ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഞെട്ടിച്ചു, അവരെത്തുന്നു.. ഇനി വേറെ ലെവൽ
ബിഗ് ബോസ് മലയാളം സീസണ്‍ 3 ആദ്യ വാരം പിന്നിടുമ്പോള്‍ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും എത്തുന്നു? എപ്പിസോഡ് അവസാനിച്ചതിനുശേഷമുള്ള ഞായറാഴ്ച എപ്പിസോഡിന്‍റെ പ്രൊമോ കട്ടിലാണ് അത്തരമൊരു സൂചന ഉണ്ടായിരുന്നത്.
മത്സരാര്‍ഥികളെല്ലാം വീട്ടിലെ പണികളില്‍ മുഴുകി നില്‍ക്കുന്ന സമയത്താണ് കോളിങ് ബെല്‍ അടിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ എല്ലാവരും ഒാടി മുറ്റത്തേക്ക് എത്തുന്നു. പെട്ടന്ന് മെയിന്‍ വാതില്‍ തുറക്കുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഒരു മത്സരാര്‍ഥി കൂടി എത്തിയെന്നാണ് പൊതുവേയുള്ള വിവരം. അതേ സമയം ആരാണ് ഇനി ഷോ യിലേക്ക് എത്തുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് എല്ലാവരും. മുന്‍പ് പ്രവചിച്ചിരുന്ന ചില താരങ്ങളുടെ പേര് മുഴങ്ങി കേള്‍ക്കുന്നുണ്ടെങ്കിലും അടുത്ത എപ്പിസോഡിലൂടെയാണ് വ്യക്ത വരുകയുള്ളു…
എന്നാൽ സോഷ്യൽമീഡിയ പലരുദേവയും പേരുകൾ ഉയർത്തുന്നുണ്ട്. ബിഗ് ബോസ് റിവ്യൂകളിലൂടെ ശ്രദ്ധ നേടിയ മൂപ്പന്‍സ് വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനൽ രണ്ട പേരുകൾ ഉയർത്തുന്നുണ്ട്. കൃത്യമായ തെളിവുകൾ ചൂണ്ടികാണിച്ചാണ് ഇവരുടെ പേരുകൾ ഉയർത്തുന്നത്
നാല് പേര്‍ വൈല്‍ഡ് കാര്‍ഡിലൂടെ കടന്നു വരുമെന്നും അതില്‍ രണ്ട് പേര്‍ ഇവരായായിരിക്കുമെന്നുമാണ് പറയുന്നത്. രണ്ട് പേരുടെ പേരുകളാണ് ബിഗ് ബോസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വിലയിരുത്തപ്പെടുന്നത്. ധന്യ നാഥും മിഷേല്‍ ആന്‍ ഡാനിയലുമാണ് ഈ രണ്ട് പേരുകള്‍. ഇരുവരും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ്. മിഷേലിന്റെ ചിത്രങ്ങള്‍ ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മിഷേല്‍ ചെന്നൈയിലെത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ ക്വാറന്റൈനില്‍ ആണെന്നുമാണ് വീഡിയോയില്‍ പറയുന്നത്.ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ്വിലൂടെ സിനിമയിലെത്തിയ താരമാണ് മിഷേല്‍. താരത്തിന്റെ യൂട്യൂബ് ചാനലും പ്രശസ്തമാണ്. തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ മിഷേല്‍ ചാനലിലൂടെ പങ്കുവെക്കാറുണ്ട്.
മോഡലിങ്ങില്‍ നിന്നും അഭിനയത്തിലേക്ക് എത്തിയ ധന്യ സോഷ്യല്‍ മീഡിയയില്‍ താരമാണ്. സൈക്കോ ട്രെന്റി എന്ന പേരിലാണ് ധന്യ സോഷ്യല്‍ മീഡിയയില്‍ അറിയിപ്പെടുന്നത്. ധാരാളം ഫോളോവേഴ്‌സുള്ള താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ ശ്രദ്ധ നേടിയിരുന്നു.
ഇവര്‍ തന്നെയായിരിക്കുമോ വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസ് വീട്ടിലേക്ക് എത്തുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. റിപ്പോര്‍ട്ടുകള്‍ ഉറപ്പിക്കാനായി അവര്‍ കാത്തിരിക്കുകയാണ്. താരങ്ങള്‍ ഇതിനോട് ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇരുവരും ബിഗ് ബോസിലേക്ക് എത്തുകയാണെങ്കില്‍ പരിപാടി കൂടുതല്‍ രസകരമായി മാറുമെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.
