Connect with us

ഒരുമിച്ചുള്ള യാത്ര തുടങ്ങി ഇന്ന് 43 വർഷം’;വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാർ!

Movies

മലയാളത്തിന്റെ പ്രിയഹാസ്യ താരമാണ് ജഗതി ശ്രീകുമാർ . . നാല് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിനിടെ 1400ഓളം സിനിമകളിലാണ് ജഗതി ശ്രീകുമാർ അഭിനയിച്ചത്. 2012 ല്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ജഗതി ശ്രീകുമാര്‍.’സിബിഐ 5′ എന്ന സിനിമയിലൂടെ അദ്ദേഹം തിരിച്ചെത്തിയിരുന്നു .

ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവചിരിക്കുകയാണ് ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാർ. ഭാര്യ ശോഭയ്‌ക്കൊപ്പം നടന്നുവരുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഒരുമിച്ചുള്ള യാത്ര തുടങ്ങി ഇന്ന് 43 വർഷം’ എന്ന കുറിപ്പും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.

2012 മാർച്ച് പത്തിന് പുലർച്ചെ തേഞ്ഞിപ്പലത്തിനടുത്തുവെച്ചുണ്ടായ അപകടം ജഗതിയുടെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ’ഇടവപ്പാതി’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുംവഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അന്നുതൊട്ടിന്നോളം അതുല്യ നടന്റെ ബിഗ് സ്ക്രീനിലേക്കുള്ള മടങ്ങിവരവിനുവേണ്ടിയുള്ള കാത്തിപ്പിലായിരുന്നു സിനിമാപ്രേമികള്‍. ആ കാത്തിരിപ്പ് അവസാനിച്ചത് കെ മധു സംവിധാനം ചെയ്ത സിബിഐ ഫൈവ് എന്ന ചിത്രത്തിലൂടെയാണ്

More in Movies

Trending

Recent

To Top