serial news
ബന്ദി പൂക്കൾക്കിടയിൽ അത്തം ആഘോഷിച്ച് ഉമ നായർ; ഓണത്തേക്കുറിച്ച് നായികയ്ക്ക് പറയാനുള്ളത് ഇങ്ങനെ…!
ബന്ദി പൂക്കൾക്കിടയിൽ അത്തം ആഘോഷിച്ച് ഉമ നായർ; ഓണത്തേക്കുറിച്ച് നായികയ്ക്ക് പറയാനുള്ളത് ഇങ്ങനെ…!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരങ്ങളിലൊരാളാണ് ഉമ നായര്‍. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സീരിയലില്‍ സജീവമാണ് താരം. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന കളിവീടില്‍ അഭിനയിച്ച് വരികയാണ് താരമിപ്പോള്‍.
വാനമ്പാടിയിലെ നിര്‍മ്മലേട്ടത്തിയെ അവതരിപ്പിച്ചതോടെയാണ് ഉമ നായരുടെ കരിയര്‍ മാറിമറിഞ്ഞത്. കുടുംബപശ്ചാത്തലത്തിലൊരുങ്ങിയ വാനമ്പാടിയില്‍ പത്മിനിയായെത്തിയത് സുചിത്ര നായരായിരുന്നു. നെഗറ്റീവ് ടച്ചുള്ള പപ്പിയായി സുചിത്ര കൈയ്യടി നേടിയപ്പോള്‍ പോസിറ്റീവ് കഥാപാത്രത്തെയായിരുന്നു ഉമ അവതരിപ്പിച്ചത്. അമ്മ വേഷമായാലും സഹോദരിയായാലും വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ മാത്രമേ ഉമ നായര്‍ സ്വീകരിക്കാറുള്ളൂ.
മകനേയും മരുമകളേയും ഒരുപോലെ സ്നേഹിക്കുന്ന കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി ജീവിക്കുന്ന മാധുരി എന്ന അമ്മയായാണ് ഉമ കളിവീടിൽ എത്തുന്നത്. അഭിനയത്തിന് പുറമേ പ്രൊഡ്യൂസറും ഒരു സംരംഭകയും കൂടിയാണ് ഉമ. സ്വന്തമായിട്ടൊരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്നുണ്ട് ഉമ. ഫോട്ടോഷൂട്ടുകളിലും സജീവമാണ് ഉമ.
ഇപ്പോൾ ഓണത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് ഉമ. അത്തം പത്തിന് തിരുവോണം…അത്തം ദിനആശംസകൾ എന്ന് പങ്കുവച്ചു കൊണ്ടാണ് ഉമ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ബന്ദി പൂക്കൾക്കിടയിൽ ഇരിക്കുന്ന ചിത്രമാണ് ഉമ പങ്കുവച്ചിരിക്കുന്നത്. സെറ്റ് സാരിയുടുത്ത് അതിമനോഹരിയായാണ് താരമെത്തിയിരിക്കുന്നത്. നിരവധി പേരാണ് ഉമയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്. ഇതിന് മുൻപ് താരം നടത്തിയിരുന്ന ഫോട്ടോഷൂട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഭിനേത്രി മാത്രമല്ല ബിസിനസുകാരിയും നിര്‍മ്മാതാവും കൂടിയാണ് ഉമയെന്നാണ് മോഹന്‍ പറഞ്ഞത്. സ്വന്തമായൊരു ഇവന്റ് മാനേജ്മെന്റ് കമ്പനിയുണ്ട് ഉമ നായര്‍ക്ക്. അതേപോലെ തന്നെ സിനിമാനിര്‍മ്മാണത്തിലും പങ്കാളിയാണ്. വൈകാതെ തന്നെ ഒരു സിനിമ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉമ. ഇനിയും കുറെ ആഗ്രഹങ്ങള്‍ മനസിലുണ്ടെന്നും അതേക്കുറിച്ചൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും താരം പറഞ്ഞിരുന്നു.
ക്യാരക്ടര്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നയാളാണ് ഞാന്‍. ഏത് തരം കഥാപാത്രമായാലും അത് പ്രേക്ഷകര്‍ എങ്ങനെ എടുക്കുമെന്നതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. ടൈപ്പ് കാസ്റ്റ് ഒഴിവാക്കുന്നതിന് വേണ്ടിയായാണ് ഇടയ്ക്ക് ബ്രേക്കെടുക്കുന്നതെന്നുമായിരുന്നു ഉമ നായര്‍ പറഞ്ഞത്. കളിവീടില്‍ ഉമയ്ക്കൊപ്പം പ്രദാന കഥാപാത്രമായി മോഹനും എത്തുന്നുണ്ട്. നിതിന്‍ ജോസഫും റെബേക്ക സന്തോഷും നായികനായകന്‍മാരായെത്തുന്ന കളിവീടിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
about uma nair
