Connect with us

എളിമയല്ല, സത്യമാണ്, എന്റെ അഭിമുഖങ്ങൾ കണ്ടിരിക്കുക ബോറടിയാണ് ; തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ !

Actress

എളിമയല്ല, സത്യമാണ്, എന്റെ അഭിമുഖങ്ങൾ കണ്ടിരിക്കുക ബോറടിയാണ് ; തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ !

എളിമയല്ല, സത്യമാണ്, എന്റെ അഭിമുഖങ്ങൾ കണ്ടിരിക്കുക ബോറടിയാണ് ; തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ !

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ . സാക്ഷ്യത്തിലൂടെ തുടങ്ങിയ സിനിമാജീവിതം വിജയകരമായി മുന്നേറുകയാണ്. എല്ലാതരം കഥാപാത്രങ്ങളും അവതരിപ്പിക്കാനാവുമെന്ന് താരം തെളിയിച്ചിരുന്നു. സോഷ്യല്‍മീഡിയയിലും സജീവമായ മഞ്ജു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

അഭിനയത്തിൽ നിന്ന് ദീർഘ ഇടവേളയെടുത്ത മഞ്ജു അതിശക്‌തമായ തിരിച്ചുവരവാണ് നടത്തിയത്. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്. ഇന്നും അത് തുടരുന്നു.

രണ്ടാം വരവിൽ സോഷ്യൽ മീഡിയയിലും ഒപ്പം തന്നെ പൊതുവേദികളിലും മഞ്ജു സജീവമായിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ടല്ലാതെ നിരവധി പരിപാടികളിൽ മഞ്ജു പ പങ്കെടുക്കാറുണ്ട്. ഇവയും ഏറെ ശ്രദ്ധനേടാറുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായും അല്ലാതെയും നിരവധി അഭിമുഖങ്ങളും മഞ്ജു നൽകിയിട്ടുണ്ട്. ഇത് ആരധകർക്ക് ഏറ്റെടുക്കാറുമുണ്ട്.

എന്നാൽ സ്വന്തം അഭിമുഖങ്ങൾ തനിക്ക് ബോറടിക്കാറുണ്ട് എന്ന് പറയുകയാണ് മഞ്ജു വാര്യർ. തന്റെ അഭിമുഖങ്ങൾ അത്ര മികച്ചതായി തനിക്ക് തോന്നാറില്ലെന്നാണ് മഞ്ജു പറയുന്നത്. ബിഹൈൻഡ് വുഡ്‌സ് മലയാളത്തിന് നൽകിയ ഒരു അഭിമുഖത്തിലാണ് മഞ്ജു ഇത് തുറന്നു പറഞ്ഞത്.

‘ഒരുപാട് സംസാരിക്കാൻ അറിയാത്ത ആളായത് കൊണ്ട് എനിക്ക് എന്റെ അഭിമുഖങ്ങൾ കണ്ടിരിക്കുക ബോറടിയാണ്,’ എന്നാണ് മഞ്ജു പറയുന്നത്. ഏതെങ്കിലും അഭിമുഖങ്ങളിൽ നിന്ന് എഴുന്നേറ്റ് ഓടാൻ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് താരം തന്റെ അഭിമുഖങ്ങളെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞത്.

എന്നാൽ മഞ്ജു തന്റെ എളിമ കൊണ്ട് പറയുന്നതാണ് ഇങ്ങനെയെന്നാണ് അവതാരക ഇതിനോട് പ്രതികരിച്ചത്. എന്നാൽ ‘എളിമയല്ല, സത്യമാണ്. ഇന്റർവ്യൂസൊക്കെ എനിക്ക് ചമ്മലാണ്’ എന്ന് മഞ്ജു പറഞ്ഞു.
അജിത് നായകനാകുന്ന തമിഴ് ചിത്രമാണ് മഞ്ജു വാര്യരുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് മഞ്ജുവിന്റെ റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം.

അതിനിടെ കഴിഞ്ഞ ദിവസം തമിഴ് നടൻ അജിത്തിനൊപ്പം ബൈക്കിൽ റൈഡ് നടത്തിയതിന്റെ വിശേഷങ്ങൾ മഞ്ജു വാര്യർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ആദ്യമായി ഇരുചക്ര വാഹനത്തിൽ ഒരു യാത്ര നടത്തിയതിന്റെ സന്തോഷം പങ്കുവച്ച് മഞ്ജു തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ലഡാക്കിലേക്കാണ് താരങ്ങൾ യാത്ര നടത്തിയത്.ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് താരങ്ങൾ യാത്ര നടത്തിയത് എന്നാണ് വിവരം. പോസ്റ്റിനൊപ്പം മഞ്ജു പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളത്തിൽ ഉൾപ്പെടെ നിരവധി ആരാധകരുള്ള അജിത്തിനൊപ്പം മഞ്ജു അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കി കൊണ്ടായിരുന്നു യാത്ര വിശേഷം മഞ്ജു പങ്കുവച്ചത്.

More in Actress

Trending