അദ്ദേഹത്തിനോട് തന്നെ താരതമ്യം ചെയ്യുക എന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം, ഒരേയൊരു ഷാരൂഖ് ഖാന് മാത്രമേയുള്ളൂ; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
അദ്ദേഹത്തിനോട് തന്നെ താരതമ്യം ചെയ്യുക എന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം, ഒരേയൊരു ഷാരൂഖ് ഖാന് മാത്രമേയുള്ളൂ; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
അദ്ദേഹത്തിനോട് തന്നെ താരതമ്യം ചെയ്യുക എന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം, ഒരേയൊരു ഷാരൂഖ് ഖാന് മാത്രമേയുള്ളൂ; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ വലിയ ആരാധകനാണ് താനെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്മാന്.
അദ്ദേഹത്തിനോട് തന്നെ താരതമ്യം ചെയ്യുക എന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ദുല്‍ഖര്‍ പറഞ്ഞു. ‘സീതാരാമം’ എന്ന സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടന്. ‘വീര്സാര’യിലെ ഷാരൂഖ് ഖാന്റെ പ്രകടനവുമായി സീതാരാമത്തെ താരതമ്യം ചെയ്തുള്ള ചോദ്യത്തിന് ഒരേയൊരു ഷാരൂഖ് ഖാന് മാത്രമേയുള്ളൂ എന്നാണ് ദുല്‍ഖറിന്റെ മറുപടി.
താന്‍ ഷാരൂഖ് ഖാന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. സഹോദരിക്കൊപ്പം ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ നിരവധി തവണ തിയേറ്ററിലിരുന്ന് കണ്ടിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. ഷാരൂഖ് ഖാന് എല്ലാവര്ക്കും ഒരു പ്രചോദനമാണ്. അദ്ദേഹം മറ്റുള്ളവരോട് പെരുമാറുന്ന രീതി, സ്ത്രീകളോടുള്ള ബഹുമാനവുമെല്ലാം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും ദുല്‍ഖര്‍ അഭിപ്രായപ്പെട്ടു.
അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാരൂഖ് എന്നും ആളുകളുമായി ഇടപെടുന്നതില്‍ അദ്ദേഹം ഏറെ സ്വാധീനം ചെലത്തിയിട്ടുണ്ട് എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുക. സിനിമയില്‍ ദുല്‍ഖറിനൊപ്പം സണ്ണി ഡിയോളും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....