Malayalam
അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഗോപി സുന്ദറിന്റെ മകന്‍; പ്രതികരണവുമായി അമൃത സുരേഷ്
അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഗോപി സുന്ദറിന്റെ മകന്‍; പ്രതികരണവുമായി അമൃത സുരേഷ്
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. അമൃതയെ പോലെ തന്നെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. അടുത്തിടെ ആയിരുന്നുഇരുവരും പ്രണയത്തിലാണെന്നുള്ള എന്ന വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. നിരവധി ആളുകള്‍ ആയിരുന്നു ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയത്.
എന്നാല്‍ നിരവധി പേര്‍ ഇവര്‍ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു.എന്നാല്‍ അതൊന്നും വകവയ്ക്കാതെ ഇവര്‍ ജീവിതം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന ക്യാപ്ഷനോടെയായാണ് ഗോപിയും അമൃതയും ഒന്നായ വിശേഷം അറിയിച്ചത്. പ്രിയപ്പെട്ടവരെല്ലാം ഇവര്‍ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു.
നാല്‍പ്പത്തിയഞ്ചുകാരനായ ഗോപി സുന്ദര്‍ ആദ്യ ഭാര്യ പ്രിയുമായുള്ള വിവാഹ ബന്ധം ഇതുവരെ വേപെടുത്തിയിട്ടില്ല. ആ ബന്ധത്തില്‍ ഗോപി സുന്ദറിന് രണ്ട് ആണ്‍ മക്കളുമുണ്ട്. ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലാണ് എന്ന വാര്‍ത്ത പുറത്ത് വന്നതോടെയാണ് പ്രിയ എന്ന പേര് കൂടുതല്‍ ആളുകളും കേട്ടത്. ഗോപി സുന്ദറിന്റെ മുന്‍ ഭാര്യ പ്രിയയെ കുറിച്ചുള്ള വിവരങ്ങളും അപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഇപ്പോഴിതാ പ്രിയയുടെ ചില ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത് മകന്‍ മാധവ് സുന്ദര്‍ തന്നെയാണ്. അമ്മയുടെ തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് നിര്‍ത്തിയിരിയ്ക്കുന്ന ഏതാനും ഫോട്ടോകളാണ് മാധവ് പങ്കുവച്ചിരിയ്ക്കുന്നത്. അമ്മ എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് നല്‍കിയിരിയ്ക്കുന്ന അടി കുറിപ്പ്. മെറൂണ്‍ നിറത്തിലുള്ള ജാക്കറ്റും, സില്‍വര്‍ ബോര്‍ഡന്‍ സെറ്റ് സാരിയുമാണ് പ്രിയയുടെ വേഷം.
ചിത്രത്തിന് അമൃത സുരേഷും ലൈക്കടിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. മാധവ് സുന്ദറിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന അമൃത നേരത്തെ, മാധവ് സുന്ദര്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറി കോപ്പി അടിച്ച് പങ്കുവച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ആദ്യ ഭാര്യയുമായി പിരിഞ്ഞ ഗോപി സുന്ദര്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഗായികയായ അഭയ ഹിരണ്‍മയിയുമായി ലിവിങ് റിലേഷനിലായിരുന്നു. ഇവര്‍ ഒരുമിച്ച് പല പരിപാടികളിലും പങ്കെടുത്തിരുന്നു. എന്നാല്‍ അടുത്തിടെയാണ് ഒരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഒന്നും പങ്കുവെച്ചിരുന്നില്ല.
ഈ അടുത്താണ് ഗോപി സുന്ദറും അമൃത സുരേഷും പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളായിരുന്നു താരങ്ങള്‍ക്ക് നേരിടേണ്ടി വന്നത് ഗോപി സുന്ദറും അമൃത സുരേഷും ഇപ്പോള്‍ എന്ത് പോസ്റ്റ് ചെയ്താലും അത് വൈറലാണ്. ഇരുവരുടെയും യാത്രകളും സംഗീതവും മറ്റ് വിശേഷങ്ങളും എല്ലാം നിരന്തരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നതില്‍ രണ്ട് പേര്‍ക്കും വിരോധവും ഇല്ല തുടക്കത്തില്‍ ഇരുവരും പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് എല്ലാം വ്യാപകമായ വിമര്‍ശനങ്ങളും ട്രോളുകളും ആയിരുന്നു വന്നിരുന്നത് എങ്കിലും, ഇപ്പോള്‍ കാര്യങ്ങള്‍ മാറി.
സോഷ്യല്‍ മീഡിയ ട്രോളുകളോടും കമന്റുകളോടും അമൃത സുരേഷോ ഗോപി സുന്ദറോ പ്രതികരിക്കാതെ ആയതോടെ, പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് നല്ല രീതിയില്‍ കമന്റ് ചെയ്യുന്നവരാണ് കൂടുതല്‍. മേഡ് ഫോര്‍ ഈച്ച് അദര്‍ എന്നാണ് ഏറ്റവും പുതിയ ഫോട്ടോയ്ക്ക് വന്നികിയ്ക്കുന്ന കമന്റുകളില്‍ അധികവും. ജോഡി പൊരുത്തത്തെ പ്രശംസിയ്ക്കുന്നവരും സ്‌നേഹം അറിയ്ക്കുന്നവരും കമന്റില്‍ ഉണ്ട്.
ഞങ്ങള്‍ രണ്ട് പേരുടെയും ഒന്നു ചേരല്‍ രണ്ട് പേരുടെയും സംഗീത ജീവിതത്തിനും വലിയ പിന്തുണയായിരിയ്ക്കും എന്ന് അമൃത സുരേഷ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിയ്ക്കുകയും ചെയ്യുന്നുണ്ട്. രണ്ട് പേരും ഒന്നിച്ചുള്ള സംഗീത ആല്‍ബങ്ങളും സ്‌റ്റേജ് ഷോകളും എല്ലാം അണിയറയില്‍ തയ്യാറെടുക്കുകയാണ് എന്നാണ് അറിയുന്നത്.
ഒന്നിച്ചതിന് ശേഷമായി ഇരുവരും പാട്ടുകളും ഉണ്ടാക്കിയിരുന്നു. പാട്ടിന്റെ ഡാന്‍സ് റിഹേഴ്‌സലിന്റെ വീഡിയോയും ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കിട്ടിരുന്നു.ആസ്വദിച്ച് ഡാന്‍സ് ചെയ്യുന്ന അമൃതയേയും ഗോപി സുന്ദറിനേയുമാണ് വീഡിയോയില്‍ കാണുന്നത്. ഗോപിയുടെ സ്‌റ്റെപ്പ് കണ്ട് ചിരിക്കുന്ന അമൃതയേയും വീഡിയോയില്‍ കാണാം. ഒലേലെ ഡാന്‍സ് റിഹേഴ്‌സല്‍ എന്ന ക്യാപ്ഷനോടെയായാണ് ഇരുവരും വീഡിയോ പങ്കിട്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്. പോസിറ്റീവും നെഗറ്റീവുമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.
