Connect with us

ചിലർക്ക് അറുപതാം വയസിൽ കുട്ടികളുണ്ടാകുന്നില്ലേ? ; വിഐപി ആയതുകൊണ്ടാണ് നയൻതാരയ്ക്ക് നേരെ കുറ്റപ്പെടുത്തലുകൾ വരുന്നത് ; നയൻതാരയെ കുറിച്ച് കലാ മാസ്റ്റർ പറഞ്ഞ വാക്കുകൾ വൈറലാകുന്നു!

News

ചിലർക്ക് അറുപതാം വയസിൽ കുട്ടികളുണ്ടാകുന്നില്ലേ? ; വിഐപി ആയതുകൊണ്ടാണ് നയൻതാരയ്ക്ക് നേരെ കുറ്റപ്പെടുത്തലുകൾ വരുന്നത് ; നയൻതാരയെ കുറിച്ച് കലാ മാസ്റ്റർ പറഞ്ഞ വാക്കുകൾ വൈറലാകുന്നു!

ചിലർക്ക് അറുപതാം വയസിൽ കുട്ടികളുണ്ടാകുന്നില്ലേ? ; വിഐപി ആയതുകൊണ്ടാണ് നയൻതാരയ്ക്ക് നേരെ കുറ്റപ്പെടുത്തലുകൾ വരുന്നത് ; നയൻതാരയെ കുറിച്ച് കലാ മാസ്റ്റർ പറഞ്ഞ വാക്കുകൾ വൈറലാകുന്നു!

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ വിവാഹം ഗംഭീരമായിട്ടാണ് ആഘോഷിച്ചത്. ഭാഷാ ഭേതമന്യേ എല്ലാവരും ആഘോഷമാക്കിയ വിവാഹം ഇന്നും ഫോട്ടോകളിലൂടെ ആഘോഷിക്കപ്പെടുന്നുണ്ട്. മലയാളത്തിൽ നിന്നും തമിഴകത്തെത്തിയ ഒട്ടേറെ നടികളുണ്ടെങ്കിലും നയന്‍‌താരയോളം തമിഴകം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മറ്റാരെങ്കിലും ഉണ്ടോയെന്ന് സംശയമാണ്.

മലയാളത്തില്‍ നിന്നും തമിഴിലേക്ക് എത്തി ഇപ്പോള്‍ തെന്നിന്ത്യയുടെ തന്നെ മോസ്റ്റ്‌ ഡിസയേര്‍ഡ്‌ നടിയായിത്തീര്‍ന്നിരിക്കുകയാണ് ഈ തിരുവല്ലാക്കാരി. ബോക്സ്ഓഫീസ് വിജയങ്ങള്‍ കൊയ്തെടുക്കുമ്പോഴും വ്യത്യസ്തമായ സിനിമകള്‍ക്ക് കൈകൊടുക്കാന്‍ മറന്നില്ല എന്നതാണ് നയന്‍താരയുടെ വിജയ രഹസ്യം. തെന്നിന്ത്യയില്‍ ഇന്ന് ഒരു നടിയ്ക്ക് ഒരു സിനിമയെ മുഴുവനായി ചുമലിലേറ്റാന്‍ കഴിയുമെങ്കില്‍ അത് നയന്‍താരയ്ക്ക് മാത്രമാണ്.

തോല്‍വികള്‍ ഉണ്ടായില്ല എന്നല്ല തോൽവികളെ അവര്‍ എങ്ങനെ മറികടന്നു എന്നതാണ് നയന്‍താരയെ സംബന്ധിച്ച് ശ്രദ്ധേയമായ വിഷയം. നയൻതാര എന്ന അഭിനേത്രിയെ ഇത്രയും പവർഫുൾ ആക്കിയത് അവരുടെ ജീവിതം തന്നെയാണെന്ന് പറയേണ്ടി വരും. സിനിമ ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ ജീവിതത്തിൽ പല തവണ വീണിട്ടും തളരാതെ എഴുന്നേറ്റ് മുന്നേറിയ നടിയാണ് നയൻതാര.

