എടീ നമി ചേച്ചി, നിനക്ക് വേറെ കൂട്ടുകാരാകാം, പക്ഷേ എനിക്ക് കൂടുതൽ സ്നേഹം വേണം…. ചിത്രവുമായി നമിത
നാദിർഷയുടെ മകൾ ഐഷയുടെ വിവാഹഫോട്ടോയും വീഡിയോയുമാണ് സൈബർ ഇടത്തിൽ കുറച്ച് ദിവസങ്ങളായി വൈറലാകുന്നത്. ഐഷയുടെ സുഹൃത്തുക്കളായ മീനാക്ഷി ദിലീപും , നമിതയും ചടങ്ങിലെല്ലാം നിറസാന്നിധ്യമായിരുന്നു
ഇപ്പോഴിതാ മീനാക്ഷിക്കൊപ്പമിരിക്കുന്നൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നമിത
മീനാക്ഷി തന്നോട് പറയുന്നതായുള്ളൊരു സംഭാഷണ ശകലവും നമിത ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. ‘എടീ നമി ചേച്ചി, നിനക്ക് വേറെ കൂട്ടുകാരാകാം, പക്ഷേ എനിക്ക് കൂടുതൽ സ്നേഹം വേണം ‘എന്ന് മീനാക്ഷി പറഞ്ഞതായാണ് നമിത കുറിച്ചിരിക്കുന്നത്. ഇത് കേട്ട് ഒരു നെടുവീര്‍പ്പായിരുന്നു നമിതയുടെ മറുപടിയെന്നും താരം പറഞ്ഞിട്ടുണ്ട്.
ഇരുവരും ഏറെ നാളായി വളരെ അടുത്ത സുഹൃത്തുക്കളാണ്. മുമ്പം ഇവരൊരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങുകളുടെ സമയത്ത് പകർത്തിയ ഒരു ചിത്രമാണ് നമിത ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കാവ്യാ മാധവനോടൊപ്പം നിൽക്കുന്നൊരു ചിത്രവും നമിത പങ്കുവെച്ചിരുന്നു. ആ ചിത്രവും സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ദിലീപിനോടൊപ്പം നിരവധി സിനിമകളിൽ നമിത അഭിനയിച്ചിട്ടുണ്ട്.
