കാത്തിരിപ്പിന് വിരാമം; പൊന്നിയന്‍ സെല്വന് തിയേറ്ററുകളിലേയ്ക്ക് എത്താന്‍ ദിവസങ്ങള്‍ മാത്രം; ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ഓഡിയോ ട്രെയിലര്‍ ലോഞ്ച്
കാത്തിരിപ്പിന് വിരാമം; പൊന്നിയന്‍ സെല്വന് തിയേറ്ററുകളിലേയ്ക്ക് എത്താന്‍ ദിവസങ്ങള്‍ മാത്രം; ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ഓഡിയോ ട്രെയിലര്‍ ലോഞ്ച്
കാത്തിരിപ്പിന് വിരാമം; പൊന്നിയന്‍ സെല്വന് തിയേറ്ററുകളിലേയ്ക്ക് എത്താന്‍ ദിവസങ്ങള്‍ മാത്രം; ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ഓഡിയോ ട്രെയിലര്‍ ലോഞ്ച്
മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയന്‍ സെല്‍വനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുന്ന സെപ്തംബര്‍ ആറിന് തന്നെ ട്രെയിലറും പുറത്തുവിടുമെന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്. ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ചിത്രത്തിന്റെ, ഓഡിയോ ട്രെയിലര്‍ ലോഞ്ച് നടക്കുക.
രണ്ട് ഭാഗങ്ങളായാണ് പൊന്നിയിന്‍ സെല്വന് എത്തുന്നത്. ആദ്യ ഭാഗം 2022 സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ നായക കഥാപാത്രം പൊന്നിയിന്‍ സെല്‍വനായി എത്തുന്നത് ജയം രവിയാണ്. വന്തിയതേവന് എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. ആദിത്യ കരികാലന് എന്ന കഥാപാത്രമായി ആണ് വിക്രം എത്തുന്നത്. ചിത്രത്തില്‍ പഴുവൂരിലെ രാജ്ഞി നന്ദിനിയായി ആണ് ഐശ്വര്യ റായ് എത്തുന്നത്. കുന്ദവൈ രാജകുമാരിയായാണ് തൃഷ ചിത്രത്തിലെത്തുന്നത്.
എആര്‍ റഹ്മാനാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റല്‍ അവകാശങ്ങള്‍ ആമസോണ്‍ െ്രെപം വീഡിയോ സ്വന്തമാക്കിയിരുന്നു. 125 കോടി രൂപയ്ക്കാണ് ആമസോണ്‍ െ്രെപം വീഡിയോ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്വന്. തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിഹാസ സാഹിത്യകാരന് കല്‍ക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയന്‍ സെല്വന്.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...