Connect with us

വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസിലേക്ക് ആദ്യമായി താരദമ്പതികൾ!

Malayalam

വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസിലേക്ക് ആദ്യമായി താരദമ്പതികൾ!

വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസിലേക്ക് ആദ്യമായി താരദമ്പതികൾ!

ഫെബ്രുവരി പതിനാലിന് പതിനാല് മത്സരാര്‍ഥികളുമായി ആരംഭിച്ച ബിഗ് ബോസ് മൂന്നാം പതിപ്പ് ഇനി മറ്റൊരു കളിക്ക് തയ്യാറെടുക്കുകയാണ്.ഇപ്പോൾ മൂന്നാം പതിപ്പിലേക്ക് മൂന്ന് പേര്‍ കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാണിച്ച പ്രൊമോ വീഡിയോയില്‍ ബിഗ് ബോസ് കവാടം തുറക്കുന്നതായി കാണിക്കുന്നുണ്ട്. എന്നാൽ എന്തിനായിരുന്നു എന്നൊന്നും വ്യക്തമാക്കിയിരുന്നില്ല. വൈൽഡ് കാർഡ് എൻട്രീസ് ആണെന്ന് പ്രേക്ഷകർ ഒന്നടംഗം പ്രതീക്ഷിച്ചിരുന്നു. അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായി താരദമ്പതിമാര്‍ പങ്കെടുക്കുന്ന സീസണായി മാറിയിരിക്കുകയാണ് ഇത്.

ബിഗ് ബോസിലേക്ക് പുതിയ അതിഥികളായി ഫിറോസ് ഖാനും ഭാര്യ സജ്‌നയുമാണ് എത്തുന്നത്. ഇവര്‍ക്കൊപ്പം മിഷേല്‍ ആന്‍ ഡാനിയേല്‍ ആണ് മറ്റൊരു മത്സരാര്‍ഥിയായി എത്തിയിരിക്കുന്നത്. മറ്റ് മത്സരാര്‍ഥികൾ എത്തിയത് പോലെ ഇവരുടെ ഇന്‍ട്രോ കാണിച്ച് കൊണ്ടാണ് പ്രേക്ഷകർക്ക് മുന്നിൽ ഇവരെ പരിചയപ്പെടുത്തിയത്.

മറ്റ് ഭാഷകളിലെ ബിഗ് ബോസ് ഷോ കണ്ടിട്ടാണ് ഞങ്ങള്‍ അങ്ങോട്ട് എത്തുന്നതെന്നാണ് ഫിറോസും സജ്‌നയും പറയുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ബന്ധം ഞങ്ങളുടെ മകനാണ്. അവനെ പുറത്ത് നിര്‍ത്തിയാണ് അങ്ങോട്ട് വരുന്നതെന്നുള്ള സങ്കടം മാത്രമേ ഉള്ളു. മറ്റ് മത്സരാര്‍ഥികളുടെ ഒരാഴ്ചത്തെ പ്രകടനം കണ്ടു. എല്ലാവരും മാസ്റ്റര്‍പ്ലാന്‍ ഉള്ളവരാണ്. ആ പുലിക്കുട്ടികള്‍ക്ക് ഇടയിലേക്കാണ് ഞങ്ങള്‍ ചെല്ലുന്നതെന്ന് ഫിറോസ് പറയുമ്പോള്‍ അവരെക്കാളും വലിയ പുലിക്കുട്ടി നമ്മാളായിരിക്കുമെന്ന് സജ്‌ന ഓര്‍മ്മപ്പെടുത്തുന്നു.

ബിഗ് ബോസിലേക്ക് എത്തുന്ന ആദ്യത്തെ ദമ്പതിമാരാണ് ഇരുവരുമെന്ന് പറഞ്ഞ് കൊണ്ടാണ് മോഹന്‍ലാല്‍ ഇവരെ സ്വാഗതം ചെയ്തത്. രണ്ട് പേരുണ്ടെങ്കിലും ഒറ്റ മത്സരാര്‍ഥിയായിട്ടെ പങ്കെടുക്കാന്‍ ഇവര്‍ക്ക് കഴിയുകയുള്ളു. ഞങ്ങള്‍ ഒരേ മനസും ഒരേ ആറ്റിറ്റിയൂഡും ആയിട്ടാണ് എവിടെ പോയാലുമെന്ന് ഫിറോസ് പറയുന്നു. ഇങ്ങോട്ട് വരാനും ഷോ യില്‍ പങ്കെടുക്കാനും സാധിച്ചതില്‍ ഭയങ്കര സന്തോഷമുനണ്ട്. ബിഗ് ബോസിന്റെ വലിയൊരു ആരാധികയാണ് താനെന്നും. ഈ വേദിയില്‍ വന്ന് നില്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും സജ്‌ന പറയുന്നു.

അതേസമയം ബിഗ് ബോസ് വീടിനുള്ളിലേക്ക് പോയാല്‍ അത് വേറെ ലെവലാണെന്ന് മോഹന്‍ലാല്‍ ഇരുവരെയും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഒരാഴ്ച പുറത്ത് നിന്ന് കണ്ടിട്ടാണ് നിങ്ങള്‍ അകത്തേക്ക് പോകുന്നത്. അതുകൊണ്ട് പുറത്ത് നടന്നതും നിങ്ങള്‍ കണ്ട് അറിഞ്ഞ കാര്യങ്ങളൊന്നും അകത്ത് പറയരുതെന്ന് എനിക്ക് വാക്ക് തരണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. അത് കണ്ടുപിടിക്കും. വലിയ പ്രശ്‌നം ആവുകയും ചെയ്യുമെന്നും ലാലേട്ടൻ ഓർമ്മിപ്പിക്കുന്നു.

താന്‍ മുന്‍പ് കുറേ റിയാലിറ്റി ഷോ ചെയ്തിട്ടുണ്ട്. അതിന് വേണ്ടി ഹോം വര്‍ക്ക് ചെയ്തിട്ടാണ് പോകാറുള്ളത്. പക്ഷേ ബിഗ് ബോസിന് മാത്രം അത് സാധ്യമല്ലെന്ന് ഫിറോസ് സൂചിപ്പിച്ചു. ബിഗ് ബോസ് വീട്ടിലെത്തിയാല്‍ നിങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടാക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് രസകരമായ മറുപടിയാണ് ഇരുവരും നല്‍കിയത്. ഇപ്പോള്‍ ഞങ്ങള്‍ നല്ല സ്‌നേഹത്തിലാണ്. ഇനി തിരിച്ച് ഇറങ്ങുമ്പോള്‍ രണ്ട് പേരും രണ്ട് വഴിക്ക് ആകുമോ എന്ന സംശയം ഉണ്ടെന്നും സജ്‌ന പറയുന്നു. അപ്പോൾ ഒരാഴ്ച കണ്ട കഥ ആകില്ല ഇനി നടക്കാൻ പോകുന്നത് എന്നുറപ്പാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top