എന്റെ ആത്മാര്‍ഥ സുഹൃത്ത്, എന്റെ ആത്മാവ്, എന്റെ എല്ലാം! സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന മനുഷ്യനാണ് നിങ്ങള്‍; ഭർത്താവിനെ കുറിച്ച് സ്നേഹ !
ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. മലയാള സിനിമയില്‍ സജീവം അല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്നേഹ. 2000ല്‍ ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളചിത്രത്തില്‍ ഒരു സഹ നടിയുടെ വേഷത്തില്‍ അഭിനയിച്ചിട്ടാണ് സ്നേഹ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് ആ വര്‍ഷം തന്നെ തമിഴ് ചിത്രമായ എന്നവലെ എന്ന ചിത്രത്തില്‍ മാധവനോടൊപ്പം അഭിനയിച്ചു. 2002ല്‍ സ്നേഹയുടെ എട്ട് ചിത്രങ്ങള്‍ പുറത്തിറങ്ങി. ഇതില്‍ പല ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.
പ്രണയ വിവാഹമായിരുന്നു സ്നേഹയുടേയും പ്രസന്നയുടേയും. ഇപ്പോള്‍ അവര്‍ ഒന്നിച്ച് നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിക്കാറുണ്ട്. രണ്ട് മക്കളാണ് ഇവര്‍ക്ക്. കഴിഞ്ഞ ദിവസമായിരുന്നു സ്നേഹയുടെ ഭര്‍ത്താവ് പ്രസന്നയുടെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ച് സ്നേഹ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്.
ജന്മദിനാശംസകള് ദാദ, എന്റെ ഭര്‍ത്താവ്, എന്റെ ആത്മാര്‍ഥ സുഹൃത്ത്, എന്റെ ആത്മാവ്, എന്റെ എല്ലാം! സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന മനുഷ്യനാണ് നിങ്ങള്‍. നിങ്ങളുടെ ഈ പിറന്നാള്‍ ദിനത്തില്‍ നിങ്ങളുടെ സ്വപ്നങ്ങളെല്ലാം യാഥാര്‍ഥ്യമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരുപാട് സ്നേഹം. നിങ്ങളാണ് എന്റെ ലോകം- എന്നാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സ്നേഹ കുറിച്ചത്.
അതേസമയം ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് തിരികെയെത്തുന്നതിന്റെ സന്തോഷത്തിലാണ് നടി. മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രത്തിലാണ് സ്നേഹ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ മമ്മൂട്ടിക്കൊപ്പം സ്നേഹ അഭിനയിച്ചിരുന്നു.
