അദ്ദേഹത്തിന്റെ കാശ് കൊണ്ടാണ് ഇപ്പൊ രണ്ടുമൂന്ന് വര്‍ഷമായി ഞാന്‍ ജീവിക്കുന്നത്, ഈ കൊറോണ സമയത്തൊക്കെ എന്റെ വീട്ടില്‍ കാര്യങ്ങള്‍ നടന്നുപോയത് അദ്ദേഹത്തിന്റെ കാശ് കൊണ്ടാണ് ; ഗോകുലം ഗോപാലനെ കുറിച്ച് ടിനി ടോം !
സ്റ്റേജ് ഷോകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയതാണ് ടിനി ടോം. മിമിക്രി എന്ന കലാരൂപം പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്തതിൽ പ്രധാന പങ്ക് വഹിക്കുകയും അതിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരവുമായി മാറി. മിമിക്രിയിലൂടെ സിനിമയിലേക്ക് വരുകയും നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു
ടിനി ടോമിന്റെ പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു വില്‍സണ്‍ നായകനായ ചിത്രം നിര്‍മ്മിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഗോകുലം ഗോപാലനുമായുള്ള ബന്ധത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും ടിനി ടോം പങ്കുവെച്ചു. ഒരു അഭിമുഖത്തിലാണ് ടിനി ടോം ഇക്കാര്യം പറഞ്ഞത്.ഗോകുലം ഗോപാലന് സാര്‍ ചെയ്യുന്ന പടം എന്നൊക്കെ പറഞ്ഞാല്‍, പഴശ്ശിരാജ പോലൊരു പടം വരണമെങ്കില്‍ അത്രയും ഇന്‍വെസ്റ്റ് ചെയ്യാന്‍ തയ്യാറാകണം. അത് ലാഭവും നഷ്ടവും നോക്കിയല്ല. ഒരു കലാസൃഷ്ടി വരണം എന്ന ചിന്തയാണ്. ഇപ്പോഴും പുള്ളി പഴയ ആള് തന്നെയാണ്.
ചിട്ടിയില്‍ ചേരാനാണ് എന്റടുത്ത് പറയുന്നത്. കോടീശ്വരനായതൊന്നും പുള്ളി ഇപ്പോഴും അറിഞ്ഞിട്ടില്ല, 116 ബിസിനസ് ചെയ്യുന്നുണ്ട്. ടിനി ഗോകുലം ചിട്ടിയിലുണ്ടോ എന്നാണ് അടുത്തിരിക്കുമ്പോള്‍ ചോദിക്കുക. ഓരോ ചെക്കും പുള്ളി നേരിട്ടാണ് സൈന്‍ ചെയ്യുന്നത്. ഇവരുടെയൊക്കെ വിജയത്തിന് കാരണമിതാണെന്നും ടിനി ടോം പറഞ്ഞു.
കലാകാരനായ ഒരു കോടീശ്വരനാണ്. അതുകൊണ്ടാണ് ഈ കലാസൃഷ്ടിക്ക് വേണ്ടി, അതിന്റെ ക്വാളിറ്റിക്ക് വേണ്ടി ഇന്‍വെസ്റ്റ് ചെയ്യുന്നത്. ഈ 45 കോടി മുടക്കാന്‍ കേരളത്തില്‍ ഒരാളുണ്ടാകുക എന്ന് പറഞ്ഞാ അതിന്റെ വരുംവരായ്കയൊന്നും നോക്കാതെ ചെയ്തതാണ്. പാപ്പന് എന്ന സിനിമയും ഇദ്ദേഹത്തിന്റെ പ്രൊഡക്ഷനാണ്. ഇദ്ദേഹത്തിന്റെ കാശ് കൊണ്ടാണ് ഇപ്പൊ രണ്ടുമൂന്ന് വര്‍ഷമായി ഞാന്‍ ജീവിക്കുന്നത്. അദ്ദേഹത്തിന്റെ ചാനലിലാണ് ഞാന്‍ വര്‍ക്ക് ചെയ്യുന്നത്. ഈ കൊറോണ സമയത്തൊക്കെ എന്റെ വീട്ടില്‍ കാര്യങ്ങള്‍ നടന്നുപോയത് ഗോകുലം ഗോപാലന്റെ കാശ് കൊണ്ടാണെന്നും ടിനി ടോം പറഞ്ഞു.
