ചിലര്‍ വാര്‍ത്താ പ്രധാന്യത്തിന് വേണ്ടിയായിരിക്കും അത് പീഡനക്കേസായി മാറ്റുന്നത്; മിടു ആരോപണങ്ങളെ കുറിച്ച് കൃഷ്ണ പ്രഭ!
2008 മുതൽ സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു താരമാണ് നടി കൃഷ്ണ പ്രഭ. ഒരു അഭിനയത്രി എന്നതുപോലെ തന്നെ നർത്തകി, ഗായിക, അവതാരക തുടങ്ങിയ മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് കൃഷ്ണപ്രഭ. മോഹൻലാൽ നായകനായ മാടമ്പിയിലെ ഭവാനി എന്ന കഥാപാത്രമാണ് കൃഷ്ണപ്രഭയെ പ്രേക്ഷകർ ആദ്യം തിരിച്ചറിഞ്ഞ് തുടങ്ങുന്നത്.പിന്നീട് നിരവധി സിനിമകളിൽ ഹാസ്യനടിയായി അഭിനയിച്ചിട്ടുള്ള കൃഷ്ണപ്രഭ ഒരു ഇന്ത്യൻ പ്രണയകഥയിലൂടെ സ്വഭാവനടിയായും അഭിനയിച്ചു തുടങ്ങി. മികച്ച നര്‍ത്തകി കൂടിയായ കൃഷ്ണപ്രഭ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഒട്ടേറെ ആരാധകരുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ഡാന്‍സ് വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. എല്ലാ വീഡിയോസും വൈറലാകാറുണ്ട്.
ഇപ്പോഴിതാ കൃഷ്ണ പ്രഭയുടെ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തന്റെ സിനിമ വിശേഷങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങുന്ന അഭിമുഖത്തില്‍ സിനിമയില്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും ഇപ്പോള്‍ ഉയരുന്ന മിടു ആരോപണങ്ങളെ കുറിച്ചും പറയുന്നുണ്ട്. വാര്‍ത്താ പ്രാധാന്യത്തിന് വേണ്ടിയാണ് വഞ്ചനാകുറ്റം പീഡനക്കേസായി മാറുന്നതെന്നാണ് കൃഷ്ണ പ്രഭയുടെ അഭിപ്രായം. താരത്തിന്റെ വാക്കുകളിലേക്ക്.
മി ടു ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യമാണ് അവതാരക ചോദിച്ചത്. ഈ ചോദ്യത്തിന് കൃഷ്ണ പ്രഭയുടെ മറുപടി ഇങ്ങനെയായിരുന്നു. ഈ അടുത്ത് നടന്ന സംഭവത്തില്‍ ഞാന്‍ ഇങ്ങനെ വിചാരിച്ചിരുന്നു, പല പ്രശ്‌നങ്ങളും ഇവിടെ ഉണ്ടാകുന്നത് ആദ്യം ഇവര്‍ അങ്ങ് ഒവറായിട്ട് കൂട്ടിലേക്ക് പോകും.
ചിലര്‍ സുഹൃത്തുക്കളാകുകയാണെങ്കില്‍, ഇനി ഒരിക്കലും നമ്മല്‍ പിരിയില്ലെന്ന ലെവലിലേക്കാണ്. പിന്നെ ചെറിയ ഒന്നും രണ്ടും കാര്യങ്ങള്‍ പറഞ്ഞ് അടിച്ചു പിരിഞ്ഞ് വീട്ടിലുള്ളവരെ തെറിവിളിക്കുക, അയല്‍വക്കത്തുള്ളവരെ തെറിവിളിച്ച് പിന്നെ പ്രശ്‌നമായി ബഹളമായി. എന്തും ഓവറായാല്‍ കൊള്ളില്ല. എന്റെ അഭിപ്രായം അങ്ങനെയാണ്.
ഈ അടുത്ത് വന്ന സംഭവത്തില്‍ എനിക്ക് തോന്നിയത്, അവര്‍ ഭയങ്കര കൂട്ടായിരുന്നു, പെട്ടെന്ന് മാറിക്കഴിഞ്ഞപ്പോള്‍, ചാന്‍സ് തന്നില്ല എന്ന് പറഞ്ഞാണ് യൂസ് ചെയ്തു എന്നുപറഞ്ഞുള്ള ആരോപണങ്ങള്‍ വന്നത്. ചിലര്‍ വാര്‍ത്താ പ്രധാന്യത്തിന് വേണ്ടിയായിരിക്കും അത് പീഡനക്കേസായി മാറ്റുന്നത്- കൃഷ്ണ പ്രഭ പറഞ്ഞു
ശരിക്കും അത് പീഡനക്കേസല്ല, വഞ്ചനകുറ്റം എന്ന രീതിയില്‍ അത് എടുക്കണം. ചാന്‍സ് തരാം എന്ന് പറഞ്ഞു. എന്നാല്‍ ചാന്‍സ് തരാന്‍ പറ്റിയില്ല. അടുത്തതില്‍ തരാം എന്ന് പറയുന്നു. എന്നാല്‍ കിട്ടിയില്ല എന്ന് പറയുമ്പോള്‍ അത് ഉടന്‍ പീഡനമായി മാറുന്നത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ലെന്ന് കൃഷ്ണ പ്രഭ പറഞ്ഞു.ഞാന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ വഞ്ചനാകുറ്റമാണെങ്കില്‍ ന്യൂസ് നില്‍ക്കില്ല. വഞ്ചനാകുറ്റം എന്ന് പറയുമ്പോള്‍ നമ്മളാണേല്‍ പോലും ആ ന്യൂസ് നോക്കില്ല. എന്നാല്‍ പീഡനം എന്ന് പറയുമ്പോള്‍ അങ്ങനയല്ലെന്നും താരം പറയുന്നു. ഇതോടൊപ്പം സോഷ്യല്‍ മീഡിയയിലെ നെഗറ്റിവിറ്റിയെ കുറിച്ചും താരം തുറന്നുപറയുന്നുണ്ട്.
നെഗറ്റിവിറ്റി എന്ന് പറയുന്നത് നമ്മുടെ ചുറ്റുമുണ്ട്. നമ്മള്‍ വീട്ടിലിരുന്നാല്‍ പോലും കുറ്റം പറയുന്ന ആള്‍ക്കാരുണ്ട്. ജോലിക്ക് പോയാലും കുറ്റം പറയാന്‍ ആള്‍ക്കാരുണ്ട്. അത് തന്നെയാണ് സോഷ്യല്‍ മീഡിയയിലുള്ളത്. സോഷ്യല്‍ മീഡിയയില്‍ നമ്മളെ കാണാത്തവര്‍ പോലും നമ്മളെ കുറ്റം പറയും. അതൊക്കെ അതിന്റെ ഒരു ഭാഗമാണെന്നാണ് താരത്തിന്റെ അഭിപ്രായം.
സോഷ്യല്‍ മീഡിയയെ ഹാന്‍ഡില്‍ ചെയ്യാന്‍ പഠിക്കുക എന്നതാണ്. ചില കമന്റിസിനൊക്കെ ഇപ്പോള്‍ പ്രതികരിക്കാറില്ല. ഒന്നാമത്തെ കാര്യം ഒരു പരിചയമില്ലാത്ത ആളുകളെയാണ് ഇങ്ങനെ പറയുന്നത്. ഇതൊക്കെ സമയം കളയാന്‍ ഒരു പണിയും ഇല്ലാത്ത ആളുകള്‍ ചെയ്യുന്ന കാര്യമാണെന്ന് കൃഷ്ണ പ്രഭ പറയുന്നു.