Connect with us

ഉണ്ണിമുകുന്ദന് വമ്പൻ സ്വീകരണമൊരുക്കി യുകെയിലെ മലയാളികൾ; എല്ലാ സ്‌നേഹത്തിനും ആദരവിനും നന്ദിയെന്ന് താരം !

Movies

ഉണ്ണിമുകുന്ദന് വമ്പൻ സ്വീകരണമൊരുക്കി യുകെയിലെ മലയാളികൾ; എല്ലാ സ്‌നേഹത്തിനും ആദരവിനും നന്ദിയെന്ന് താരം !

ഉണ്ണിമുകുന്ദന് വമ്പൻ സ്വീകരണമൊരുക്കി യുകെയിലെ മലയാളികൾ; എല്ലാ സ്‌നേഹത്തിനും ആദരവിനും നന്ദിയെന്ന് താരം !

പ്രേക്ഷരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ , ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ ഉണ്ണിക്ക് സാധിച്ചു . വലുതും ചെറുതുമായി നിരവതി വേഷങ്ങൾ താരം ചെയ്‌തു. ഇപ്പോഴിതാ ഉണ്ണിമുകുന്ദന് വമ്പൻ സ്വീകരണമൊരുക്കി യുകെയിലെ മലയാളികൾ. യോർക്ക്‌ഷെയറിൽ നടന്ന ‘കേരളാ പൂരം 2022’-ന്റെ പ്രധാന അതിഥിയായിരുന്നു ഉണ്ണിമുകുന്ദൻ.

യുകെയിലെ മലയാളി അസോസിയേഷനായ യുക്മയാണ് നടന് സ്വീകരണം ഒരുക്കിയത്. പരിപാടിയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം നടൻ ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ചു. തനിക്ക് ലഭിച്ച എല്ലാ സ്നേഹത്തിലും ഊഷ്മളതയിലും വിനയവും ബഹുമാനവും പ്രകടിപ്പിക്കുന്നുവെന്നാണ് താരം ഫേയ്സ്ബുക്കിൽ കുറിച്ചത്.

ഉണ്ണി മുകുന്ദൻ നായകനും നിർമ്മാതാവുമായി എത്തി വിജയ ചിത്രമായിരുന്ന മേപ്പടിയാൻ. പരിപാടിയിൽ ചിത്രത്തിന് യുക്മ അം​ഗീകാരവും നൽകി. മേപ്പാടിയാനിലെ എന്റെ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരവും സ്നേഹവും എന്നെയും എന്റെ ടീമിനെയും കൂടുതൽ കഠിനാധ്വാനം ചെയ്യാനും മികച്ച നിലവാരമുള്ള സിനിമ നിങ്ങൾക്ക് സമ്മാനിക്കാനും പ്രേരിപ്പിക്കുമെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. സ്വന്തം നാട്ടിൽ നിന്ന് വിട്ടുമാറി നിൽക്കുമ്പോഴും കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും നിലനിർത്തുന്ന മലയാളി സമൂഹത്തെ കാണുമ്പോൾ അഭിമാനമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചിത്രം ഡീ​ഗ്രേഡുകളെയും വിമർശനങ്ങളെയും കാറ്റിൽപ്പറത്തിയാണ് വിജയം സ്വന്തമാക്കിയത്. ദിവസങ്ങൾക്ക് മുമ്പ് താഷ്ക്കന്റ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മേപ്പടിയാൻ എന്ന കൊച്ചു ചിത്രം ഇടം നേടിയിരിന്നു. കൂടാതെ, ബംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിലും മേപ്പടിയാൻ ഇടം നേടി. ഇന്ത്യൻ സിനിമാ മത്സര വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും സിനിമ സ്വന്തമാക്കിയിരുന്നു.

അതേസമയം, ഉണ്ണിയുടെ സ്വന്തം നിർമ്മാണ കമ്പനിയുടെ രണ്ടാമത്തെ ചിത്രമായ ‘ഷെഫീക്കിന്റെ സന്തോഷം’ ആണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആരാധകർ ഏറെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം അടുത്തിടെ പ്രഖ്യാപിച്ച ‘ബ്രൂസ് ലീ’ ആണ്. തിയേറ്ററുകളിൽ വൻ വിജയം നേടിയ മല്ലു സിംഗിന് ശേഷം ഉണ്ണി-വൈശാഖ് കൂട്ടുകെട്ടിലെത്തുന്ന ‘ബ്രൂസ് ലീ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. പൂർണ്ണമായും ഒരു ആക്ഷൻ എന്റർടെനറായി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ​ഗോകുലം ​ഗോപാലനാണ്.

Continue Reading

More in Movies

Trending

Recent

To Top