Connect with us

ബിഗ് ബോസ്ഹൗസിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ… വികാരാധീനരായി ഭാഗ്യലക്ഷ്‍മി

Malayalam

ബിഗ് ബോസ്ഹൗസിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ… വികാരാധീനരായി ഭാഗ്യലക്ഷ്‍മി

ബിഗ് ബോസ്ഹൗസിൽ പൊട്ടിക്കരഞ്ഞ് മണിക്കുട്ടൻ… വികാരാധീനരായി ഭാഗ്യലക്ഷ്‍മി

ബിഗ് ബോസ് നാലാം ദിനത്തിലും ഓരോ മത്സരാര്‍ഥികളും തങ്ങളുടെ ജീവിത കഥയാണ് തുറന്ന് പറഞ്ഞത്
ഷോയിൽ സുഹൃത്തിന്റെ വിയോഗത്തെ കുറിച്ചോർത്ത് പൊട്ടിക്കരയുകയാണ് താരം.. പ്രേക്ഷകർക്ക് അറിയാത്ത മണിക്കുട്ടന്റെ ജീവിതത്തെ കുറിച്ചായിരുന്നു താരം പറഞ്ഞ് തുടങ്ങിയത്.

രണ്ട് വയസ്സ് മുതൽ അച്ഛനും അമ്മയും ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നാണ് പഠിച്ചത്. അവിടുത്തെ കുട്ടിയായിരുന്നു തന്റെ ആദ്യത്തെ കൂട്ടുകാരൻ. അവിടുത്തെ കുട്ടിയ്ക്ക് ചില അപകർഷതാ ബോധങ്ങൾ ഉണ്ടായിരുന്നതായും അത് മാറ്റാനായി തന്നെ കൊണ്ടു നിർത്തിയതായി തോന്നിയിട്ടുണ്ട്. വീട്ടിലെ അവസ്ഥ അങ്ങനെ ആയതു കൊണ്ടായിരുന്നു അവിടെ നിന്ന് പഠിക്കേണ്ടി വന്നത്.അച്ഛനും അമ്മയും ജോലി ചെയ്തിരുന്ന സ്ഥലത്തെ ചേട്ടനോടുള്ള കടപ്പാട് എന്റെ പേരിൽ തന്നെയുണ്ട്. ഒരുപക്ഷേ താൻ സിനിമയിലേക്കെത്തിയില്ലായിരുന്നു എങ്കിൽ പെട്ടു പോയേനേയെന്നും മണിക്കുട്ടൻ പറഞ്ഞു.

എങ്ങനൊക്കെയോ ആണ് സിനിമയിലേക്കെത്തിയത്. നടനായ ശേഷം താൻ നിന്നു പഠിച്ച വീട്ടിൽ ചെന്നപ്പോൾ അവഗണനയായിരുന്നു കിട്ടിയത്. തന്റെ മകനേക്കാൾ വലിയ നിലയിൽ നീ ആയെന്നും ഇനി ഇവിടെ വരരുത് എന്നും പറഞ്ഞ് അവിടെ നിന്ന് ഇറക്കി വിട്ടതു പോലെ തോന്നിയിരുന്നെന്നും മണിക്കുട്ടൻ പറഞ്ഞു.അവന്റെ കല്യാണത്തിന് പോലും വിളിച്ചിരുന്നില്ല

അതിനു ശേഷം തന്റെ വിഷമഘട്ടത്തിൽ കൂടെ നിന്ന് തന്റെ എല്ലാ സപ്പോർട്ടുമായി കൂടെ നിന്നിരുന്ന ആളാണ് റിനോജ്. അത്രമേൽ അടുപ്പമുള്ള ആളായി അവൻ മാറി. തനിക്ക് സിനിമ കുറഞ്ഞപ്പോൾ, തന്നെ ആശ്രയിച്ച് ചെയ്ത് കഴിഞ്ഞിരുന്ന അവന് മറ്റൊരു ജോലിയ്ക്കായി ദുബായ്ക്ക് പോകേണ്ടി വന്നു. തന്നോട് സിനിമയിൽ തന്നെ ഉറച്ച് നിൽക്കണമെന്ന് പറഞ്ഞാണ് അവൻ അവിടേക്ക് പോയത്. പിന്നീട് സിസിഎൽ വന്നപ്പോൾ അവനാണ് വിളിച്ച് പറഞ്ഞത്, അങ്ങനെ അറിഞ്ഞ് ടെസ്റ്റിന് പോയി സെലക്ഷൻ കിട്ടി, അവന് നല്ല സന്തോഷമായിരുന്നു. തന്നെ ഓർത്ത് വല്ലാത്ത അഭിമാനമായിരുന്നു. ദുബായിൽ നിന്ന് നാട്ടിലെത്തുമ്പോൾ താൻ അയിരുന്നു അവനെ വിളിക്കാൻ പോയിരുന്നത്. തിരിച്ച് പോകുന്നത് വരെ എന്റെ കാറായിരുന്നു അവൻ ഉപയോഗിക്കുന്നതും. മറ്റുള്ളവരോട് ഏറെ അഭിമാനത്തോടെയായിരുന്നു എന്റെ പേര് അവൻ പറഞ്ഞിരുന്നത്.

ഇടയ്ക്ക് ദുബായിൽ നിന്ന് വന്നപ്പോൾ അവന്റെ കോലം കണ്ടപ്പോൾ എന്തോ അസുഖമുള്ളതായി തോന്നി, അത് കണ്ട് ഞങ്ങൾ സുഹൃത്തുക്കളെല്ലാം സൂക്ഷിക്കണമെന്ന് പറഞ്ഞു. തിരിച്ചു പോയശേഷം കൊവിഡും ലോക്ക് ഡൗമിമായി, അതിനിടെ അവന് ജോലിയിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. അതിനിടെ സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റാക്കി, ഐസിയുവിലേക്ക് കയറ്റി, ഓർമ്മ പ്രശ്നമുണ്ടായിരുന്നു. അതിനിടെ ഒരു സുഹൃത്ത് പോയി കണ്ടു, ആകെ വല്ലാത്ത അവസ്ഥയായിരുന്നു. രക്ഷപെടുമെന്നായിരുന്നു വിചാരിച്ചിരുന്നത്, പക്ഷേ … അവൻ പോയി

കൊവിഡ് ആയത് കൊണ്ട് ദുബായിൽ നിന്ന് ബോഡി എത്തിക്കാൻ പ്രതിസന്ധിയുണ്ടായിരുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് എത്തിച്ചത്. അവനെ അവസാനമായി കൊണ്ടുവരാൻ പോയതും താനാണ്. മുൻപ് അവൻ ദുബായിൽ നിന്ന വരുമ്പോഴും ഞാനായിരുന്നു പോയിരുന്നത്. ഇന്നും ഫോണിൽ നിന്ന് അവന്റെ നമ്പർ ഞാൻ ഡിലീറ്റ് ചെയ്തിട്ടില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് മണിക്കുട്ടൻ പറയുന്നു.

More in Malayalam

Trending