News
ഞങ്ങളുടെ ആനിവേഴ്സറി അവളെന്താണ് ഒഴിവാക്കുന്നതെന്നാലോചിച്ച് സങ്കടം തോന്നി; നാട്ടിലില്ലെന്ന് കള്ളം പറഞ്ഞു; യാദൃശ്ചികമായി അവിടെ മറ്റൊന്ന് സംഭവിച്ചു; മീനയുടെ സര്‍പ്രൈസില്‍ കണ്ണുനിറഞ്ഞതിനെക്കുറിച്ച് കലാ മാസ്റ്റര്‍ !
ഞങ്ങളുടെ ആനിവേഴ്സറി അവളെന്താണ് ഒഴിവാക്കുന്നതെന്നാലോചിച്ച് സങ്കടം തോന്നി; നാട്ടിലില്ലെന്ന് കള്ളം പറഞ്ഞു; യാദൃശ്ചികമായി അവിടെ മറ്റൊന്ന് സംഭവിച്ചു; മീനയുടെ സര്‍പ്രൈസില്‍ കണ്ണുനിറഞ്ഞതിനെക്കുറിച്ച് കലാ മാസ്റ്റര്‍ !
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീന. മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗവർത്ത മലയാളികളെ സങ്കടത്തിലാഴ്ത്തിയ ഒന്നായിരുന്നു. ഇപ്പോഴിതാ കലാ മാസ്റ്റർ മീനയെ കുറിച്ച് പറയുന്ന വാക്കുകളാണ് വൈറലാകുന്നത്.
സിനിമാ താരങ്ങളെല്ലാമായി അടുത്ത സൗഹൃദം നിലനിർത്തുന്ന വ്യക്തിയാണ് കലാ മാസ്റ്റർ .കലാ മാസ്റ്ററിന്റെ പിന്തുണയെക്കുറിച്ച് പറഞ്ഞ് പല താരങ്ങളും വാചാലരാവാറുണ്ട്. മീനയും വിദ്യാസാഗറുമായും നല്ല സൗഹൃദമുണ്ടായിരുന്നു കലാ മാസ്റ്റർക്ക്. വിദ്യാസാഗറിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനും വിയോഗ സമയത്ത് മീനയേയും മകളേയും ആശ്വസിപ്പിക്കാനുമെല്ലാം കലാ മാസറ്ററുമുണ്ടായിരുന്നു. തൻ്റെ വെഡ്ഡിങ് ആനിവേഴ്സറിക്ക് പ്രതീക്ഷിക്കാത്ത സര്‍പ്രൈസാണ് മീന സമ്മാനിച്ചതെന്ന് അവര്‍ പറയുന്നു.
ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇപ്പോൾ മീനയെ കുറിച്ച് പറയുന്നത്.
“അടുത്തിടെയായിരുന്നു കലാ മാസ്റ്ററും ഭര്‍ത്താവും 18ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഞാന്‍ നാട്ടില്‍ ഇല്ലെന്നായിരുന്നു മീന അന്ന് എന്നോട് പറഞ്ഞത്. ഞങ്ങളുടെ വിശേഷ ദിനത്തില്‍ അവളുണ്ടാവില്ലേയെന്ന സങ്കടത്തിലായിരുന്നു ഞാന്‍.
യാദൃശ്ചികതയെന്ന് പറയട്ടെ, അന്നത്തെ ദിവസം തന്നെ അവള് എന്നെ കാണാന്‍ നേരിട്ടെത്തി എന്നായിരുന്നു കലാ മാസ്റ്റര്‍ പറഞ്ഞത്. മീനയെ കണ്ടപ്പോള്‍ വികാരഭരിതയായതിന്റെ ഫോട്ടോയും അവര്‍ പങ്കുവെച്ചിരുന്നു.”
ശ്വാസകോശത്തില്‍ അണുബാധ ബാധിച്ചായിരുന്നു വിദ്യാസാഗറിന്റെ വിയോഗം. മരണവാർത്ത വന്നപ്പോഴാണ് മലയാളികളും ഞെട്ടിയത്. ഭര്‍ത്താവിന്റെ ജീവന് തിരിച്ച് പിടിക്കാനായി അങ്ങേയറ്റത്തെ പോരാട്ടമായിരുന്നു മീന നടത്തിയത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയായിരുന്നു വിദ്യാസാഗറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആ സമയത്ത് പോയി കണ്ടിരുന്നു. ഭയപ്പെടാനില്ലെന്നും താന്‍ ജീവിതത്തിലേക്ക് തിരികെ വരുമെന്നുമായിരുന്നു അന്ന് വിദ്യാസാഗര്‍ പറഞ്ഞത്.
വിദ്യാസാഗറിന് ശ്വാസകോശം മാറ്റിവെക്കല്‍ നടത്തണമെന്ന് പറഞ്ഞപ്പോള്‍ മീന അങ്ങേയറ്റത്തെ ശ്രമങ്ങളായിരുന്നു നടത്തിയത്. അനുയോജ്യരായ ദാതാവിനെ കണ്ടെത്താനായി ഏറെ ബുദ്ധിമുട്ടിയിരുന്നു. അവയവ ദാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയെല്ലാം വിളിച്ചിരുന്നു. വലിയ സമ്മര്‍ദ്ദമായിരുന്നു ആ സമയത്ത് മീന അനുഭവിച്ചത്. ജീവിതത്തിലേക്ക് തിരികെ വരാനാവുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാസാഗര്‍.
വിദ്യാസാഗറിന്റെയും മീനയുടേയും മകളായ നൈനിക പ്രേക്ഷകര്‍ക്ക് പരിചിതയാണ്. വിജയ് ചിത്രമായ തെരിയില്‍ നൈനിക അഭിനയിച്ചിരുന്നു. സാഗറിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നിരുന്ന സമയത്തായിരുന്നു നൈനിക അറിഞ്ഞത്. അച്ഛന് പോയെന്നറിഞ്ഞപ്പോള്‍ ആരോടും മിണ്ടാതെ മാറിയിരിക്കുകയായിരുന്നു. അവളെ ഓര്‍ക്കുമ്പോഴേ സങ്കടമാണെന്നും കലാ മാസ്റ്റര്‍ അന്ന് പറഞ്ഞിരുന്നു.
about kala master
