Connect with us

‘ഇളയവൾക്ക് കുറച്ച് ഡ്രെസ്സിങ് സെൻസാവാം, എന്തിനാണ് എല്ലാം കാണിച്ച് ആ കുട്ടി വസ്ത്രം ധരിക്കുന്നത്’; അഹാനയുടെ ഏറ്റവും ഇളയ സഹോദരിയെ കുറിച്ച് കമെന്റ്; തക്കതായ മറുപടി കൊടുത്ത് അഹാന!

News

‘ഇളയവൾക്ക് കുറച്ച് ഡ്രെസ്സിങ് സെൻസാവാം, എന്തിനാണ് എല്ലാം കാണിച്ച് ആ കുട്ടി വസ്ത്രം ധരിക്കുന്നത്’; അഹാനയുടെ ഏറ്റവും ഇളയ സഹോദരിയെ കുറിച്ച് കമെന്റ്; തക്കതായ മറുപടി കൊടുത്ത് അഹാന!

‘ഇളയവൾക്ക് കുറച്ച് ഡ്രെസ്സിങ് സെൻസാവാം, എന്തിനാണ് എല്ലാം കാണിച്ച് ആ കുട്ടി വസ്ത്രം ധരിക്കുന്നത്’; അഹാനയുടെ ഏറ്റവും ഇളയ സഹോദരിയെ കുറിച്ച് കമെന്റ്; തക്കതായ മറുപടി കൊടുത്ത് അഹാന!

നടൻ കൃഷ്ണ കുമാറും കുടുംബവും മലയാളികൾക്ക് ഏറെ വേണ്ടപ്പെട്ടവരാണ്. വില്ലനായും നായകനായും സഹനടനയുമെല്ലാം കൃഷ്ണ കുമാർ വർഷങ്ങളായി മലയാള സിനിമയിൽ സജീവമാണ്. സിനിമയിലും സീരിയലിലും മാത്രമല്ല, രാഷ്ട്രീയത്തിലും കൃഷ്ണ കുമാർ ചുവടുറപ്പിച്ചു.

സിന്ധു കൃഷ്ണ കുമാറാണ് താരത്തിന്റെ ഭാര്യ. ഇരുവർക്കും നാല് പെൺമക്കളാണുള്ളത്. അതിൽ മൂന്ന് പേരും ഇതിനോടകം സിനിമയിൽ അരങ്ങേറി കഴിഞ്ഞു. അച്ഛന്റെ വഴിയെ ആദ്യം സിനിമയിലേക്ക് എത്തിയത് മൂത്ത മകൾ അഹാന കൃഷ്ണയായിരുന്നു. ഞാൻ സ്റ്റീവ് ലോപ്സായിരുന്നു ആദ്യ സിനിമ.

അതും പത്തൊമ്പത് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു അഹാന സിനിമയിലേക്ക് എത്തിയത്. പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നതെന്ന് പലപ്പോഴായി അഹാന പറഞ്ഞിട്ടുണ്ട്.

അഹാനയ്ക്ക് താഴെ മൂന്ന് സഹോദരിമാരാണുള്ളത്. അതിൽ താരത്തിന്റെ രണ്ടാമത്തെ അനിയത്തി ഇഷാനി വൺ‌ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയിരുന്നു. ചെറിയ കഥാപാത്രമാണെങ്കിലും ഇഷാനി കിട്ടിയ വേഷം മികച്ചതാക്കി.

അഹാനയുടെ ഏറ്റവും ഇളയ സഹോദരി ഹൻസിക അഹാന നായികയായ ലൂക്കയിലൂടെയാണ് ബാലതാരമായി അരങ്ങേറിയത്. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലമാണ് ഹൻസിക അവതരിപ്പിച്ചത്. ലൂക്ക അഹാനയുടെയും ഹൻസികയ്ക്കും ഒരു ബ്രെക്കിങ് തന്നെ ആയിരുന്നു.

അടുത്തിടെ അഹാനയും അനുജത്തിമാരും അമ്മ സിന്ധുവിനൊപ്പം സിം​ഗപ്പൂരിൽ അവധി ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങളും ഫോട്ടോകളും വീഡിയോകളും വൈറലായിരുന്നു.

അഹാനയും സഹോദരങ്ങളും അമ്മ സിന്ധുവും അച്ഛൻ കൃഷ്ണ കുമാറുമെല്ലാം സോഷ്യൽമീഡിയയിൽ ഒരുപോലെ സജീവമാണ്. വീട്ടിലെ ഓരോരുത്തർക്കും യുട്യൂബ് ചാനലുണ്ട്.

സിം​ഗപ്പൂരിൽ അവധി ആഘോഷിക്കാൻ പോയപ്പോൾ ഒരു ഹിന്ദി ഗാനത്തിന് സഹോദരിമാര്‍ക്കൊപ്പം ഡാൻസ് ചെയ്യുന്നതിന്റെ റീല്‍ അഹാന കൃഷ്‍ണ പങ്കുവെച്ചത് വൈറാലയിരുന്നു. അഹാനയും സഹോദരിമാരും നല്ല ഡാൻസേഴ്സ് കൂടിയാണ്. റീൽസിന് നിരവധി പേർ കമന്റുമായി എത്തിയിരുന്നു. അതിൽ ഒരാൾ തന്റെ ഇളയ സഹോദരിയെ അപമാനിച്ച് എഴുതിയ കമന്റിന് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് അഹാന ഇപ്പോൾ.

താരത്തിന്റെ ഇളയ സഹോദരിയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയായിരുന്നു കമന്റ്. ആ കമെന്റ് ഇങ്ങനെയാണ്… ‘ഇളയവൾക്ക് കുറച്ച് ഡ്രെസ്സിങ് സെൻസാവാം, എന്തിനാണ് എല്ലാം കാണിച്ച് ആ കുട്ടി വസ്ത്രം ധരിക്കുന്നത്’.

അതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് അഹാന കുറിച്ചത് ഇങ്ങനെയാണ്. ‘നിങ്ങളൊരു ഡിസപ്പോയിൻമെന്റാണ്. ”നിങ്ങളുടെ സ്നേഹം എനിക്ക് ആവശ്യമില്ല. നിങ്ങൾക്ക് ഞാനൊരു ഫ്രീ അഡ്വൈസ് തരാം… മനസ് ശുദ്ദീകരിക്കാൻ നിങ്ങൾ ഒന്ന് ശ്രമിച്ച് നോക്കൂ… അങ്ങനെ ചെയ്താൽ ചിലപ്പോൾ നിങ്ങൾക്ക് നല്ലൊരു മനുഷ്യനായി മാറാൻ സാധിച്ചേക്കുമെന്നാണ്’ അഹാന മറുപടിയായി കുറിച്ചത്.

about ahana

Continue Reading
You may also like...

More in News

Trending

Recent

To Top