തിരുവനന്തപുരത്ത് മത്സരിക്കാൻ ആഗ്രഹമുണ്ട്, ബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കും
Published on
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് നടൻ വിവേക് ഗോപൻ. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് വിവേക് ബിജെപിയില്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിന് പിന്നാലെ ബിജെപി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെന്ന് വിവേക് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ ഇതാ തിരുവനന്തപുരത്ത് മത്സരിക്കാനാണ് ആഗ്രഹമുണ്ടെന്ന് വിവേക് ഗോപൻ. ബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും ബിജെപി ഔദ്യോഗിക അംഗത്വം ഫെബ്രുവരി 27ന് കെ സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയില്‍ സ്വീകരിക്കുമെന്നും നടൻ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
ഇ ശ്രീധരന് പോലെയുള്ള പ്രമുഖര്‍ പാര്‍ട്ടിയിലേക്ക് വന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ദേശീയ പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നത് നാടിന് ഗുണം ചെയ്യുമെന്നും വിവേക് ഗോപന് പറഞ്ഞു.
Continue Reading
You may also like...
Related Topics:Vivek Gopan
