ശ്രീവിദ്യ ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ തെറ്റിപ്പോയി ; അത് അവർക്ക് മനസ്സിലായില്ല ;കെ പി എ സി ലളിത ജീവിതത്തിൽ സന്തോഷത്തിലല്ലായിരുന്നു, ഒരുപാട് പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നു,’ ; വെളിപ്പെടുത്തി വിധുബാല!
ഒരു സിനിമാക്കഥപോലെ ആയിരുന്നു സംവിധായകന് ഭരതന്റെയും അന്നത്തെ സൂപ്പര്‍നടിയായ ശ്രീവിദ്യയുടെയും പ്രണയം. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളെ ആകര്‍ഷിച്ച ശ്രീവിദ്യക്ക് ഭരതനോട് അടുത്ത ബന്ധമുണ്ടായിരുന്നു. ഭരതന്റെ സിനിമകളിലെല്ലാം അക്കാലത്ത് ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. ‘ശ്രീവിദ്യ ഏറ്റവും കൂടുതല്‍ പ്രണയിച്ചിട്ടുണ്ടാകുക ഭാരതനെയാണ്’ എന്നാണ് തിരക്കഥാകൃത്തും സംവിധായകനുമായ ജോണ്‍ പോള്‍ ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുള്ളത്.
ശ്രീവിദ്യയും തന്റെ ഭര്‍ത്താവ് ഭരതനും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് കെപിഎസി ലളിതയും വെളിപ്പെടുത്തിയിട്ടുണ്ട്. ‘ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിനു നടുക്ക് ഒരു ഹംസത്തെ പോലെയായിരുന്നു ആദ്യം ഞാൻ. ഭരതന് ശ്രീവിദ്യയെ ഫോണില്‍ വിളിച്ചിരുന്നത് എന്റെ വീട്ടില്‍ നിന്നാണ്’- ലളിത പറഞ്ഞു. പിന്നീട് ഭരതനും ശ്രീവിദ്യയും തമ്മില്‍ അകന്നു. ഇരുവര്‍ക്കുമിടയില്‍ ചില പ്രശ്നങ്ങളുണ്ടായി. ഇതെല്ലാം ലളിതയ്ക്ക് അറിയാമായിരുന്നു. ഒടുവില്‍ ശ്രീവിദ്യയുമായുള്ള പ്രണയത്തിനു ഹംസമായി നിന്ന ലളിതയെ ഭരതന് തന്റെ ജീവിതസഖിയാക്കി. ഇതൊക്കെ മലയാള സിനിമ പ്രേമികൾക്ക് അറിയാത്ത കഥയല്ല .
മലയാള സിനിമയിലെ രണ്ട് പ്രഗൽഭരായ അഭിനേതാക്കളായിരുന്നു ശ്രീവിദ്യയും കെപിഎസി ലളിതയും. രണ്ടു പേരും മലയാളം സിനിമയിൽ വിട പറഞ്ഞെങ്കിലും സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളനു . ഈ വർഷം ഫെബ്രുവരിയിലാണ് കെപിഎസി ലളിത മരിക്കുന്നത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം.
