Malayalam
കേരളത്തില്‍ ബിജെപിയുടെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപി, നടന് വലിയ ജനപ്രീതി; സര്‍വെ പറയുന്നതിങ്ങനെ
കേരളത്തില്‍ ബിജെപിയുടെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപി, നടന് വലിയ ജനപ്രീതി; സര്‍വെ പറയുന്നതിങ്ങനെ
സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ സജീവമായി നില്‍ക്കുന്ന താരമാണ് സുരേഷ് ഗോപി. ഇപ്പോഴിതാ കേരളത്തില്‍ ബിജെപിയുടെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപിയെന്ന് സര്‍വേ റിപ്പോര്‍ട്ട്. സംസ്ഥാന അധ്യക്ഷന്മാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതിഛായയ്ക്ക് കുറവുണ്ടായിട്ടും സുരേഷ് ഗോപിയ്ക്ക് വലിയ ജനപ്രീതിയുണ്ടെന്നും പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വെയില്‍ പറയുന്നു.
ബിജെപിയുടെ മുഖ്യമന്ത്രിമാരടക്കമുള്ള സംസ്ഥാന നേതാക്കളുടെ ജനപ്രീതിയില്‍ വന്‍ ഇടിവ് വന്നിട്ടുണ്ട്. എന്നിരുന്നാലും പ്രധാനമന്ത്രിയുടെ സ്വാധീനത്തിന് കുറവുണ്ടായിട്ടില്ല. തെലങ്കനയില്‍ മുഖ്യമന്ത്രി കെ ചന്ദ്ര ശേഖരറാവുവിനെക്കാള്‍ ജനപ്രീതി പ്രധാന മന്ത്രി നരേന്ദ്രമോദിക്കാണ് എന്നും സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം, ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പാപ്പന്‍ ആണ് സുരേഷ് ഗോപിയുടെതായി അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം. തിയറ്ററുകളില്‍ വിജയ കുതിപ്പ് തുടരുന്ന ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയെ സോളോ ഹീറോയാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.
അതേസമയം സുരേഷ് ഗോപി നായകനായി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘മേം ഹും മൂസ’യുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സിആര്‍ ജോയിയും തോമസ് തിരുവല്ലയും ചേര്‍ന്നാണ്. സുരേഷ് ഗോപിയുടെ കരിയറിലെ 253മത് ചിത്രമാണ് മേം ഹും മൂസ.