ലേ എന്ന് തോന്നിയിട്ടുണ്ടെന്നും ഹരീഷ് പറയുന്നു.