2006 ൽ കാൻസർ ബാധിച്ചാണ് ശ്രീവിദ്യ മരിക്കുന്നത്. നടി മരിച്ചിട്ട് വർഷങ്ങളേറെ കഴിഞ്ഞെങ്കിലും ശ്രീവിദ്യയുടെ ഓർമ്മകൾ ഇപ്പോഴും പല താരങ്ങളും പങ്കു വെക്കാറുണ്ട്. സിനിമകളിൽ സജീവ സാന്നിധ്യമായിരുന്ന ശ്രീവിദ്യക്ക് സിനിമാ രംഗത്ത് നിരവധി സുഹൃത്തുക്കളും ഉണ്ടായിരുന്നുവിട പറഞ്ഞ സംവിധായകൻ ഭരതനുമായി ബന്ധപ്പെട്ട് ശ്രീവിദ്യയുടെ പേര് മുമ്പ് ഇടയ്ക്കിടെ ഉയർന്നു വരാറുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലായത് അക്കാലത്ത് സിനിമാ ലോകത്ത് മിക്കവർക്കും അറിയാമായിരുന്നു. എന്നാൽ ഭരതൻ പിന്നീട് വിവാഹം കഴിച്ചത് നടി കെപിഎസി ലളിതയെ ആയിരുന്നു. എന്നാൽ വിവാഹ ശേഷവും ഭരതൻ ശ്രീവിദ്യയുമായുള്ള അടുപ്പം തുടർന്നിരുന്നത്രെ.ശ്രീവിദ്യയുടെ പേരെടുത്ത് പറയാതെ കെപിഎസി ലളിത തന്നെ ഇതേപറ്റി മുമ്പ് സംസാരിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ ഇരുവരെയും പറ്റി സംസാരിച്ചിരിക്കുകയാണ് നടി വിധുബാല. ശ്രീവിദ്യയുടെ അടുത്ത സുഹൃത്തുക്കളിലൊരാൾ ആയിരുന്നു വിധുബാല. ശ്രീവിദ്യ ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ തെറ്റിപ്പോയെന്ന് വിധുബാല പറയുന്നു.ശ്രീവിദ്യയുടെയും കെപിഎസി ലളിതയുടെയും ജീവിതം താരതമ്യപ്പെടുത്തുക എന്ന് പറഞ്ഞാൽ പറ്റില്ല. വിദ്യക്ക് കുടുംബത്തിന്റെ പിന്തുണ ഇല്ലാത്തത് കൊണ്ട് അവരുടെ ചില തീരുമാനങ്ങൾ തെറ്റായിപ്പോയി. അതുകൊണ്ട് പല പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. കൂടുതൽ ഞാൻ വെളിപ്പെടുത്താൻ പാടില്ല. അവർക്കൊരു സപ്പോർട്ട് ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം.
അച്ഛൻ, അമ്മ, സഹോദരൻ എല്ലാമുണ്ടായിട്ടും അവർ ഒറ്റപ്പെട്ട ആളായിരുന്നു’പലപ്പോഴും പല തീരുമാനങ്ങൾ അവർ എടുക്കുമ്പോൾ അത് തെറ്റായിട്ടുണ്ട്. ഞാൻ തന്നെ പറഞ്ഞിട്ടുണ്ട് വിദ്യാ അത് ശരിയല്ലെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ വിദ്യയ്ക്ക് അത് മനസ്സിലാവില്ലായിരുന്നു. വിദ്യയുടെ സാഹചര്യത്തിൽ ആ തീരുമാനമായിരിക്കും ശരി. ഇതൊന്നും താരതമ്യം ചെയ്യാൻ പറ്റില്ല’
‘ഒരാളുടെ ജീവിതവും മറ്റൊരാളുടെ ജീവിതവും ഒരു സൈക്കോളജിസ്റ്റ് എന്ന നിലയിൽ താരതമ്യം ചെയ്യാൻ പറ്റില്ല. കെപിഎസി ലളിതയുടെ ജീവിതത്തിൽ ഞാൻ ഒരുപാട് ചൂഴ്ന്ന് നോക്കിയിട്ടില്ല. എനിക്കത് വേണമെന്ന് തോന്നിയിട്ടില്ല. പക്ഷെ അവർ ജീവിതത്തിൽ സന്തോഷത്തിലല്ലായിരുന്നു. ഒരുപാട് പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നു,’ വിധുബാല പറഞ്ഞു.സ്ത്രീകൾ അനുഭവിക്കുന്ന ചില പ്രശ്നങ്ങളിൽ സമാനതകളുണ്ട്. എല്ലാ മേഖലയിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നം ലെെംഗിക പീഡനമാണ്. സിനിമയെന്നല്ല വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീയിൽ നിന്ന് തുടങ്ങി ഐടി മേഖലയിലുള്ള സ്ത്രീകളുമുൾപ്പെടെ എല്ലാവരും അത് നേരിടേണ്ടി വരുന്നെന്നും വിധുബാല പറഞ്ഞു. മനോരമയിലെ നേരെ ചൊവ്വെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
