Connect with us

ജീവിതം ഒരു റോളര്‍ കോസ്റ്റര്‍ പോലെയാണ്, ഇപ്പോള്‍, ഈ നിമിഷം ജീവിയ്ക്കുക, ഇന്ന് മാത്രമാണ് നമ്മുടെ കൈയ്യിലുള്ളത് ; വൈറലായി മീനയുടെ പുതിയ പോസ്റ്റ് !

Actress

ജീവിതം ഒരു റോളര്‍ കോസ്റ്റര്‍ പോലെയാണ്, ഇപ്പോള്‍, ഈ നിമിഷം ജീവിയ്ക്കുക, ഇന്ന് മാത്രമാണ് നമ്മുടെ കൈയ്യിലുള്ളത് ; വൈറലായി മീനയുടെ പുതിയ പോസ്റ്റ് !

ജീവിതം ഒരു റോളര്‍ കോസ്റ്റര്‍ പോലെയാണ്, ഇപ്പോള്‍, ഈ നിമിഷം ജീവിയ്ക്കുക, ഇന്ന് മാത്രമാണ് നമ്മുടെ കൈയ്യിലുള്ളത് ; വൈറലായി മീനയുടെ പുതിയ പോസ്റ്റ് !

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയ താരമാണ് മീന .അടുത്തിടെയാണ് സിനിമ ലോകത്തെ കണ്ണീരിലാഴ്ത്തി മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്. ശ്വാസകോശ രോഗിയായ വിദ്യാസാഗർ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കെയായിരുന്നു മരണത്തിന് കീഴടങ്ങിയത്.” വിദ്യസാഗറിന്റെ മരണത്തിന് ശേഷം പതിയെ കരിയറിലേക്ക് തിരിച്ചു കയറാനുള്ള മനോധൈര്യം വീണ്ടെടുക്കുകയാണ് നടി. അതിന്റെ മാറ്റങ്ങള്‍ താരത്തിന്റെ സോഷ്യല്‍ മീഡിയയില്‍ കാണാം. വളരെ പോസിറ്റീവ് ആയിട്ടുള്ള ക്വോട്ടുകളാണ് നടി പങ്കുവച്ചുകൊണ്ടിരിയ്ക്കുന്നത്.

തന്റെ ചെറുപ്പം മുതലുള്ള ചിത്രങ്ങള്‍ കൂട്ടി വച്ച് ഉണ്ടാക്കിയ കൊളാഷ് വീഡിയോയ്ക്ക് നടി കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷനാണ് ഇപ്പോള്‍ വൈറലാവുന്നത്. ‘ജീവിതം ഒരു റോളര്‍ കോസ്റ്റര്‍ പോലെയാണ്. ഇപ്പോള്‍, ഈ നിമിഷം ജീവിയ്ക്കുക, ഇന്ന് മാത്രമാണ് നമ്മുടെ കൈയ്യിലുള്ളത്’ എന്നാണ് മീന എഴുതിയിരിയ്ക്കുന്നത്. പോസ്റ്റിന് താഴെ നടിയ്ക്ക് പിന്തുണന നല്‍കിക്കൊണ്ടുള്ള കമന്റുകളാണ് വരുന്നത്.

2009 ല്‍ ആണ് ബാഗ്ലൂര്‍ ബെയ്‌സിഡ് ബിസിനസ്സുകാരനായ വിദ്യ സാഗറും മീനയും വിവാഹിതരായത്. വിവാഹ ശേഷം ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെ അഭിനയത്തിലേക്ക് തിരിച്ചുവരികയായിരുന്നു നടി. മകള്‍ നൈനികയുടെ പ്രസവത്തിന് വേണ്ടി മാത്രമാണ് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തത്. സാഗറിന്റെ പിന്തുണയുള്ളത് കൊണ്ട് ആണ് തനിയ്ക്ക് ഇപ്പോഴും സജീവമായി നില്‍ക്കാന്‍ കഴിയുന്നത് എന്ന് മീന തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ 28 ന് കരള്‍ സംബന്ധമായരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യസാഗര്‍ മരണപ്പെടുകയായിരുന്നു.

തമിഴ്, തെലുങ്ക്, മലയാളം സനിമകളില്‍ സജീവമായ നടി സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടെലിവിഷന്‍ ഹോസ്റ്റ് ആയും മെന്റര്‍ ആയും വിധി കര്‍ത്താവായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ മീന മിനിസ്‌ക്രീന്‍ പ്രേമികളുടെയും ഇഷ്ടതാരമാണ്. മീന റൗഡി ബേബി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കവെയായിരുന്നു ഭര്‍ത്താവിന്റെ മരണം. അഭിനയത്തിലേക്ക് നടി തിരിച്ചുവരും എന്ന് തന്നെയാണ് നിലവിലെ വിവരം.

Continue Reading
You may also like...

More in Actress

Trending