ഇളം നീല സാരിയിൽ അതി സുന്ദരിയയായി ഭാവന ; പുതിയ പോസ്റ്റുകൾക്ക് പിന്നിൽ !ഞെട്ടിച്ച് താരം !
മലയാളികളുടെ പ്രിയ താരമാണ് ഭാവന .മലയാള സിനിമയിലേയ്ക്ക് നടി ഇപ്പോൾ തിരിച്ചെത്തുകയാണ്. സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുക്കുമ്പോഴും താരം സോഷ്യൽ മീഡിയയിൽ സജീവമായി നിന്നിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭാവന. ഭാവനയുടെ പുതിയ ചിത്രങ്ങളെല്ലാം എപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഭാവന പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്
ഇളം നീല നിറത്തിലുള്ള അടിപൊളി സാരി ധരിച്ചാണ് ഭാവന എത്തിയിരിക്കുന്നത്.കിടിലൻ ചിത്രങ്ങളാണ് ഭാവന പങ്കുവെച്ചിരിക്കുന്നത് .ആര്യ ബഡായി നൽകിയ സമ്മാനമാണ് ഈ സാരിയെന്നാണ് ഭാവന പറഞ്ഞിരിക്കുന്നത്. സാരിയുടുത്ത് അടിപൊളി ലുക്കിലാണ് ഭാവന പോസ് ചെയ്തിരിക്കുന്നത്. പുത്തന്‍ ചിത്രങ്ങളും സാരിയില്‍ തന്നെ ആയതിനാല്‍ സാരിയാണോ ഭാവനയുടെ ഏറ്റവും പ്രിയപ്പെട്ട വേഷം എന്ന് ചോദിക്കുകയാണ് ആരാധകര്‍.
മലയാള വേദിയില്‍ വീണ്ടും സജീവമാകുകയാണ് ഭാവന.നീണ്ട അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്.ഷറഫുദീനൊപ്പമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തില്‍ എത്തുന്നത്.
ഭാവനയുടെ തിരിച്ചുവരവ് ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമയും ആരാധകരും.
