Connect with us

ഒരാൾ വന്നിട്ട് എന്റെ സൽവാർ വലിച്ചു കീറി,സൽവാർ മുഴുവൻ കീറിപോയി, ഓടി ‍ഞാൻ പൊലീസ് ജീപ്പിൽ കയറി;നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് മീര നന്ദൻ !

Movies

ഒരാൾ വന്നിട്ട് എന്റെ സൽവാർ വലിച്ചു കീറി,സൽവാർ മുഴുവൻ കീറിപോയി, ഓടി ‍ഞാൻ പൊലീസ് ജീപ്പിൽ കയറി;നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് മീര നന്ദൻ !

ഒരാൾ വന്നിട്ട് എന്റെ സൽവാർ വലിച്ചു കീറി,സൽവാർ മുഴുവൻ കീറിപോയി, ഓടി ‍ഞാൻ പൊലീസ് ജീപ്പിൽ കയറി;നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് മീര നന്ദൻ !

മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിലേക്ക് എത്തിയത്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. ‘മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു.

ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷം മീര സിനിമയോട് തൽക്കാലത്തേക്ക് വിടപറയുകയായിരുന്നു. ഇപ്പോൾ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ് മീര. സിനിമ രംഗത്ത് അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് മീരയിപ്പോൾ

ഇപ്പോഴിതാ കോഴിക്കോട് വച്ച് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴുണ്ടായ ദുരനുഭവത്തെക്കുറിച്ച് നടി മീര നന്ദൻ മുൻപ് പറഞ്ഞ കാര്യങ്ങളിപ്പോൾ വൈറലാവുകയാണ്. സ്റ്റാർ റാഗിങ് എന്ന പരിപാടിയിൽ നാദിർഷയോടാണ് താരം തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. .

അച്ഛനൊപ്പമാണ് കോഴിക്കോട് ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് പോയത്. പക്ഷേ അവിടുത്തെ തിരക്ക് കാരണം അവർ എന്നോട് പറഞ്ഞു നിങ്ങളുടെ വാഹനം അങ്ങോട്ട് കൊണ്ടു പോകണ്ടായെന്ന്. വേറെ വാഹനത്തിൽ പോകാമെന്ന് പറഞ്ഞു. മറ്റൊരു നടി കൂടി കൂടെയുണ്ടായിരുന്നതിനാൽ അച്ഛന് ആ വാഹനത്തിൽ വരാൻ പറ്റിയില്ല. കാറിന് ചുറ്റും ആളുകൾ വളഞ്ഞിരിക്കുകയാണ്. നമ്മുക്ക് പുറത്തേക്ക് ഇറങ്ങാൻ കൂടി പറ്റുന്നില്ല. നമ്മളെ വിളിച്ചവരോട് ഞാൻ പറഞ്ഞു, ആളുകളേ മാറ്റിയാലേ ഇറങ്ങാൻ കഴിയൂ എന്ന്. പൊതുവേ ഉദ്ഘാടനങ്ങൾക്കൊക്കെ സെക്യൂരിറ്റിയെ വെക്കാറുണ്ട്. അതൊക്കെ ഉണ്ടാകുമെന്ന ധൈര്യത്തിലാണ് നമ്മൾ പോകുന്നത്. പക്ഷേ അവിടെ അങ്ങനെ ആരും ഇല്ലായിരുന്നുവെന്ന് താരം അഭിമുഖത്തിൽ പറഞ്ഞു.

അവസാനം അവർ കൈച്ചങ്ങലയൊക്കെ വച്ചിട്ടാണ് കൊണ്ടുപോകുന്നത്. നമ്മൾ ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോൾ ആളുകൾ പതുക്കെ മാറാൻ തുടങ്ങി. കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആളുകൾ വീണ്ടും തള്ളാൻ തുടങ്ങി. എന്റെ ഒരു ചെരുപ്പ് പോയി. കാലിൽ ഒരു ചെരുപ്പ് മാത്രമായി. അങ്ങനെ ഒരു തരത്തിൽ ഞാൻ ജ്വല്ലറിയ്ക്ക് ഉള്ളിൽ കയറി. കൂടെയുണ്ടായിരുന്ന ആർട്ടിസ്റ്റിന്റെ സാരിയൊക്കെ അഴിഞ്ഞു പോയി. അത്രയും തിരക്ക് ആയിരുന്നു. അതിന് ശേഷം ഒരു ഉദ്ഘാടനത്തിനും ഞാൻ സാരിയുടുത്ത് പോകാറില്ലെന്നും മീര പറയുന്നു.

ഉദ്ഘാടനമൊക്കെ കഴിഞ്ഞു വരുമ്പോൾ നമ്മുടെ കാർ അകത്തേക്ക് കയറ്റി ഇട്ടിട്ടില്ല. പൊലീസ് ജീപ്പാണ് ഇട്ടിരിക്കുന്നത്. പൊലീസുകാരും നമ്മളെ തള്ളുകയാണ്. അപ്പോൾ ഒരാൾ വന്നിട്ട് ഒരിടിയിടിച്ച് എന്റെ സൽവാർ വലിച്ചു കീറി. സൽവാർ മുഴുവൻ കീറിപോയി. ഓടി ‍ഞാൻ പൊലീസ് ജീപ്പിൽ കയറി. അന്ന് ആദ്യമായിട്ട് ഞാൻ ഒരാളുടെ മുഖത്ത് നോക്കി നല്ല തെറി വിളിച്ചു. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ അത്രയും രോഷം കൊള്ളുന്നത്. ചുരിദാറിന്റെ അടിയിൽ ലൈനിങ് ഒക്കെയുണ്ടായിരുന്നു. മുകളിലത്തെ നെറ്റ് ആണ് കീറിയതെന്നും മീര പറയുന്നു. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും തുല്യ അവകാശമാണ്. അതെല്ലാവർക്കും ചെറുപ്പം മുതലേ പറഞ്ഞ് മനസിലാക്കി കൊടുക്കുക. സ്ത്രീകളെ ബഹുമാനിക്കാൻ ചെറുപ്പം മുതലേ ആണുങ്ങൾക്ക് വീട്ടുകാർ പറഞ്ഞു കൊടുക്കുക എന്നും മീര അഭിമുഖത്തിലൂടെ വ്യക്തമാക്കി.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും മീര അഭിനയിച്ചിട്ടുണ്ട്. കറൻസി, പുതിയ മുഖം, കേരള കഫേ, പുള്ളിമാൻ, സീനിയേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ മീര അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് ദുബായിൽ നിന്ന് നാട്ടിലെത്തുമ്പോൾ തന്റെ സിനിമ ലോകത്തേ സുഹൃത്തുക്കളേയെല്ലാം മീര കാണാറുണ്ട്. പലപ്പോഴും ഈ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

More in Movies

Trending

Recent

To Top