Connect with us

സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’ ഒ ടി ടി യിലേക്ക്.. റിലീസ് തിയതി പ്രഖ്യാപിച്ചു

Movies

സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’ ഒ ടി ടി യിലേക്ക്.. റിലീസ് തിയതി പ്രഖ്യാപിച്ചു

സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’ ഒ ടി ടി യിലേക്ക്.. റിലീസ് തിയതി പ്രഖ്യാപിച്ചു

സുരേഷ് ഗോപി യെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘പാപ്പൻ’ സെപ്റ്റംബർ ഏഴിന് ഒ ടി ടി യില്‍ റിലീസ് ചെയ്യും. സീ 5 പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്.

പൊറിഞ്ചുമറിയം ജോസിന് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കിയ ചിത്രമാണ് ‘പാപ്പൻ’. മികച്ച പ്രേക്ഷക പ്രതികരണം നേടിയ 50 കോടി ക്ലബിൽ ഇടം നേടിയിരുന്നു

ആദ്യദിനം കേരളത്തില്‍ നിന്ന് 3.16 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. കേരളത്തില്‍ ആദ്യദിനം 1157 പ്രദര്‍ശനങ്ങളാണ് നടന്നത്. സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തെങ്കിലും സുരേഷ് ഗോപിയുടെ ബോക്‌സോഫീസ് പവറിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ച ചിത്രമായിരുന്നു.

നീത പിള്ള, ഗോകുൽ സുരേഷ്, നൈ​ല​ ​ഉ​ഷ,​ ​ആ​ശ​ ​ശ​ര​ത്,​ ​ക​നി​ഹ,​ ​ച​ന്ദു​നാ​ഥ്,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ടി​നി​ ടോം,​ ​ഷ​മ്മി​ ​തി​ല​ക​ൻ​ ​തു​ട​ങ്ങിയവരും​ ചിത്രത്തിലുണ്ട്. ശ്രീഗോകുലം മുവീസിന്റെയും ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​യും​ ​ഇ​ഫാ​ർ​ ​മീ​ഡി​യ​യു​ടെ​യും​ ​ബാ​ന​റി​ൽ​ ഗോകുലം ഗോപാലനും ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​യും​ ​റാ​ഫി​ ​മ​തി​ര​യും​ ​ചേ​ർ​ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

മൈക്കിള്‍ എന്നാണ് ചിത്രത്തില്‍ ഗോകുല്‍ സുരേഷ് ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. മൈക്കിളും പാപ്പനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വന്‍ സസ്‌പെന്‍സ് ആണ് അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചത്. റിയല്‍ ലൈഫില്‍ തനിക്ക് അച്ഛനോട് പറയാന്‍ പറ്റാത്ത പല കാര്യങ്ങളും ചിത്രത്തില്‍ മൈക്കിളിന് പറയാന്‍ സാധിക്കുന്നുണ്ടെന്ന് ഗോകുല്‍ സുരേഷ് മുമ്പേ പറഞ്ഞിരുന്നു. നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും കൈകോര്‍ക്കുന്ന സിനിമ എന്നതും പാപ്പനെ ശ്രദ്ധേയമാക്കുന്നതാണ്.

Continue Reading
You may also like...

More in Movies

Trending

Recent

To Top