ആമിറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തോ..!; ആമിര്‍ ഖാനില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല, നടന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വിശ്വസിക്കാനാകാതെ ആരാധകര്‍

കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ആമിര്‍ ഖാന് ചിത്രംലാല് സിങ് ഛദ്ദ തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ ചിത്രത്തിനായില്ല. സിനിമയുടെ റിലീസിനു മുമ്പേ തന്നെ നടന്ന ബഹിഷ്കരണാഹ്വാനം സിനിമയെ കാര്യമായി തന്നെ ബാധിച്ചുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ആമിര്‍ ഖാന് ചിത്രം പരാജയപ്പെടുന്നത്.
ലാല്‍ സിങ് ഛദ്ദയുടെ കനത്ത പരാജയത്തിന് പിന്നാലെ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രേക്ഷകരോട് മാപ്പ് ചോദിച്ച് ആമിര്‍ ഖാന്. നടന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ട്വിറ്റര്‍ പേജില്‍ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചത്. ആമിര്‍ ഖാന്റെ ശബ്ദമാണ് വീഡിയോയിലുള്ളത്. ‘എന്റെ എല്ലാ അനുചിതമായ പ്രവര്‍ത്തനങ്ങളും അപ്രസക്തമായിരിക്കട്ടെ’ എന്നാണ് ശബ്ദ ശകലത്തില്‍ പറയുന്നത്.
‘നമ്മളെല്ലാവരും മനുഷ്യരാണ്, നമുക്ക് മാത്രമേ തെറ്റുകള്‍ സംഭവിക്കൂ. ചില സമയങ്ങളില്‍ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ അറിഞ്ഞോ അറിയാതെയോ ദേഷ്യം വരാം. ചിലപ്പോള്‍ തമാശയിലൂടേയും സംസാരിക്കാതേയും ആളുകളെ വേദനിപ്പിക്കാം. എപ്പോഴെങ്കിലും ഞാന്‍ നിങ്ങളുടെ വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അതിന് ഹൃദയത്തില്‍ തൊട്ട് മാപ്പു ചോദിക്കുന്നു.
നടന് ഷാരൂഖ് ഖാന്റെ കല് ഹോ നാ ഹോ എന്ന ചിത്രത്തിലെ സംഗീത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആമിര്‍ ഖാന്റെ വാക്കുകള്‍. നടന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. അക്കൗണ്ട് ഹാക്ക് ചെയ്തോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഇത്തരം വാക്കുകള്‍ ആമിര്‍ ഖാനില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഉറപ്പായും ഹാക്ക് ചെയ്തതായിരിക്കുമെന്നും മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...