ദിലീപ് കേസ് ; അടി വാങ്ങാൻ പോകുന്നതാണെന്ന് ഹർജി നൽകിയപ്പോൾ തന്നെ ബോധ്യപ്പെട്ടതാണ്’,പ്രകാശ് ബാരെ പറയുന്നു !
നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് . ഈ സഹചര്യത്തിൽ കേസിന്റെ വിചാരണ പൂർത്തിയാകാൻ കൂടുതൽ സമയം തേടി വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ച നീക്കം സംശയമുണ്ടാക്കുന്നതാണെന്ന് സംവിധായകൻ പ്രകാശ് ബാരെ. താൻ തന്നെ കേസ് വാദിക്കും എന്ന് സുപ്രീം കോടതി പറഞ്ഞെന്ന് സ്ഥാപിച്ചെടുക്കാനുള്ള നീക്കമാകാം ഇതെന്ന സംശയം തന്നെ പോലുള്ള സാധാരണക്കാർക്ക് ഉണ്ടെന്നും പ്രകാശ് ബാരെ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രകാശ് ബാരെ. സംവിധായകന്റെ വാക്കുകളിലേക്ക്
ഞാൻ തന്നെ കേസിൽ വിധി പറയും എന്ന് പറഞ്ഞ് സുപ്രീം കോടതിയെ സമീപിക്കാൻ കഴിയാത്തത് കൊണ്ടായിരിക്കണം വിചാരണ നടത്തി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധി ഉപയോഗിച്ച് താൻ തന്നെ ജഡ്ജിയായി തുടരണമെന്ന് സുപ്രീം കോടതി പറഞ്ഞെന്ന് പറയാനാകും ഇപ്പോഴത്തെ ഈ നീക്കം നടത്തിയത്’.
എന്നാൽ സുപ്രീം കോടതി ഉത്തരവ് വന്നതോടെ അവർ വിചാരിച്ച രീതിയിൽ കാര്യങ്ങൾ കൊണ്ടുപോകാൻ പറ്റാത്ത സ്ഥിതി ആയിരിക്കുകയാണ്. ഒരു സൈഡിൽ പ്രതി പറയുന്നു പെട്ടെന്ന് തീർക്കണം. വിചാരണ കോടതി പറയുന്നു കുറച്ച് കൂടി സമയം നൽകണമെന്ന്.യഥാർത്ഥത്തിൽ ഇതിനിടയിലാണ് ഇവർ സംവദിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ കിടക്കുന്നതെന്നാണ് തമാശ’ഏത് ജഡ്ജി ആണ് കേസിൽ വിധി കേൾക്കേണ്ടതെന്ന് ഹൈക്കോടതി വിധി പറയുന്നതോടെ മറ്റ് കാര്യങ്ങളൊക്കെ അവിടെ തന്നെ നിൽക്കുകയാണ്.
കേസിലെ പ്രതിഭാഗത്തിന്റെ അതിസാമർത്ഥ്യവും അമിത ആത്മവിശ്വാസവും മറ്റുള്ളവരെ കൂടി പ്രതികരിക്കാൻ പര്യാപ്തമാക്കി എന്ന് വേണം കണക്കാക്കാൻ’.
ഒരാൾ ഏത് ഉദ്ദേശത്തോടെയാണ് ഹർജിയുമായി പോകുന്നതെന്ന് സുപ്രീം കോടതിക്ക് മനസിലാകുമല്ലോ. ഈ കേസിൽ പല തവണ മേൽകോടതികളിൽ നിന്നും അനുകൂല വിധി നേടിയെടുക്കാൻ പ്രതിയായ ദിലീപിന് സാധിച്ചിട്ടുണ്ട്. കാരണം ആ കോടതികളിൽ ഒന്നിലും കേസിന്റെ കൃത്യമായ വിശദാംശങ്ങൾ ഉണ്ടായിരുന്നില്ല’.ആ രീതിയിലുള്ള സാഹചര്യങ്ങൾ മാറുകയാണ്. എല്ലാ വിശദാംശങ്ങളും പരിശോധിച്ചുള്ള വിധി മേൽക്കോടതികൾ പറയാനുള്ള സാധ്യത വരികയാണെന്നാണ് സുപ്രീം കോടതിയുടെ ഇന്നത്തെ ഉത്തരവിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. വിധി പറയാൻ കൂടുതൽ സമയം തേടി പോയത് യഥാർത്ഥത്തിൽ സമയത്തിന് വേണ്ടി തന്നെയാണോ അതോ ജഡ്ജി താൻ തന്നെയാണെന്ന് സുപ്രീം കോടതിയെ കൊണ്ട് പരോക്ഷമായി പറയിപ്പിക്കാനാണോയെന്ന സംശയം സാധാരണക്കാരനുണ്ട്’.’
വിചാരണ കോടതിയിലും ഹൈക്കോടതിയിലും കേസിന്റെ വിചാരണ സംബന്ധിച്ചുള്ള വാദങ്ങൾ നടക്കുന്നതിനിടെ പ്രതിയായ ദിലീപ് എന്തിന് സുപ്രീം കോടതിയിലേക്ക് പോയെന്നതാണ് മറ്റൊരു പ്രധാന ചോദ്യം. അതിജീവിതയേയും മറ്റുള്ളവരേയും കുറ്റം പറഞ്ഞ് കൊണ്ടാണ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. അതൊരു ബുദ്ധിപരമായ നീക്കമല്ല, മണ്ടത്തരമാണ്’ദിലീപിന്റെ അതിസാമർത്ഥ്യവും മണ്ടത്തരവും കൊണ്ട് വന്നിരിക്കുന്ന തെളിവുകൾ നിരവധിയാണ്. ആരും ശ്രദ്ധിക്കാത്ത കേസിൽ കാര്യങ്ങൾ നീക്കുന്നത് പോലെയാണ് ദിലീപ് കാര്യങ്ങൾ നീക്കിയിരിക്കുന്നത്. ഞെട്ടിക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് സുപ്രീം കോടതിയിൽ ദിലീപ് നൽകിയ ഹർജിയിൽ ഉള്ളത്’കേസിന്റെ വിശദാംശങ്ങൾ അറിഞ്ഞാൽ ഒരു കോടതിയിലും നിലനിൽക്കുന്ന കാര്യങ്ങൾ അല്ല ദിലീപ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഉള്ളത്. വടി കൊടുത്ത് അടി വാങ്ങാൻ പോകുന്നതാണെന്ന് ഹർജി നൽകിയപ്പോൾ തന്നെ ബോധ്യപ്പെട്ടതാണ്’,പ്രകാശ് ബാരെ പറഞ്ഞു.