ടൊവിനോ തോമസ്- ഖാലിദ് റഹ്മാന് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘തല്ലുമാല’. ഇപ്പോഴിതാ ഈ ചിത്രം തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സിദ്ധു ജൊന്നലഗദ്ദയാണ് ചിത്രത്തില്‍ നായകനാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘കല്‍ക്കി’, ‘കൃഷ്ണ ആന്‍ഡ് ഹിസ് ലീല’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് സിദ്ധു.
തെലുങ്കിലെ ഒരു പ്രമുഖ വിതരണ കമ്പനി ‘തല്ലുമാല’യുടെ അവകാശം 85 ലക്ഷത്തിന് സ്വന്തമാക്കിയതായാണ് സൂചന. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഇതേക്കുറിച്ച് പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. ‘തല്ലുമാല’യ്ക്ക് കേരളത്തില്‍ വമ്പന്‍ പ്രതികരണമാണ് ലഭിച്ചത്. മൂന്നാം വാരത്തിലും 164 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
അടുത്ത കാലത്തൊന്നും ഒരു മലയാള ചിത്രവും ഇത്രയും സ്ക്രീനുകളോടെ മൂന്നാം വാരത്തിലേക്ക് കടന്നിട്ടില്ല. ചിത്രം ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് ആണ് നിര്‍മ്മിച്ചത്. മുഹ്സിന് പരാരി, അഷ്റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന.
പുതുമുഖങ്ങളായി എത്തിയ താരങ്ങള്‍ പോലും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. സിനിമയിലെ ബാക്ക്ഗ്രൗണ്ട് സ്കോറും പാട്ടുകളും തല്ലുമാലയുടെ മറ്റൊരു പില്ലറാണ്. തിയേറ്റര്‍ എക്സ്പീരിയന്‍സ് ആഗ്രഹിക്കുന്ന ഒരു പ്രക്ഷകന് ലഭിക്കാവുന്ന മികച്ച അനുഭവമാണ് തല്ലുമാല ടീം ഒരുക്കിയിരിക്കുന്നത്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...