Connect with us

ദൈവം അനുഗ്രഹിച്ച കലാകാരനാണ് ലാലേട്ടന്‍, സംവിധാനം എനിക്ക് കഠിനമായ ജോലി തന്നെയാണ്. സംവിധാനം ചെയ്യുന്നത് എനിക്ക് എളുപ്പമായ കാര്യമല്ല; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

Malayalam

ദൈവം അനുഗ്രഹിച്ച കലാകാരനാണ് ലാലേട്ടന്‍, സംവിധാനം എനിക്ക് കഠിനമായ ജോലി തന്നെയാണ്. സംവിധാനം ചെയ്യുന്നത് എനിക്ക് എളുപ്പമായ കാര്യമല്ല; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

ദൈവം അനുഗ്രഹിച്ച കലാകാരനാണ് ലാലേട്ടന്‍, സംവിധാനം എനിക്ക് കഠിനമായ ജോലി തന്നെയാണ്. സംവിധാനം ചെയ്യുന്നത് എനിക്ക് എളുപ്പമായ കാര്യമല്ല; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

നിരവധി ആരാധകരുള്ള താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മോഹന്‍ലാലിനെ സംവിധാനം ചെയ്യുന്നതാണ് ഏറ്റവും എളുപ്പമെന്നാണ് പൃഥ്വിരാജ് പറയുന്നത്.

ദൈവം അനുഗ്രഹിച്ച കലാകാരനാണ് ലാലേട്ടന്‍. ലൂസിഫര്‍ സിനിമയുടെ ആദ്യ ഷോട്ട് എടുക്കുമ്പോഴുള്ള അനുഭവം പറഞ്ഞു കൊണ്ടാണ് പൃഥ്വിരാജ് സംസാരിച്ചത്. സിനിമ സംവിധാനം ചെയ്യുന്നതാണ് ഏറ്റവും കഠിനമായ ജോലി എന്നുമാണ് പൃഥ്വിരാജ് കടുവ സിനിമയുടെ വിജയാഘോഷത്തില്‍ പറയുന്നത്.

മോഹന്‍ലാലിനെ സംവിധാനം ചെയ്യുകയായിരുന്നു എനിക്ക് ഏറ്റവും എളുപ്പമായി തോന്നിയത്. ലാലേട്ടന് ഞാന്‍ ഡീറ്റെയ്ല്‍ഡ് ആയിട്ട് ഒരു നറേഷന്‍ കൊടുക്കും. അപ്പോ പുള്ളിക്കാരന് ആ കഥാപാത്രം കിട്ടും. പിന്നെ നമ്മള്‍ ഒന്നും അറിയേണ്ട കാര്യമില്ല. ഞാന്‍ ലൂസിഫറിന്റെ കഥ പറഞ്ഞ് ഷൂട്ടിംഗിന്റെ ആദ്യ ദിവസം പള്ളിയില്‍ ഒരു സീനാണ് എടുക്കുന്നത്, ലാലേട്ടനും പാച്ചിക്കയും, നെടുമ്പള്ളിയും അച്ഛനും തമ്മിലുള്ള സീന്‍. ഇമോഷണല്‍ സീന്‍ ആണ്.

‘മോനേ സ്റ്റീഫന്‍ ഒരുപാട് സങ്കടം ഉള്ളില്‍ സൂക്ഷിക്കുന്ന ആളാണല്ലേ’ എന്നാണ് സീനിന് മുമ്പ് ലാലേട്ടന്‍ ചോദിച്ചത്. സ്റ്റീഫന്റെ ദേഷ്യവും ഹീറോയിസവുമൊക്കെ സിനിമയില്‍ ഉണ്ടെങ്കിലും ഒരുപാട് ദുഖങ്ങള്‍ പേറുന്നയാളാണ് സ്റ്റീഫന്‍. ദൈവം ഒരുപാട് അനുഗ്രഹിച്ച കലാകാരനാണ് ലാലേട്ടന്‍ എന്നാണ് പൃഥ്വിരാജ് പറയുന്നത്.

സിനിമ സംവിധാനം ചെയ്യുന്നതാണ് ഏറ്റവും കഠിനമായത്. സംവിധാനം ചെയ്യുമ്പോഴാണ് ഒരു സിനിമാ സെറ്റില്‍ ഏറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്യേണ്ടി വരിക. ഫിസിക്കലി ഉള്ള വര്‍ക്ക് മാത്രമല്ല ഓരോ തീരുമാനങ്ങള്‍ എടുക്കുന്നതും സംവിധായകര്‍ തന്നെയാണ്. അങ്ങനെ എല്ലാം തീരുമാനങ്ങളും എടുക്കുന്നത് ചെറിയ കാര്യമല്ല. ഒരു സീന്‍ ഇവിടെ ഷൂട്ട് ചെയ്ത് ഇവിടെ ബ്രേക്ക് പറഞ്ഞ് ഷിഫ്റ്റ് ചെയ്യണോ? അതോ ഷിഫ്റ്റ് ചെയ്ത് അടുത്ത ലൊക്കേഷനില്‍ പോയിട്ടാണോ ബ്രേക്ക്? എന്നൊക്കെ സംവിധായകനോടാണ് ചോദിക്കുന്നത്.

200 പേരുടെ ഭക്ഷണത്തിന്റെ കാര്യം, അയ്യോ ഇവിടെ ബ്രേക്ക് പറഞ്ഞ് എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവിടെ പോകുമ്പോഴേക്കും ലൈറ്റ് പോകുമോ? അങ്ങനെ ചെറിയൊരു കാര്യത്തിന്റെ തീരുമാനം മുതല്‍ നാളെ അയ്യായിരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരുന്നുണ്ട് അപ്പോ രാവിലെ ഈ ആംഗിളില്‍ എടുക്കണോ മറ്റേ ആംഗിളില്‍ എടുക്കണോ എന്ന് ഛായാഗ്രാഹകന്‍ ചോദിക്കുമ്പോള്‍ അതും സംവിധായകന്റെ തീരുമാനമാണ്.

ഒരുപാട് തീമാനങ്ങള്‍ സംവിധായകന്‍ എടുക്കേണ്ടി വരും. നമ്മള്‍ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കാം വലിയ ചിലവുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ആകുന്നത്. അതുകൊണ്ട് സംവിധാനം എനിക്ക് കഠിനമായ ജോലി തന്നെയാണ്. സംവിധാനം ചെയ്യുന്നത് എനിക്ക് എളുപ്പമായ കാര്യമല്ല എന്നും പൃഥ്വിരാജ് വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top