സിമ്പുവും പ്രഭുദേവയുമായുളള പ്രണയ തകർച്ചകള്‍ ഇതിനെക്കുറിച്ചുള്ള പരസ്യമായ ചര്‍ച്ച എന്നിവയ്ക്കൊടുവില്‍ സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത നയൻതാരയുടെ പിന്നത്തെ വരവുകള്‍ ഏവരെയും അതിശയപ്പെടുത്തിക്കൊണ്ടായിരുന്നു.

https://youtu.be/X7E6UWT6tEo

ഇക്കഴിഞ്ഞ ജൂണിലാണ് നയൻതാരയും വിഘ്നേഷ് ശിവനും ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത്. നയൻതാര വിവാഹിതയായപ്പോൾ നിരവധി പേർ താരത്തെ വിമർശിച്ചിരുന്നു. മുപ്പത്തിയേഴാം വയസിലൊക്കെ വിവാഹിതയായ താരത്തിന് ഇനി കുഞ്ഞുങ്ങളൊന്നും പിറക്കാൻ പോകുന്നില്ലെന്ന തരത്തിലും ചിലർ കുറ്റപ്പെടുത്തി. ആ വാർത്തകളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത കൊറിയോ​​ഗ്രാഫറായ കലാ മാസ്റ്റർ.

ലൈഫിൽ സെറ്റിലായിട്ടാണ് നയൻതാര വിവാഹിതയായത്. ചെറിയ പ്രായത്തിൽ വിവാഹം കഴിച്ച് കുഞ്ഞ് പിറന്നാൽ ആ കുഞ്ഞിന് വേണ്ടി രണ്ടിരട്ടി ജോലി ചെയ്ത് സമ്പാദിക്കേണ്ടി വരും. വിവാഹം, കുട്ടികൾ എന്നിവ എല്ലാവരുടെ ജീവിതത്തിലും സംഭവിച്ചേക്കും. അത് ഏത് വയസിൽ നടക്കണം എന്നൊന്നുമില്ല. നയൻതാര ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വന്ന് നിൽക്കുന്നത്.

നയൻതാരയുെട ഹാർഡ് വർക്കാണ് അവരെ ഇവിടെ എത്തിച്ചത്. ലേറ്റ് മാരേജ് ചെയ്യുന്നവർ നിരവധിയുണ്ട്. ചിലർക്ക് അറുപതാം വയസിൽ കുട്ടികളുണ്ടാകുന്നില്ലേ?. വിഐപി ആയതുകൊണ്ടാണ് നയൻതാരയ്ക്ക് നേരെ കുറ്റപ്പെടുത്തലുകൾ വരുന്നത്. നയൻതാരയുടെ തീരുമാനം കറക്ടാണ്. കൃത്യ സമയത്താണ് അവർ വിവാഹിതയായത്. നാൽപത്തൊന്നും ആയില്ലല്ലോ മുപ്പത്തിയേഴ് വയസല്ലേ ആയുള്ളു. നയൻസ് അവളുടെ ജീവിതമാണ് ജീവിക്കുന്നത്. നാക്കിന് എല്ലില്ലാത്തവർ പറയുന്നതും എഴുതി വിടുന്നതും അവളുടെ വിഷയമല്ല’ കലാ മാസ്റ്റർ പറഞ്ഞു.

2003 ൽ മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് നയൻതാര സിനിമയിലേക്ക് എത്തുന്നത്. ഈ സിനിമയുടെ വിജയത്തോടെ നയൻതാരയെ തേടി കൂടുതൽ അവസരങ്ങളെത്തി.2004ൽ നാട്ടുരാജാവ് എന്ന സിനിമയിൽ മോഹൻലാലിന്റെ അനുജത്തിയുടെ വേഷത്തിലാണ് പിന്നെ നയൻതാരയെ കണ്ടത്.

ഇതിനു ശേഷം വിസ്മയത്തുമ്പത്ത് എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായും. പിന്നീട് തസ്കരവീരൻ, രാപ്പകൽ എന്നീ ചിത്രങ്ങളില്‍ സിനിമയിലും മമ്മൂട്ടിക്കൊപ്പവും എത്തി. മലയാളത്തിൽ നിന്നും പിന്നെ തമിഴിലേക്കും തെലുങ്കിലേക്കും നയൻതാര ചേക്കേറി. ഇരുപത് വ​ർഷത്തോളമായി ഇന്ത്യൻ സിനിമയുടെ അഭിമാനമാണ് നയൻ താര.

about nayans

More in News

Trending