ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്. ഇപ്പോഴിതാ താരത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സഹോദരനും നടനുമായ ഫൈസല്‍ ഖാന്. ആമിര്‍ തന്നെ ഏറെക്കാലം വീട്ടില്‍ അടച്ചുപൂട്ടിയിട്ടതായും മാനസിക വെല്ലുവിളി നേരിടുന്നയാളായി ചിത്രീകരിച്ചതായും ഫൈസല്‍ ആരോപിക്കുന്നു. ഇതിനു പുറമെ തന്റെ സ്വത്തുക്കളുടെ ക്രയവിക്രയാധികാരം സ്വന്തമാക്കാന്‍ ആമിര്‍ ശ്രമിച്ചതായും ഫൈസല്‍ ഖാന് ആരോപിക്കുന്നുണ്ട്.
‘ജീവിതത്തില്‍ ഞാന്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ കാലമുണ്ടായിരുന്നു. അന്ന് എനിക്ക് ഭ്രാന്താണെന്നും സ്വയം കാര്യങ്ങള്‍ നോക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ക്രയവിക്രയാധികാരം ഉള്‍പെടെ കരസ്ഥമാക്കാന്‍ ആമിര്‍ ശ്രമിച്ചു. സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ കഴിയാത്തയാളാണ് ഞാനെന്ന് ജഡ്ജിക്കു മുമ്പില്‍ പറയണമെന്നായിരുന്നു ആവശ്യം. അതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. അതോടെയാണ് വീടുവിട്ട് പോകാന്‍ ഞാന്‍ തീരുമാനിച്ചത്.’
‘കുടുംബവുമായി ഞാന്‍ അകലം പാലിച്ചു. അവരാകട്ടെ, ഞാന്‍ ബുദ്ധിഭ്രമമുള്ളയാളാണെന്ന് പറഞ്ഞുപരത്തുകയായിരുന്നു. അവരെന്നെ വീട്ടുതടങ്കലിലാക്കി. എന്റെ ഫോണ്‍ എടുത്തുമാറ്റി. എന്നെ ചില മരുന്നുകള്‍ കുടിപ്പിക്കാനും തുടങ്ങി. എന്നെ നോക്കാനായി ആമിര്‍ കാവല്ക്കാരെ ഏര്‍പെടുത്തി. ലോകവുമായി എനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഞാന്‍ പ്രതിഷേധിക്കാന്‍ തുടങ്ങി’.
‘വീട് വിട്ട് ഞാന്‍ പൊലീസുകാരനായ സുഹൃത്തിന്റെ അടുത്തേക്കാണ് പോയത്. ഞാന്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സ്ഥാപിക്കാന്‍ എന്റെ കുടുംബം സ്വകാര്യ ആശുപത്രിയില്‍ പരിശോധനകള്‍ നടത്തി ശ്രമിച്ചുവെന്ന് ആ സുഹൃത്താണ് എന്നോട് പറഞ്ഞത്. കോടതിയില്‍ പക്ഷേ, സര്‍ക്കാര്‍ ആശുപത്രിയിലെ പരിശോധന മാത്രമേ അതിനായി കണക്കിലെടുക്കൂ. തുടര്‍ന്ന് ഞാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനക്ക് വിധേയനായി. ഒരുപാടു വര്‍ഷങ്ങള്‍ കോടതിയില്‍ കേസ് നടന്നു.
‘അവസാനം ഞാന്‍ ജയിച്ചു. ഞാന്‍ മാനസിക വെല്ലുവിളി നേരിടുന്നയാളല്ലെന്ന് കോടതി വിധി പറഞ്ഞു. ഈ സമയങ്ങളില്‍ പിതാവാണ് പിന്തുണയുമായി എനിക്കൊപ്പമുണ്ടായിരുന്നത്. എന്നെ സംരക്ഷിക്കാനായി എന്റെ കസ്റ്റഡി ആമിര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, എനിക്കത് ആവശ്യമുണ്ടായിരുന്നില്ല. 18ന് മുകളില്‍ പ്രായമുള്ളയാളായിരുന്നു ഞാന്‍. എന്നെ നോക്കാന്‍ എനിക്കറിയാമെന്ന് ഞാന്‍ കോടതിയോട് പറഞ്ഞു’ എന്നും ഫൈസല്‍ ഖാന് പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...