Connect with us

അയ്യേ സുരാജിന്റെ നായികയോ എന്ന് ചോദിച്ച പലരുടേയും മുമ്പില്‍ ഇന്ന് സുരാജിന്റെ നായികയാകാന്‍ പുറകേ നടക്കുന്ന ഒരുപാട് പുതിയ ജനറേഷന്‍ പിള്ളേരുണ്ട്; തുറന്നടിച്ച് സംവിധായകന്‍!

Movies

അയ്യേ സുരാജിന്റെ നായികയോ എന്ന് ചോദിച്ച പലരുടേയും മുമ്പില്‍ ഇന്ന് സുരാജിന്റെ നായികയാകാന്‍ പുറകേ നടക്കുന്ന ഒരുപാട് പുതിയ ജനറേഷന്‍ പിള്ളേരുണ്ട്; തുറന്നടിച്ച് സംവിധായകന്‍!

അയ്യേ സുരാജിന്റെ നായികയോ എന്ന് ചോദിച്ച പലരുടേയും മുമ്പില്‍ ഇന്ന് സുരാജിന്റെ നായികയാകാന്‍ പുറകേ നടക്കുന്ന ഒരുപാട് പുതിയ ജനറേഷന്‍ പിള്ളേരുണ്ട്; തുറന്നടിച്ച് സംവിധായകന്‍!

“ഹാസ്യവേഷങ്ങളിലൂടെയെത്തി മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ക്യാരക്ടർ റോളുകളും തനിക്ക് അനായാസം വഴങ്ങുമെന്ന് സുരാജ് തെളിയിച്ചു. ഇന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയിരിക്കുകയാണ് സുരാജ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സുരാജിനെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ ഒരുകാലത്ത് സുരാജിന്റെ നായികയാകാന്‍ ചില നായികമാര്‍ തയ്യാറായിരുന്നില്ലെന്നാണ് സംവിധായകന്‍ രാധാകൃഷ്ണന്‍ മംഗലത്ത് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

ജഗദീഷുമായുള്ള ബന്ധത്തെക്കുറിച്ച് അവതാരകന്‍ ആദ്യം ചോദിക്കുന്നത്. പിന്നാലെ അദ്ദേഹം മനസ് തുറക്കുകയായിരുന്നു. ആ വാക്കുകള്‍ ഇങ്ങനെ .ജഗദീഷേട്ടന്‍ എഴുതിയ സീരിയല്‍ ഞാന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യമായി ഞങ്ങള്‍ ഒരുമിക്കുന്നത് ലൈഫ് ഈസ് ബ്യൂട്ടിഫുളിലാണ്. പുള്ളി അഭിനയിക്കുകയും ഞാന്‍ സംവിധാനം ചെയ്യുകയുമായിരുന്നു. അങ്ങനെ തുടങ്ങിയ ബന്ധമാണ്. ആ ബന്ധം ക്രമേണ വളരുകയാണ്. മിനി സ്‌ക്രീനിലുണ്ടാകുന്ന ബന്ധം ഒരിക്കലും ഉലയില്ല. എന്നും കാണുന്നവരായിരിക്കും. കാരവനൊന്നും കാണില്ലല്ലോ
വേണു ചേട്ടനുമായും സീരിയല്‍ ചെയ്യുമ്പോഴുണ്ടാകുന്ന ബന്ധമാണ്. കാണുമ്പോള്‍ ആ രാധാകൃഷ്ണാ എന്ന് പറഞ്ഞ് വിളിക്കുമ്പോള്‍ ആ വിളിക്ക് വളരെ ആത്മാര്‍ത്ഥത കാണും. എന്തു വേണമെങ്കിലും ചെന്ന് പറയാം. ഒരു ബ്രീഫ് കേസ് പ്രോപ്പര്‍ട്ടിയായി വേണമെന്ന് വെക്കുക.

മിനി സ്‌ക്രീനില്‍ അത് മാത്രമായി വിലയ്ക്ക് വാങ്ങുക നടക്കില്ല. അപ്പോള്‍ ഞാന്‍ രാവിലെ വേണു ചേട്ടനെ വിളിക്കും. ചേട്ടാ ഇങ്ങനൊരു പ്രോപ്പര്‍ട്ടി ആവശ്യമുണ്ട്. ഞാന്‍ കുറേ നോക്കി. പക്ഷെ തൃപ്തിയാകുന്നില്ല ചേട്ടന്റെ പക്കലുണ്ടോ എന്ന് ചോദിക്കുംആ രാധാകൃഷ്ണാ എന്റെ കയ്യിലുണ്ട് ഞാന്‍ വരുമ്പോള്‍ ഒന്ന് രണ്ടെണ്ണം കൊണ്ടു വരാം എന്ന് പറയും. ചേട്ടന്‍ അതുമായിട്ടാകും വരിക. പിന്നെ പോകുന്നത് വരെ അത് എന്റെ ഉത്തരവാദിത്തമായിരിക്കും.

