മൊത്തത്തില്‍ ആളുകള്‍ക്ക് കണ്ണൂരില്‍ നിന്നുള്ളവരോട് ഒരു പേടിയുണ്ട് ; കണ്ണൂരാണെന്ന് പറയുമ്പോള്‍ പിന്നെ മിണ്ടില്ല,മിക്ക കണ്ണൂര്‍ക്കാര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടാകും;നിഖില വിമൽ പറയുന്നു !
മലയാളത്തിൽ ഒരുപിടി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ ഒരു യുവനടിയാണ് നിഖില വിമൽ. ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് ശ്രദ്ധനേടിയ നിഖില ആ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ ഒരുപാട് പേരുടെ മനസ്സിൽ ഇടം നേടി.
തന്റെ നിലപാടുകള്‍ പറയാന്‍ മടിയില്ലാത്ത നടികൂടിയാണ് നിഖില വിമല്‍. നടി രാഷ്ട്രീയം പറയുന്നുവെന്ന ചിലരുടെ ‘അമ്പരപ്പി’ന് ഇടയാക്കിയിരുന്നു താരത്തിന്റെ മുന്‍ അഭിമുഖങ്ങള്‍. പശുവിനെ അറുക്കുന്നതുമായി ബന്ധപ്പെട്ട് നിഖില നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കണ്ണൂര്‍ സ്വദേശിയായ നിഖില, കണ്ണൂരില്‍ നിന്നുള്ളവരോട് മറ്റു ജില്ലക്കാര്‍ക്കുള്ള സമീപനം തുറന്നുപറയുകയാണിപ്പോള്‍.
തനിക്കും ഈ അനുഭവമുണ്ടായി എന്ന് പറയുന്ന താരം രാഷ്ട്രീയം പറഞ്ഞ ശേഷം സിനിമാ മേഖലയില്‍ നിന്നുണ്ടായ ചില അനുഭവങ്ങളും നിങ്ങള്‍ കമ്യൂണിസ്റ്റാണല്ലേ എന്ന ചോദ്യമുയര്ന്നതുമെല്ലാം പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നു….
സിനിമാ താരങ്ങളില്‍ രാഷ്ട്രീയം പ്രത്യക്ഷത്തില്‍ പറയുന്നവര്‍ വളരെ കുറവാണ്. വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് പൊതുവെ താരങ്ങള്‍ ചെയ്യാറ്.ഗോവധ നിരോധന വിഷയത്തില്‍ അഭിപ്രായം പറഞ്ഞതോടെയാണ് നടി നിഖില വിമലിന്റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്തു തുടങ്ങിയത്.. പശുവിന് മാത്രം പ്രത്യേക പരിഗണന ആവശ്യമില്ലെന്നും മൃഗങ്ങളെ സംരക്ഷിക്കലാണ് ഉദ്ദേശമെങ്കില്‍ എല്ലാ മൃഗങ്ങള്‍ക്കും പരിഗണന നല്‍കണമെന്നുമായിരുന്നു നിഖിലയുടെ അഭിപ്രായം. താന്‍ ഏത് തരം ഭക്ഷണവും കഴിക്കുമെന്നും നിഖില വ്യക്തമാക്കിയിരുന്നു.
അഭിമുഖങ്ങളില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായ ചോദ്യങ്ങള്‍ ഉയരുമ്പോഴാണ് നമ്മള് ഇത്തരം മറുപടികള്‍ നല്‍കാറ്. ചിലര്‍ വന്ന് നിങ്ങള്‍ കമ്യൂണിസ്റ്റാണല്ലേ എന്നൊക്കെ ചോദിക്കാറുണ്ടെന്നും നിഖില പറയുന്നു. ആസിഫ് അലി നായകനാകുന്ന കണ്ണൂര്‍ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കൊത്ത് എന്ന പുതിയ സിനിമയുടെ പ്രചാരണാര്‍ഥം നല്കിയ അഭിമുഖത്തിലാണ് നിഖിലയുടെ പ്രതികരണം.
മൊത്തത്തില്‍ ആളുകള്‍ക്ക് കണ്ണൂരില്‍ നിന്നുള്ളവരോട് ഒരു പേടിയുണ്ടെന്ന് നിഖില പറയുന്നു. പണ്ടൊക്കെ കോട്ടയത്ത് നിന്നെല്ലാം വരുമ്പോള്‍ ട്രെയിനില്‍ നിന്ന് ചിലര്‍ ചോദിക്കും. എവിടെയാ വീട് എന്ന്. കണ്ണൂരാണെന്ന് പറയുമ്പോള്‍ പിന്നെ മിണ്ടില്ല. മിക്ക കണ്ണൂര്‍ക്കാര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടാകും. കൈയ്യില്‍ വാളുണ്ടോ കത്തിയുണ്ടോ എന്നൊക്കെ ചോദിക്കുന്ന അനുഭവങ്ങള്‍…ഇപ്പോഴും 80 ശതമാനം കണ്ണൂര്കാരി തന്നെയാണ്. സംസാരത്തില്‍ ഇപ്പോഴും കണ്ണൂരിലെ പ്രാദേശിക ഭാഷ കയറിവരും. ഡബ്ബ് ചെയ്യുന്ന വേളയില്‍ കൂടെയുള്ളവര്‍ പറയാറുണ്ടെന്നും നിഖില സൂചിപ്പിക്കുന്നു. എല്ലാവര്ക്കും അവരുടേതായ രാഷ്ട്രീയമുണ്ടാകും. തുറന്നുപറയുന്നതും പറയാത്തതും ഓരോരുത്തരുടെ ഇഷ്ടമാണ്.
ഞാന്‍ വരുന്നത് രാഷ്ട്രീയ പശ്ചാത്തലമുള്ള സ്ഥലത്തു നിന്നാണെന്നും നിഖില പറയുന്നു.എനിക്കറിയാവുന്ന പെണ്‍കുട്ടികള്‍ അവരവരുടെ നിലപാടുള്ളവരാണ്. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക സ്റ്റാന്റുണ്ടാകില്ല എന്നൊക്കെ പൊതുവെ പറയാറുണ്ട്. നിലപാട് എടുക്കുന്നതില്‍ കണ്‍ഫ്യൂസ്ഡ് ആയ ആണുങ്ങളെയും ഞാന്‍ കണ്ടിട്ടുണ്ട്. കൊത്ത് എന്ന സിനിമയില്‍ കണ്ണൂര്‍ സ്ലാങിലാണ് സംസാരം. ആസിഫലിയുടെ ഭാര്യ കണ്ണൂരില്‍ നിന്നായതുകൊണ്ട് അദ്ദേഹത്തിന് ഭാഷ എളുപ്പമായിരുന്നുവെന്നും നിഖില സിനിമയെ കുറിച്ച് പറയവെ സൂചിപ്പിച്ചു.
