Connect with us

വിക്രം മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോമിലും…, എത്തുന്നത് അഞ്ച് ഭാഷകളില്‍

News

വിക്രം മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോമിലും…, എത്തുന്നത് അഞ്ച് ഭാഷകളില്‍

വിക്രം മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോമിലും…, എത്തുന്നത് അഞ്ച് ഭാഷകളില്‍

കമല്‍ ഹാസന് വന്‍ തിരിച്ചുവരവ് നല്‍കിയ ചിത്രം വിക്രം മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോമിലും കാണാം. ജൂണ്‍ 3 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി പ്രീമിയര്‍ ഒരു മാസത്തിനപ്പുറം ജൂലൈ 8 ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്രമുഖ പ്ലാറ്റ്‌ഫോമിലേക്കും ചിത്രം എത്തുകയാണ്.

സീ 5 ആണ് അഞ്ച് ഭാഷകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സെപ്റ്റംബര്‍ 13 ന് ആണ് സീ 5 വിക്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു വിക്രം. ചിത്രം ഇതുവരെ നേടിയ ആഗോള ഗ്രോസ് 432 കോടിയാണെന്നാണ് കണക്ക്.

ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 196.5 കോടിയാണ്. തമിഴ്‌നാട്ടില്‍ നിന്നാണ് ചിത്രത്തിന്റെ നേട്ടത്തില്‍ സിംഹഭാഗവും. 181.5 കോടിയാണ് അവിടുത്തെ ഗ്രോസ്. 91 കോടി ഷെയറും. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 42.5 കോടിയും ചിത്രം നേടി. തമിഴിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഹിറ്റ് ആണ് വിക്രം. ഷങ്കറിന്റെ കമല്‍ ഹാസന്‍ ചിത്രം 2 പോയിന്റ് സീറോ മാത്രമാണ് മുന്നിലുള്ളത്.

കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് ഡിസ്‌നി. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി.

More in News

Trending

Recent

To Top