ഷൂട്ട് കഴിയുമ്പോള്‍ ഞാനെടുത്ത് എന്റെ വണ്ടിയില്‍ ഭദ്രമായിട്ട് വെക്കും. പിറ്റേന്ന് തിരികെ കൊണ്ടു വരും. ഇതുപോലെ ജഗദീഷേട്ടനേയും വിളിക്കും. ചേട്ടാ ഇങ്ങനൊരു പ്രോപ്പര്‍ട്ടിയുണ്ടോ എനിക്ക് വേണമായിരുന്നുവെന്ന് പറയും. ചിലപ്പോള്‍ വേറെ ആരുടെയെങ്കിലും സീനില്‍ ഉപയോഗിക്കാനായിരിക്കും.വേണു ചേട്ടന്റെ കയ്യില്‍ നിന്നും എനിക്ക് ചിലപ്പോള്‍ പഴയ എന്തെങ്കിലും സാധനങ്ങളായിരിക്കും വേണ്ടി വരിക. വേണു ചേട്ടന്റെ വീട്ടില്‍ കണ്ടിട്ടുണ്ടാകും. ഞാന്‍ വിളിക്കുമ്പോള്‍ തന്നെ ചേട്ടന്‍ പറയും നിനക്ക് എന്തെങ്കിലും പ്രോപ്പര്‍ട്ടി വേണമായിരിക്കുമല്ലേ. ചെന്ന് എടുത്തോളൂ ഞാന്‍ വീട്ടിലില്ല, വിളിച്ചു പറയാം. എന്നിട്ട് അത് അവിടെ തന്നെ തിരികെ കൊണ്ടു വെക്കണം. ഇത്തരം ആത്മബന്ധങ്ങള്‍ എല്ലാവരുമായുണ്ട്. എന്നും കാണുന്നവരല്ലേ

നല്ല നടന്മാര്‍ എപ്പോഴും ഫ്രഷ് ആണ്. അവര്‍ക്ക് ഒരിക്കലും തലക്കനം കാണില്ല. അവര്‍ വന്നാല്‍ കഥാപാത്രം മാത്രമായിരിക്കും. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചും. കഥാപാത്രം എന്താണെന്ന് പറഞ്ഞു കൊടുത്താല്‍ ഇങ്ങനെയുള്ള മാനറിസം ഇടാം എന്നൊക്കെ പറഞ്ഞ് നന്നാക്കേനെ നോക്കൂ. ഒരിക്കല്‍ ജഗദീഷേട്ടന് ഒരു കണ്ണാടി കൊടുത്തു. വലിയ സ്‌ട്രെയിനാണത് വെക്കുന്നത്. ഗ്ലാസ് കൊണ്ടു നോക്കുമ്പോള്‍ വല്ലാത്ത പവറാണ്. ജഗദീഷേട്ടന് കണ്ണാടിയൊന്നും വെക്കാത്തയാളാണ്. ചേട്ടാ ഇതിന് പവര്‍ കൂടുതലാണെന്ന് പറഞ്ഞപ്പോല്‍ ഓ ഇനി അതിന് വേണ്ടി പൈസ കളയണ്ടെന്ന് പറഞ്ഞ് അത് തന്നെ വച്ചു.

പിന്നാലെ അദ്ദേഹം സുരാജിന്റെ വളര്‍ച്ചയെക്കുറിച്ചും സംസാരിക്കുകയായിരുന്നു. സുരാജിനെ നായകനാക്കി ഒരു സിനിമ ചെയ്തപ്പോള്‍ നായികയായി ഒറ്റ പെണ്‍കുട്ടിയും ഡേറ്റ് കൊടുത്തില്ല. സത്യമായ കാര്യമാണ്. അയ്യേ സുരാജിന്റെ നായികയോ എന്ന് ചോദിച്ച പലരുടേയും മുമ്പില്‍ ഇന്ന് സുരാജിന്റെ നായികയാകാന്‍ പുറകേ നടക്കുന്ന ഒരുപാട് പുതിയ ജനറേഷന്‍ പിള്ളേരുണ്ട്. ഇവിടെ വരെ എത്തിയാണ് സുരാജിന്റെ വിജയം. അവിടെ ഞാന്‍ സുരാജിനെ നമിക്കുന്നു.

കോമഡി എന്ന് പറഞ്ഞ് നിസാരവത്കരിച്ചവരൊക്കെ കഴിവ് തെളിയിച്ചവരാണ്. ഇന്ദ്രന്‍സ് ചേട്ടന്‍, സുരാജ് വെഞ്ഞാറമൂട്. അവരിലെല്ലാം കാലിബറുണ്ട്. സുരാജിന് അവസരം കിട്ടി. അത് ഉപയോഗിച്ചു. അതെല്ലാം വിജയിച്ചു. അങ്ങനെ വന്നപ്പോള്‍ ക്യാരക്ടര്‍ വേഷത്തിലേക്ക് വന്നു. അതുപോലെയാണ് ഇന്ദ്രന്‍സേട്ടനെന്നും അദ്ദേഹം പറയുന്നു.

More in Movies

Trending

Recent

To Top