മകൾ നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു ഞങ്ങളുടെ രണ്ടാം വിവാഹം ; ഭർത്താവിനെ വീണ്ടും കല്യാണം കഴിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഷീന സന്തോഷ്!
ബേസിൽ ജോസെഫിന്റെ പാല്‍തൂ ജാന്‍വറിലൂടെ വര്‍ഷങ്ങളായുള്ള അഭിനയമോഹം സാക്ഷാത്ക്കരിക്കാനായതിന്റെ സന്തോഷത്തിലാണ് ഷീന സന്തോഷ്. ഇന്ദ്രന്‍സിന്റെ ഭാര്യയായാണ് ഷീന വേഷമിട്ടത്. ഷീനയുടെ മകളായ ശൈത്യ സന്തോഷ് ഇതിനകം തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ്. പ്രണയസാഫല്യത്തിനായി താന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് ഷീന സന്തോഷ് തുറന്നുപറഞ്ഞിരുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഷീന മനസ്സ് തുറന്നത് . സന്തോഷിനെ സന്തു എന്നാണ് വിളിക്കുന്നതെന്നും ഷീന പറഞ്ഞിരുന്നു. ഗുരുവായൂരില്‍ വെച്ച് സന്തോഷിനെ വീണ്ടും വിവാഹം ചെയ്തതിനെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു.
പ്രണയവിവാഹമായിരുന്നു. കോളേജില്‍ പഠിക്കുന്നതിനിടയിലായിരുന്നുഅത്. പ്രണയമുണ്ടായാലും നേരത്തെയുള്ള വിവാഹം താനൊരിക്കലും പോത്സാഹിപ്പിക്കില്ലെന്ന് ഷീന പറയുന്നു. അത്രയേറെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള അനുഭവങ്ങള്‍ വളരെ മോശമായിരുന്നു. ജോലിയും വരുമാനവും ഇല്ലാത്തതിനാല്‍ ഭര്‍ത്താവിന് സ്വന്തമായൊന്നും ചെയ്യാനാവുമായിരുന്നില്ല. അസുഖം വന്നപ്പോള്‍ സ്വന്തം വീട്ടുകാരാണ് നോക്കിയത്.സന്തോഷിന്റെ അമ്മയ്ക്ക് എന്നോട് താല്‍പര്യമില്ലായിരുന്നു.
ഒരുമാസം മാത്രമാണ് വിവാഹശേഷം അവിടെ താമസിച്ചത്. മൂന്ന് വര്‍ഷം ഞാന്‍ എന്റെ വീട്ടിലായിരുന്നു. അതിനിടയിലായിരുന്നു സന്തോഷ് ജോലി കിട്ടി ഡല്‍ഹിയിലേക്ക് പോയത്. ഫോണൊന്നും ഇല്ലാത്തതിനാല്‍ കത്ത് അയയ്ക്കാറായിരുന്നു പതിവ്. കുറഞ്ഞ ശമ്പളമായിരുന്നുവെങ്കിലും എന്നെ കൂടെക്കൊണ്ട് പോയിരുന്നു. അതിന് ശേഷമായാണ് ഗര്‍ഭിണിയായതും മകള്‍ ജനിച്ചതും.ശൈത്യ നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു അത്.
ഭര്‍ത്താവിനെ തന്നെ രണ്ടാമത് കല്യാണം കഴിച്ചതിനെക്കുറിച്ചും ഷീന സംസാരിച്ചിരുന്നു. ഞങ്ങളുടെ കല്യാണം നന്നായി നടത്തണമെന്നാഗ്രഹിച്ചിരുന്നു. പൈസയൊക്കെയുണ്ടാവുമ്പോള്‍ ഗുരുവായൂരില്‍ വെച്ച് നമുക്ക് കല്യാണം കഴിക്കണമെന്ന് സന്തുവിനോട് പറയാറുണ്ടായിരുന്നു. മകളുടെ അരങ്ങേറ്റത്തിനായി പോയപ്പോള്‍ അതേക്കുറിച്ച് വീണ്ടും ചോദിച്ചിരുന്നു. എന്നാല്‍ കെട്ടാമെന്ന് സന്തു പറഞ്ഞു.ഭര്‍ത്താവ് എല്ലാത്തിനും സപ്പോര്‍ട്ടായിരുന്നു.
കൂടെ വന്നവരെയൊക്കെ വിളിച്ച് വരുത്തിയാണ് കല്യാണം നടത്തിയത്. പത്ത് നാല്‍പ്പത്തഞ്ച് പേരുണ്ടായിരുന്നു. ബ്യൂട്ടീഷനൊക്കെ പഠിച്ചോണ്ട് ഒരുങ്ങാനൊക്കെ അറിയാമായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ എല്ലാവരുമായി ഇണങ്ങിക്കഴിഞ്ഞ് ഗുരുവായൂരില്‍ വന്ന് ഒന്നൂടെ കെട്ടണമെന്നുണ്ടായിരുന്നു. അവരൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഞങ്ങളങ്ങ് കെട്ടി. അന്ന് കൂടെയുണ്ടായിരുന്നവര്‍ക്കെല്ലാം ഞങ്ങള്‍ സദ്യയും മേടിച്ച് കൊടുത്തിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.