ഇത് ആരോടും പറയാതിരിക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി, തമിഴ് സിനിമാ അരങ്ങേറ്റത്തോടൊപ്പം എആര്‍ റഹ്മാനു വേണ്ടി ഒരു ഗാനം എഴുതി ആലപിച്ചു; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നീരജ് മാധവ്
ഇത് ആരോടും പറയാതിരിക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി, തമിഴ് സിനിമാ അരങ്ങേറ്റത്തോടൊപ്പം എആര്‍ റഹ്മാനു വേണ്ടി ഒരു ഗാനം എഴുതി ആലപിച്ചു; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നീരജ് മാധവ്
ഇത് ആരോടും പറയാതിരിക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി, തമിഴ് സിനിമാ അരങ്ങേറ്റത്തോടൊപ്പം എആര്‍ റഹ്മാനു വേണ്ടി ഒരു ഗാനം എഴുതി ആലപിച്ചു; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നീരജ് മാധവ്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് നീരജ് മാധവ്. കോവിഡ് കാലത്ത് നീരജ് പുറത്തിറക്കിയ മ്യൂസിക് വീഡിയോകള്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ ഒരു വലിയ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നീരജ്.
എ ആര് റഹ്മാനുവേണ്ടി ഒരു ഗാനം എഴുതി ആലപിക്കാന്‍ അവസരം ലഭിച്ച സന്തോഷമാണ് നീരജ് പങ്കുവെച്ചത്. ചിലമ്പരശനെ നായകനാക്കി ഗൗതം വസുദേവ് മേനോന് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച വെന്തു തനിന്തതു കാട് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം നടത്തുകയാണ് താരം.
ഒപ്പം എ ആര് റഹ്മാന്റെ സംഗീതത്തില്‍ ഒരു റാപ്പ് സോംഗിന് വരികള്‍ എഴുതി, അത് ആലപിക്കാനും നീരജിന് കഴിഞ്ഞു. തന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഇതെന്ന് നീരജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. റഹ്മാനും ഗൗതം മേനോനുമൊപ്പം നില്ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് നീരജിന്റെ കുറിപ്പ്.
കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു;
‘അതെ, എ ആര് റഹ്മാനു വേണ്ടി ഞാന്‍ ഒരു ഗാനം വരികള്‍ എഴുതി, പാടിയിരിക്കുന്നു!!! സ്വപ്നങ്ങള്‍ക്കായി പരിശ്രമിക്കുക, അപ്പോഴത് യാഥാര്‍ഥ്യമാവും. ഇത് ആരോടും പറയാതിരിക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി. വെന്തു തനിന്തതു കാട് ഇതിനകം കണ്ടവര്‍ക്ക് ഇത് മനസിലായിട്ടുണ്ടാവും. ഇപ്പോള്‍ എനിക്കിത് ലോകത്തോട് വിളിച്ചുപറയാനാവും. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയില്‍ എ ആര് റഹ്മാനുവേണ്ടി ചില വരികള്‍ അദ്ദേഹത്തിന്റെ മുന്നില്‍ ആലപിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു.
അദ്ദേഹത്തിനൊപ്പം അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ ഇരുന്ന് ഈ ട്രാക്ക് ഉണ്ടാക്കിയത് തൊട്ടുപിന്നാലെയാണ്. ശരിക്കുമൊരു ഫാന്‍ബോയ് നിമിഷമായിപ്പോയി അത്. വെന്തു തനിന്തതു കാട് ഇപ്പോള്‍ തിയേറ്ററുകളില്‍ ഉണ്ട്. ഒരു നടന്, റാപ്പര്‍ എന്നീ നിലകളില്‍ എന്റെ തമിഴ് സിനിമാ അരങ്ങേറ്റം’, എന്നും നീരജ് മാധവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കന്നട നടനും ടിവി സീരിയല്‍ സംവിധായകനുമായ നിതിന്‍ ഗോപി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ...
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയതിന് പിന്നാലെ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്. ‘സ്വീകരണം...
ദിലീപും നടന്റെ കുടുംബവും പ്രേക്ഷകർക്ക് പരിചിതമാണ്. ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്തതട്ടാശ്ശേരികൂട്ടത്തിന്റെ റിലീസിന്റെ അന്നാണ് അനൂപിന്റെ ഭാര്യ ലക്ഷ്മി...