Connect with us

മുടി കറുപ്പിക്കാനുള്ള ഷാംപൂ അടക്കം ജയിലിൽ എത്തിച്ച് കൊടുത്തു ; കേട്ടാൽ ആരും ഞെട്ടിപ്പോകുന്ന കാര്യങ്ങളാണ് ജയിലിൽ ശ്രിലേഖ ഐ പി എസ് ദിലീപിന് വേണ്ടി ചെയ്തു കൊടുത്തതെന്ന് ബൈജു കൊട്ടരക്കര !

News

മുടി കറുപ്പിക്കാനുള്ള ഷാംപൂ അടക്കം ജയിലിൽ എത്തിച്ച് കൊടുത്തു ; കേട്ടാൽ ആരും ഞെട്ടിപ്പോകുന്ന കാര്യങ്ങളാണ് ജയിലിൽ ശ്രിലേഖ ഐ പി എസ് ദിലീപിന് വേണ്ടി ചെയ്തു കൊടുത്തതെന്ന് ബൈജു കൊട്ടരക്കര !

മുടി കറുപ്പിക്കാനുള്ള ഷാംപൂ അടക്കം ജയിലിൽ എത്തിച്ച് കൊടുത്തു ; കേട്ടാൽ ആരും ഞെട്ടിപ്പോകുന്ന കാര്യങ്ങളാണ് ജയിലിൽ ശ്രിലേഖ ഐ പി എസ് ദിലീപിന് വേണ്ടി ചെയ്തു കൊടുത്തതെന്ന് ബൈജു കൊട്ടരക്കര !

നടൻ ദിലീപ് പ്രതിയായ നടി ആക്രമണക്കേസിലെ വിചാരണ വൈകിപ്പിക്കാനാവില്ലെന്ന് വിചാരണക്കോടതി. ഹൈക്കോടതിയിൽ അതിജീവിത നൽകിയ ഹർജിയിൽ വിധി വരുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടതി.കേസ്, എറണാകുളം സ്പെഷ്യൽ അഡീഷണൽ കോടതിയിൽ നിന്നും വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയായിരുന്നു അതീജീവിത ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ വിചാരണക്കോടതി തയ്യാറായില്ല.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ജയിൽ ഡി ജി പി ശ്രീലേഖ ഐ പി എസിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര. കേട്ടാൽ ആരും ഞെട്ടിപ്പോകുന്ന കാര്യങ്ങളാണ് ജയിലിൽ ശ്രിലേഖ ഐ പി എസ് ദിലീപിന് വേണ്ടി ചെയ്തുകൊടുത്തെന്നും അദ്ദേഹം പറയുന്നു.

സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം. പായയും വീട്ടിൽ നിന്നുള്ള ഭക്ഷണവും ഇളനീരും മാത്രമല്ല മുടി കറുപ്പിക്കാനുള്ല ഷാംപൂ വരെ ദീലീപിന് ജയിലിൽ എത്തിച്ചിരുന്നു. ദിലീപിന് വേണ്ടി എന്ത് കാര്യങ്ങൾ ചെയ്യാനും ശ്രീലേഖ ഐ പി എസ് അന്ന് തയ്യാറായിരുന്നുവെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ 85 ദിവസം ജയിലിൽ കിടന്ന എട്ടാം പ്രതി ദിലീപ് പുറത്ത് വന്നപ്പോൾ ഒരു മുടി പോലും നരച്ചതായി ഉണ്ടായിരുന്നില്ല. ജയിലിൽ മുടി കറുപ്പിച്ച് കൊടുക്കുന്ന പരിപാടിയും ഉണ്ടെന്ന് മനസ്സിലായത് ആദ്യമായിട്ടാണ്. പക്ഷെ അതിൽ നിന്നും ഒരു വ്യക്തമാക്കാൻ സാധിച്ചു. ബാലചന്ദ്രകുമാർ എന്ന് പറയുന്ന ആളിന്റെ കൈവശമാണ് മുടി കറുപ്പിക്കാനുള്ള ഷാംപൂ ജയിലിൽ എത്തിച്ച് കൊടുത്തതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

