serial news
നടിമാരെല്ലാം പ്രായം കുറയ്ക്കുകയാണല്ലോ..?; ആത്മാർത്ഥമായി ശ്രമിച്ചാൽ എന്തും സാധ്യമാവുമെന്ന് തെളിയിച്ചു; മേക്കോവറിന് പിന്നിലെ രഹസ്യം പരസ്യമാക്കി പാര്‍വതി കൃഷ്ണ; 26 കിലോ കുറച്ച ചിത്രങ്ങൾ കാണാം…!
നടിമാരെല്ലാം പ്രായം കുറയ്ക്കുകയാണല്ലോ..?; ആത്മാർത്ഥമായി ശ്രമിച്ചാൽ എന്തും സാധ്യമാവുമെന്ന് തെളിയിച്ചു; മേക്കോവറിന് പിന്നിലെ രഹസ്യം പരസ്യമാക്കി പാര്‍വതി കൃഷ്ണ; 26 കിലോ കുറച്ച ചിത്രങ്ങൾ കാണാം…!
ഇന്നത്തെ സിനിമാ നടികളെല്ലാം ഫിറ്റ്നസ് കാര്യങ്ങളില്‍ അങ്ങേയറ്റത്തെ ശ്രദ്ധ നല്‍കുന്നവരാണ്. പ്രായം അവരുടെ ചർമ്മത്തെ ഒട്ടും ബാധിക്കാത്ത വിധത്തിൽ കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമൊക്കെ നിലനിര്‍ത്തുന്നതിനെക്കുറിച്ച് പറഞ്ഞ് പല താരങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിടാറുണ്ട്.
ഇപ്പോഴിതാ, സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി സജീവമായ പാര്‍വതി കൃഷ്ണയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രസവ ശേഷമുള്ള ഭാരം കുറച്ച് കൂടുതല്‍ സുന്ദരിയായിരിക്കുകയാണ് താരം. സുഹൃത്തുക്കളും ആരാധകരുമെല്ലാം പാര്‍വതിയുടെ പ്രയത്നത്തിന് കൈയ്യടിയുമായെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് താരം പഴയ ചിത്രവും പുതിയതും പങ്കുവെച്ചത്.
“26 കിലോ കുറച്ചു. ഇപ്പോൾ കൂളാണ്. ഇത് സാധ്യമാക്കിത്തന്നവര്ക്ക് നന്ദിയെന്നുമായിരുന്നു പാര്‍വതി കുറച്ചത്. തടിയുള്ള സമയത്തെയും ഇപ്പോഴത്തെയും ചിത്രങ്ങളും പോസ്റ്റിനൊപ്പമുണ്ടായിരുന്നു. സാധിക, അഭിരാമി സുരേഷ്, ആതിര മാധവ്, റെബേക്ക സന്തോഷ്, സിന്ധു കൃഷ്ണ തുടങ്ങി നിരവധി പേരായിരുന്നു കമന്റുകളുമായെത്തിയത്. എങ്ങനെയാണേലും നീ സുന്ദരിയാണെന്നായിരുന്നു വിക്രമന് വിജിതയുടെ കമന്റ്. പ്യൂവര്‍ ഹാര്‍ഡ് വര്‍ക്കെന്നായിരുന്നു റെബേക്കയുടെ കമന്റ്.
സോഷ്യല്‍മീഡിയയില്‍ വളരെയധികം സജീവമാണ് നടി പാര്‍വതി . താരം പങ്കുവെയ്ക്കാറുള്ള എല്ലാ വീഡിയോകളും പോസ്റ്റുകളുമെല്ലാം പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. പാര്‍വതിയും മകനും ഒന്നിച്ചുള്ള ക്യൂട്ട് വീഡിയോ ട്രന്‍ഡിംഗായിരുന്നു.
റീല്‍സിലൂടെയായി നിരവധി പേരായിരുന്നു ഇത് അനുകരിച്ചത്. അമ്മയുടെ പൊന്ന് ആരാണെന്ന് ചോദിച്ചുള്ള വീഡിയോ ആയിരുന്നു പാര്‍വതി പങ്കുവെച്ചത്. ഒറിജിനല്‍ വീഡിയോ ചോദിച്ചവര്ക്കായെന്ന് പറഞ്ഞ് പാര്‍വതി വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
മഹേഷ് നാരായണന് ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലൊരുങ്ങിയ മാലിക്കില്‍ സുപ്രധാന വേഷത്തില്‍ പാര്‍വതി എത്തിയിരുന്നു. ഓഡീഷന് കഴിഞ്ഞ് ചിത്രത്തിലേക്ക് തന്നെ തിരഞ്ഞെടുത്തുവെന്നത് വിശ്വസിക്കാനായില്ലെന്ന് മുന്‍പ് താരം കുറിച്ചിരുന്നു. ആ വേഷം എങ്ങനെയാണ് ചെയ്തതെന്നറിയില്ലെന്നും താരം പറഞ്ഞിരുന്നു. ക്ലൈമാക്സ് രംഗങ്ങളില്‍ ഫഹദ് നന്നായി പിന്തുണച്ചിരുന്നുവെന്നും മാലിക്ക് അനുഭവങ്ങള്‍ ഒരിക്കലും മറക്കാനാവുന്നതല്ലെന്നും പാര്‍വതി കുറിച്ചിരുന്നു.
അഭിനയത്തിനൊപ്പം തന്നെ ഡാന്‍സും തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്തും താരം നൃത്തം ചെയ്തിരുന്നു. അഭിനന്ദനം മാത്രമായിരുന്നില്ല വിമര്‍ശനങ്ങളുമായും ചിലരെത്തിയിരുന്നു. ഡോക്ടറോട് ചോദിച്ചതിന് ശേഷമായാണ് ഡാന്‍സ് ചെയ്തതെന്നും വേറെ കുഴപ്പങ്ങളൊന്നുമില്ലെന്നും അങ്ങനെയാണ് ഡാന്‍സ് ചെയ്തതെന്നും പാർവതി പറഞ്ഞു.
about parvathy
