Connect with us

ഗുരുവായൂര്‍ മേല്‍ശാന്തിയായി വ്‌ലോഗറും ഗായകനുമായ ഡോ. കിരണ്‍ ആനന്ദ് കക്കാട്

News

ഗുരുവായൂര്‍ മേല്‍ശാന്തിയായി വ്‌ലോഗറും ഗായകനുമായ ഡോ. കിരണ്‍ ആനന്ദ് കക്കാട്

ഗുരുവായൂര്‍ മേല്‍ശാന്തിയായി വ്‌ലോഗറും ഗായകനുമായ ഡോ. കിരണ്‍ ആനന്ദ് കക്കാട്

ഗുരുവായൂരിലെ പുതിയ മേല്‍ശാന്തിയായി ഡോ. കിരണ്‍ ആനന്ദ് കക്കാട്. ഇദ്ദേഹത്തെ പലര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ അറിയാമായിരിക്കാം. അറിയപ്പെടുന്ന ഒരു വ്‌ലോഗറും ഗായകനും കൂടിയാണ് അദ്ദേഹം. ഇന്നലെ ഉച്ചപുജയ്ക്ക് ശേഷം നടത്തിയ നറുക്കെടുപ്പിലൂടെയാണ് അടുത്ത ആറ് മാസത്തെ മേല്‍ശാന്തിയായി ഗുരുവായൂര്‍ സ്വദേശിയായ മുപ്പത്തിനാലുകാരന്‍ ഡോ. കിരണ്‍ ആനന്ദ് കക്കാട് തെരഞ്ഞെടുക്കപ്പെട്ടത്.

സെപ്റ്റംബര്‍ 30ന് രാത്രി ചുമതലയേല്‍ക്കുന്ന അദ്ദേഹത്തിന്റെ ആറുമാസ കാലാവധി ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കും. 42 പേര്‍ അപേക്ഷിച്ചിരുന്നു. അതില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 39 പേരില്‍ നിന്നാണ് കിരണ്‍ ആനന്ദ് തെരഞ്ഞെടുക്കപ്പെട്ടത്. ആയുര്‍വേദ ഡോക്ടറായ കിരണ്‍ ആറ് വര്‍ഷത്തോളമായി റഷ്യയിലും ദുബായിലുമായി ജോലിചെയ്യുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് നാട്ടില്‍ തിരികെ എത്തുന്നത്.

പെരിന്തല്‍മണ്ണയില്‍ സ്വന്തമായി ആയുര്‍വേദ ക്ലിനിക് തുടങ്ങാനിരിക്കെയാണ് ഗുരുവായൂരില്‍ മേല്‍ശാന്തിയാകാന്‍ അവസരം ലഭിക്കുന്നത്. കിരണ്‍ പങ്കാളി ഡോ. മാനസി കക്കാടിനൊപ്പം ‘ഹാര്‍ട്ട് ഡുവോസ്’ എന്ന യുട്യൂബ് ചാനല്‍ കൂടി നടത്തുന്നുണ്ട്. ആരോഗ്യ വാര്‍ത്തകള്‍ക്കൊപ്പം, യാത്രകളും, സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതുമാണ് ഇരുവരുടേയും ചാനല്‍.

പല രാജ്യങ്ങളില്‍ നടത്തിയ യാത്രകളുടെ വിവരങ്ങളും വ്‌ലോഗായി പങ്കുവച്ചിട്ടുണ്ട്. സംഗീതത്തില്‍ തത്പരനായ കിരണ്‍ എം ജയചന്ദ്രനും, മധു ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച ഭക്തിഗാന ആല്‍ബത്തിന് സംഗീതം നല്‍കിയിട്ടുണ്ട്. അതേ ആല്‍ബത്തില്‍ രണ്ട് ഗാനങ്ങളും ആലപിച്ചു. 1994-95 വര്‍ഷത്തെ സി ബി എസ് സി സ്‌റ്റേറ്റ് സ്‌കൂള്‍ യൂത്ത്‌ഫെസ്റ്റിവെലില്‍ കലാപ്രതിഭയായിരുന്നു. കിരണിന്റെ മുത്തച്ഛന്‍ കക്കാട് ദാമോദരന്‍ നമ്പൂതിരി അഞ്ച് തവണ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിട്ടുണ്ട്.

More in News

Trending

Recent

To Top