Connect with us

പ്രിയമുള്ളൊരാളാരോ വരുമെന്ന് നമുക്ക് വെറുതേ മോഹിക്കാമല്ലോ. ..കാശ് ചെലവുള്ള കേസൊന്നും അല്ലല്ലോയെന്ന് ജിഷിൻ മോഹൻ, പുതിയ വീഡിയോ പുറത്ത്, പ്രിയമുള്ളൊരാള്‍ കൂടെ തന്നെയുണ്ടല്ലോ, പിന്നെ ആരെയാണ് കാത്തിരിയ്ക്കുന്നതെന്ന് കമന്റുകൾ

Malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ജിഷിൻ മോഹൻ. വില്ലനായി ഇന്റസ്ട്രിയില്‍ എത്തിയ നടൻ കൗണ്ടറുകള്‍ അടിച്ച് ആള്‍ക്കാരെ ചിരിപ്പിയ്ക്കുന്ന ജിഷിന്റെ ഇന്റര്‍വ്യു വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ജിഷിന്‍. രസകരമായ പോസ്റ്റുകള്‍ക്കും അതിലും രസകരമായ ക്യാപ്ഷന്‍ നല്‍കാറുണ്ട് . അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ‘പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് ഞാന വെറുതേ മോഹിക്കുമെന്നും’ എന്ന് തുടങ്ങുന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ. വീഡിയോയില്‍ ഒരു പടിക്കെട്ടില്‍ ജിഷിന്‍ ആരെയോ പ്രതീക്ഷിച്ച് ഇരിയ്ക്കുന്നതും കാണാം. ‘പ്രിയമുള്ളൊരാളാരോ വരുമെന്ന് നമുക്ക് വെറുതേ മോഹിക്കാമല്ലോ. കാശ് ചെലവുള്ള കേസൊന്നും അല്ലല്ലോ, അല്ലേ’ എന്നാണ് വീഡിയോക്ക് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍.

ആ ഇരിപ്പ് കാണുമ്പോള്‍ ചിരിവരുന്നു, മോഹിച്ചോ മോഹിച്ചോ ഇപ്പോ വരും എന്നൊക്കെയാണ് വീഡിയോയ്ക്ക് കമന്റുകള്‍ വരുന്നത്. ‘കാലന്‍ വരും, ഇറങ്ങി പോടോ’ എന്ന് കമന്റ് ഇട്ട നടന്‍ രഞ്ജിത്തിനോട്, ‘എന്നാല്‍ വേഗം വാടോ’ എന്നായിരുന്നു ജിഷിന്റെ മറുപടി. പ്രിയമുള്ളൊരാള്‍ കൂടെ തന്നെയുണ്ടല്ലോ, പിന്നെ ആരെയാണ് കാത്തിരിയ്ക്കുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top