News
‘ദളപതി 67’, ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ്; ആവേശത്തോടെ ആരാധകര്‍
‘ദളപതി 67’, ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ്; ആവേശത്തോടെ ആരാധകര്‍
വിജയ്-ലോകേഷ് കനകരാജ് ചിത്രമായ ‘ദളപതി 67’നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകള്‍ നല്‍കിയിരിക്കുകയാണ് ലോകേഷ്. ചിത്രത്തിന്റെ പ്രഖ്യാപനം ഒന്ന്‌രണ്ട് മാസത്തിനുള്ളില്‍ നടക്കും.
മറ്റൊരു വിജയ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിന് ശേഷം മാത്രമേ എനിക്ക് സിനിമയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളു. പ്രൊഡക്ഷന്‍ സൈഡില്‍ നിന്നും അറിയിപ്പുണ്ടായതിന് ശേഷം കൂടുതല്‍ അപ്‌ഡേറ്‌സ് നല്‍കുമെന്നും ലോകേഷ് വ്യക്തമാക്കി.
ചിത്രത്തില്‍ സഞ്ജയ് ദത്ത് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.ലോകേഷ് സഞ്ജയ് ദത്തുമായി സംസാരിക്കുകയും നടന്‍ കഥാപാത്രമാകാന്‍ സമ്മതം മൂളുകയും ചെയ്തു എന്നാണ് സിനിമയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. 10 കോടിയാണ് നടന്റെ പ്രതിഫലമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മാസ്റ്ററിന് ശേഷം ലോകേഷുമായി ഒന്നിക്കുന്ന ചിത്രത്തില്‍ നാല്പതുകളില്‍ എത്തിയ ഒരു ഗ്യാങ്സ്റ്ററായാണ് വിജയ് അഭിനയിക്കുന്നത്. ‘ബാഷ’യിലെ രജനികാന്തിനോട് സമാനമായ ഷെയ്ഡിലായിരിക്കും നടനെ സിനിമയില്‍ അവതരിപ്പിക്കുക. വിജയ് ചിത്രത്തില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിലാകുമെത്തുക എന്നും സൂചനകളുണ്ട്.
ഔദ്യോ?ഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ വമ്പന്‍ തുകയക്കാണ് സണ്‍ നെറ്റ്!വര്‍ക്കും നെറ്റ്ഫ്‌ലിക്‌സും ചിത്രം ഏറ്റെടുത്തിരിക്കുന്നത്. 80 കോടിക്കാണ് സണ്‍ നെറ്റ്!വര്‍ക്ക് ദളപതി 67ന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്. അതേസമയം, 120 കോടി നല്‍കിയാണ് സിനിമയുടെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
