Connect with us

മോശം റേറ്റിംഗില്‍ മുന്നേറി ‘ലൈഗര്‍’; പിന്നിലാക്കിയത് ബോളിവുഡില്‍ ഈ വര്‍ഷത്തെ വലിയ പരാജയങ്ങളായ ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയെയും കങ്കണ റണാവത്തിന്റെ ധാക്കഡിനെയും

News

മോശം റേറ്റിംഗില്‍ മുന്നേറി ‘ലൈഗര്‍’; പിന്നിലാക്കിയത് ബോളിവുഡില്‍ ഈ വര്‍ഷത്തെ വലിയ പരാജയങ്ങളായ ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയെയും കങ്കണ റണാവത്തിന്റെ ധാക്കഡിനെയും

മോശം റേറ്റിംഗില്‍ മുന്നേറി ‘ലൈഗര്‍’; പിന്നിലാക്കിയത് ബോളിവുഡില്‍ ഈ വര്‍ഷത്തെ വലിയ പരാജയങ്ങളായ ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയെയും കങ്കണ റണാവത്തിന്റെ ധാക്കഡിനെയും

അടുത്തിടെ ബോളിവുഡില്‍ റിലീസായ മിക്ക ചിത്രങ്ങളും പരാജയമായിരുന്നു. തെന്നിന്ത്യന്‍ സിനിമകള്‍ പലതും വലിയ വിജയം നേടുമ്പോള്‍ ബോളിവുഡ് ചിത്രങ്ങളുടെ പരാജയം ഏറെ ചര്‍ച്ചയായിരുന്നു. വലിയ ഹൈപ്പില്‍ പുറത്തെത്തിയ വിജയ് ദേവരക്കൊണ്ട ചിത്രം ലൈഗറും പരാജയമായിരുന്നു നേരിട്ടത്. ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നുവെന്നത് ചിത്രത്തിന്റെ പ്രീ റിലീസ് ഹൈപ്പ് വര്‍ധിപ്പിച്ച ഘടകമായിരുന്നു.

പുരി ജഗന്നാഥ് സംവിധാനം ചെയ്ത സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രം ഹിന്ദിയിലും തെലുങ്കിലും ഒരേ സമയമാണ് നിര്‍മ്മിക്കപ്പെട്ടത്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആയിരുന്നു ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാക്കള്‍. ഇപ്പോഴിതാ ചിത്രം നേരിട്ട തകര്‍ച്ചയുടെ മറ്റൊരു ഉദാഹരണമായി ഐഎംഡിബി റേറ്റിംഗും ചര്‍ച്ചയാവുകയാണ്.

പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയിലെ സംഖ്യകള്‍ അനുസരിച്ച് ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും മോശം റേറ്റിംഗ് ലഭിച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ മുന്‍ നിരയിലുണ്ട് ലൈഗര്‍. പത്തില്‍ 3 മാര്‍ക്ക് ആണ് ചിത്രത്തിന് ലഭിച്ച ആവറേജ് റേറ്റിംഗ്. 37000ല്‍ അധികം പേര്‍ വോട്ട് ചെയ്തതിനു ശേഷമുള്ള കണക്കാണ് ഇത്.

ബോളിവുഡില്‍ ഈ വര്‍ഷത്തെ വലിയ പരാജയങ്ങളായ ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയും കങ്കണ റണൌത്തിന്റെ ധാക്കഡും റേറ്റിംഗില്‍ വിജയ് ദേവരകൊണ്ട ചിത്രത്തേക്കാള്‍ മുന്നിലാണ്. ധാക്കഡിന് നാലും ലാല്‍ സിംഗ് ഛദ്ദയ്ക്ക് അഞ്ചും റേറ്റിംഗ് ആണ് ഐഎംഡിബിയില്‍ ഉള്ളത്.

ഇന്ത്യയില്‍ 2500 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ചിത്രത്തിന്റെ ആദ്യദിന ഇന്ത്യന്‍ കളക്ഷന്‍ 20 കോടി ആണെന്നായിരുന്നു ആദ്യം പുറത്തുവന്ന അനൌദ്യോഗിക കണക്കുകള്‍. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത് പ്രകാരം ചിത്രത്തിന്റെ ആദ്യ ദിന ആഗോള ഗ്രോസ് 33.12 കോടിയാണ്. എന്നാല്‍ രണ്ടാം ദിനം മുതല്‍ മോശം പബ്ലിസിറ്റിയെത്തുടര്‍ന്ന് ചിത്രത്തിന് കാണികള്‍ കുത്തനെ കുറഞ്ഞു.

More in News

Trending

Recent

To Top