Connect with us

ഫിറോസിക്ക നോമിനേറ്റ് ചെയ്യുന്നതാരെ ? റിതു മന്ത്ര ശക്തമായ മത്സരാർത്ഥി എതിരാളി ഭാഗ്യ ലക്ഷ്മിയാകുമോ ?

Malayalam

ഫിറോസിക്ക നോമിനേറ്റ് ചെയ്യുന്നതാരെ ? റിതു മന്ത്ര ശക്തമായ മത്സരാർത്ഥി എതിരാളി ഭാഗ്യ ലക്ഷ്മിയാകുമോ ?

ഫിറോസിക്ക നോമിനേറ്റ് ചെയ്യുന്നതാരെ ? റിതു മന്ത്ര ശക്തമായ മത്സരാർത്ഥി എതിരാളി ഭാഗ്യ ലക്ഷ്മിയാകുമോ ?

അങ്ങനെ നാലാം ദിവസവും വലിയ സംഭവങ്ങളൊന്നും ഇല്ലാതെയാണ് കടന്നു പോയത്… ഒരു ഒച്ചപ്പാടും ബഹളവുമില്ലാതെ നല്ല ശാന്ത സുന്ദരമായ ബിഗ് ബോസ് കുടുംബം.. അയ്യോ ഓർക്കാൻ കൂടി വയ്യ… ഇനിയും ഉണ്ടല്ലോ ദിവസങ്ങൾ … വല്ലതുമൊക്കെ നടക്കുമായിരിക്കും…

പാട്ടോടു കൂടി തുടങ്ങി എല്ലാവരും ആടിയും പാടിയും നിൽക്കുമ്പോഴതാ വരുന്നു ബിഗ് ബോസ് കുടുംബത്തെ ആകെ ഞെട്ടിച്ചുകൊണ്ട് ഒരു ബെല്ലടി ശബ്ദം … അപ്പോൾ ഫിറോസിക്കയും ഭാഗ്യ ചേച്ചിയുമൊക്കെ ഇങ്ങനെ ഇരിക്കുവാണ്…ഉടൻ തന്നെ മണിക്കുട്ടനും സായിയും കൂടി ബിഗ് ബോസിന്റെ ഡോർ വലിച്ചു തുറക്കുന്നു. തുറക്കാൻ ഒന്നും പറ്റില്ലെന്ന് ഇവർക്ക് അറിയില്ലേ… എന്തായാലും ഒരു നെട്ടോട്ടത്തിനൊടുവിൽ അതെന്താണെന്ന് എല്ലാവർക്കും മനസിലായി.. മോർണിംഗ് ആക്ടിവിറ്റി ആയിരുന്നു അത് . അത്ര വലിയ ആക്ടിവിറ്റി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും സംഗതി അല്പം രസമായിരുന്നു .. ആക്റ്റിവി ഇതായിരുന്നു…. വീടിനുള്ളിലെ ഒരു വ്യക്തിയെ തിരഞ്ഞെടുത്ത് മാട്രിമോണിയലിയിൽ രെജിസ്ട്രർ ചെയ്യുമ്പോൾ നൽകാവുന്ന സ്വഭാവ സവിശേഷതകൾ പറയുക…ഒരാളെ പറഞ്ഞു കഴിഞ്ഞാൽ പിന്നെ ആരും അയാളെ വിളിക്കരുതെന്ന ഒരു നിബന്ധനയുമുണ്ട്…

റംസാൻ ആയിരുന്നു വായിച്ചത് അതുകൊണ്ട് തന്നെ റംസാനാണ് ആദ്യം ഒരാളെ വിളിക്കാൻ അവസരം കിട്ടിയത്. റംസാൻ സൂര്യയെ വിളിച്ചു… പിന്നെ സൂര്യ മജിസിയയെ വിളിക്കുന്നുണ്ട്… മജിസിയ മണിക്കുട്ടനെ വിളിച്ചു… ഇവിടെ മണിക്കുട്ടനെ വിളിക്കുമ്പോൾ തന്നെ മണിക്കുട്ടൻ ‘ എന്നെ അങ്ങനെ എങ്കിലും ആരെങ്കിലും കെട്ടിക്കോ’ എന്ന് പറഞ്ഞാണ് കടന്നു വരുന്നത്. ഏതായാലും അവിടെ ഒരു ബഹളം ഒക്കെ ഉണ്ടാക്കി… മണിക്കുട്ടനെ നല്ല പോലെ മജിസിയ പുകഴ്ത്തുന്നുണ്ട്

കൂടുതൽ അറിയാൻ ഈ വീഡിയോ ക്ലിക്ക് ചെയ്യുക….

More in Malayalam

Trending

Recent

To Top