അന്ന് ബാലചന്ദ്ര കുമാർ ദിലീപിന്റെ സിനിമയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണ്. ആ സിനിമയുടെ എഴുത്തിനും മറ്റുമായി കളമശ്ശേരിയിൽ ദിലീപ് എടുത്തുകൊടുത്ത വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ആ സമയത്താണ് ദിലീപ് ജയിലിൽ പോകുന്നത്. ബാലചന്ദ്രകുമാർ തന്നെയാണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ഇത്തരം സഹായങ്ങൾക്ക് മാത്ര അതിന് അപ്പുറം ചെയ്യാനും ശ്രീലേഖ തയ്യാറായിരുന്നു

കിളിമാനൂർ കേസിലടക്കം ശ്രീലേഖയ്ക്ക് എതിരെ ആരോപണം ഉണ്ട്. അങ്ങനെയുള്ള ഒരാൾ ദിലീപ് ജയിലിൽ നിന്ന് ഇറങ്ങി വരുമ്പോഴും എന്തെങ്കിലുമൊക്കെ ഉപകാരം ചെയ്തുകൊടുക്കാതിരിക്കില്ല. ആ ഉപകാരമാണ് ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ വിവാദമായത്. ദിലീപ് ജയിലിൽ കമ്പികളിൽ പിടിച്ചുകൊണ്ട് നിൽക്കുകയായിരുന്നു, അസുഖ ബാധിതനായിരുന്നു ഇതെല്ലാം കണ്ട് എന്റെ മനസ്സ് അലിഞ്ഞു. ഞാനയാൾക്ക് വേണ്ടുന്ന കാര്യങ്ങളെല്ലാം ചെയ്തു കൊടുത്തു എന്നായിരുന്നു ശ്രീലേഖ പറഞ്ഞത്.ആ ചെയ്തുകൊടുത്ത കൂട്ടത്തിലാണ് മുടി കറുപ്പിക്കാനുള്ള ഷാംപൂ അടക്കം എത്തിച്ച് കൊടുത്തത്. എന്തെല്ലാം സാധനങ്ങൾ ആവശ്യമുണ്ടോ, അതെല്ലാം ബാലചന്ദ്ര കുമാർ വഴി തന്നെയാണ് ജയിലിൽ എത്തിച്ച് നൽകിയിരുന്നത്.

ദിലീപ് ജിയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷം ശ്രീലേഖ ദിലീപിനെ വെളുപ്പിക്കാനുള്ള പിആർ വർക്കുമായി മുന്നോട്ട് പോയി. ഇരുവരും തമ്മിലുള്ള ചാറ്റുകൾ വരെ പുറത്ത് വന്നുവെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.
ഇത്രയൊക്കെ ആയിട്ടും കേരള പൊലീസിന് ഇപ്പോഴും ഒരു അനക്കമില്ല. പുതിയ ക്രൈം ബ്രാഞ്ച് എഡിജിപി വന്നത് മുതൽ പറഞ്ഞിരിക്കുന്നത് എല്ലാം പൂട്ടിക്കെട്ടി വെച്ചോ, ഇതുവരെ അന്വേഷിച്ചത് മതി എന്നാണ് തീരുമാനം. ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രനും ബൈജു പൌലോസിനും അനങ്ങാൻ പറ്റാത്ത രീതിയിൽ കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു.

ഒരു വക്കീലിന്റെ വീട്ടിലേക്കാണ് പൾസർ സുനി പെൻഡ്രൈവുമായി മതിൽചാടി പോയതെന്ന് ഞങ്ങൾ ഇന്നലെ പറഞ്ഞിരുന്നു. അതിന്റെ ദൃശ്യങ്ങളടക്കം പൊലീസിന്റെ കൈവശം ഉണ്ടായിട്ടും ഈ അഭിഭാഷകയേയോ, അല്ലെങ്കിൽ ഈ കേസിൽ തെളിവുകൾ നശിപ്പിച്ചു എന്ന് പറയുന്ന രാമൻ പിള്ളയേയോ, ഫിലിപ്പ് ടി വർഗീസിനെയോ ഒന്നും ചോദ്യം ചെയ്യാൻ സാധിച്ചില്ലെങ്കിൽ കഴിവ് കേടിന്റെ അങ്ങേയറ്റം എന്നല്ലാതെ എന്താണ് പറയാനുള്ളതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top