ദൃശ്യം കളി എന്നോട് വേണ്ട.. പറഞ്ഞതെല്ലാം പച്ച കള്ളം! വലിച്ച് കീറുന്നു, അടി തുടങ്ങി മക്കളേ ഒടുവിൽ സംഭവിച്ചത്
പതിനാല് മത്സരാര്‍ഥികളുമായി ആരംഭിച്ച ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം പതിപ്പിലേക്ക് മൂന്ന് പേര് കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാണിച്ച പ്രൊമോ വീഡിയോയില്‍ ആരാക്കെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ഒടുവില്‍ മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായി താരദമ്പതിമാര്‍ പങ്കെടുക്കുന്ന സീസണായി ഇത് മാറിയിരിക്കുകയാണ്. ബിഗ് ബോസിലേക്ക് പുതിയ അതിഥികളായി ഫിറോസ് ഖാനും ഭാര്യ സജ്നയുമാണ് എത്തുന്നത്. ഇവര്‍ക്കൊപ്പം മിഷേല്‍ ആന്‍ ഡാനിയേല്‍ ആണ് മറ്റൊരു മത്സരാര്‍ഥിയായി എത്തിയിരിക്കുന്നത്.
അഭിനേതാവും അവതാരകനും ഡാൻസറും തിരക്കഥാകൃത്തും സംവിധായകനുമാണ് ഫിറോസ് ഖാൻ. ഏഷ്യാനെറ്റ് പ്ലസിലെ ഡെയ്ഞ്ചറസ് ബോയ്സ് എന്ന പ്രാങ്ക് ഷോയിലൂടെയാണ് ഫിറോസ് ഏറെ ആരാധകരെ നേടിയത്. സിനിമകളിലും അഭിനയിച്ചിട്ടുള്ള ഫിറോസിന്റെ ശ്രദ്ധേയ വേഷം വി എം വിനുവിന്റെ മമ്മൂട്ടി ചിത്രം ഫെയ്സ് ടു ഫെയ്സിലേത് ആയിരുന്നു. ഫിറോസ് ഖാൻ്റെ ഭാര്യയും അവതാരകയുമാണ് സജിന. ഒറ്റ കണ്ടസ്റ്റൻ്റായിട്ടാണ് ഇരുവരും മത്സരിക്കുക എന്ന് മോഹൻലാൽ വ്യക്തമാക്കിക്കൊണ്ടാണ് ഇരുവരെയും അവതരിപ്പിച്ചത്. താൻ ബിഗ്ബോസിൻ്റെ വലിയ ആരാധികയാണെന്നും എല്ലാ ഭാഷയിലെയും ബിഗ്ബോസ് സജിന കാണാറുണ്ടെന്ന് ഫിറോസ് ഖാനും വ്യക്തമാക്കിയിട്ടുണ്ട്. താൻ ബിഗ്ബോസിലേക്ക് പോയി മാറി നിൽക്കുമ്പോൾ തൻ്റെ അഞ്ചുവയസ്സുകാരൻ മകനെ മിസ്സ് ചെയ്യുമെന്നും അവൻ തൻ്റെ അടുത്ത സുഹൃത്താണെന്നും ഫിറോസ് പറഞ്ഞു. ബിഗ്ബോസിൽ ഇപ്പോൾ നിൽക്കുന്ന പതിനാലു പേരും പുലിക്കുട്ടികളാണെന്നും ഫിറോസ് പറഞ്ഞു. അതിലും വലിയ പുലികളാണ് അങ്ങോട്ട് എത്തുന്നതെന്നു് അവർ അറിയാൻ പോകുന്നതേയുള്ളൂവെന്ന് സജ്നയും പറഞ്ഞു. പുറത്ത് നടന്ന കാര്യങ്ങളൊന്നും അകത്ത് പറയരുതെന്നും അത് തനിക്ക് തരുന്ന വിശ്വാസമാണെന്നും മോഹൻലാൽ ഓർമ്മിപ്പിക്കുകയും ചെയ്തു.
ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവ്, ധമാക്ക എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിട്ടുള്ള മുഖമാണ് മിഷേലിന്റേത്.
ഇവരെ ഏറെ ആഘോഷത്തോടെയാണ് ഏവരും സ്വാഗതം ചെയ്തത്. അതിനുശേഷം ബിബി വീട്ടിൽ ചില കുത്തിതിരിപ്പുകൾ ഉണ്ടായിരിക്കുകയാണ്. ബിബി വീട്ടിൽ ഡിംപൽ ദൃശ്യം കളിക്കുകയാണെന്നാണ് മിഷേൽ പറഞ്ഞത്. ഫിറോസ് ഖാനോടും സജ്നയോടുമാണ് ഇത് പറഞ്ഞത്. ജൂലിയറ്റ് യൂണിഫോം കഥയും, ടാറ്റു കഥയുമൊക്കെ ഫാബ്രിക്കേറ്റഡ് ആണെന്നും ബിഗ് ബോസ് കോൾ ലഭിച്ച ശേഷമാണ് ഇതേ കുറിച്ചുള്ളതൊക്കെ ഇൻസ്റ്റയിൽ ഇട്ടിട്ടുള്ളതെന്നും മിഷേൽ പറയുകയുണ്ടായി.
മിഷേൽ ബിബി വീട്ടിൽ ഏഷണിത്തരങ്ങളുമായി പുതിയ കുത്തിതിരിപ്പുകൾ വരും ദിവസങ്ങളിൽ ഉണ്ടാക്കാനിടയുണ്ടെന്നാണ് മനസ്സിലാക്കാനാകുന്നത്.
