Connect with us

തുമ്പ അടക്കം നാട്ടിൽ കണ്ടുവരുന്ന പല നിറങ്ങളിലുള്ള പൂക്കൾ ശേഖരിച്ച് അമൃത; ‘‍ഞങ്ങളും പണ്ട് ഇങ്ങനെയായിരുന്നു… ഇപ്പോഴെല്ലാം ഓർമകൾ മാത്രം എന്ന് വിലപിച്ച് ആരാധകർ; കുടുംബവിളക്കിലെ പഴയ ശീതൾ വ്യത്യസ്തയാകുന്നത് ഇങ്ങനെ!

serial news

തുമ്പ അടക്കം നാട്ടിൽ കണ്ടുവരുന്ന പല നിറങ്ങളിലുള്ള പൂക്കൾ ശേഖരിച്ച് അമൃത; ‘‍ഞങ്ങളും പണ്ട് ഇങ്ങനെയായിരുന്നു… ഇപ്പോഴെല്ലാം ഓർമകൾ മാത്രം എന്ന് വിലപിച്ച് ആരാധകർ; കുടുംബവിളക്കിലെ പഴയ ശീതൾ വ്യത്യസ്തയാകുന്നത് ഇങ്ങനെ!

തുമ്പ അടക്കം നാട്ടിൽ കണ്ടുവരുന്ന പല നിറങ്ങളിലുള്ള പൂക്കൾ ശേഖരിച്ച് അമൃത; ‘‍ഞങ്ങളും പണ്ട് ഇങ്ങനെയായിരുന്നു… ഇപ്പോഴെല്ലാം ഓർമകൾ മാത്രം എന്ന് വിലപിച്ച് ആരാധകർ; കുടുംബവിളക്കിലെ പഴയ ശീതൾ വ്യത്യസ്തയാകുന്നത് ഇങ്ങനെ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അമൃത നായർ. കുടുംബവിളക്കിലെ ശീതൾ എന്നാണ് പരമ്പരയിൽ നിന്ന് പിന്മാറിയിട്ടും അമൃത ഇപ്പോഴും അറിയപ്പെടുന്നത്. മുൻപ് പല പരമ്പരകളിലും ഷോകളിലുമൊക്കെ അമൃത പങ്കെടുത്തിട്ടുണ്ടെങ്കിലും താരം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് കുടുംബവിളക്ക് പരമ്പരയിലൂടെയായിരുന്നു.

കുടുംബവിളക്കിന് മുമ്പ് തന്നെ പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികൾക്കിടയിൽ പ്രശസ്തയാക്കിയത് ശീതളായിരുന്നു. ശീതളിനെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്.

എന്നാൽ പെട്ടന്നായിരുന്നു പരമ്പരയിൽ നിന്നും അമൃത പിന്മാറിയത്.മറ്റൊരു ഷോയിലേക്ക് പോകാൻ വേണ്ടിയാണ് കുടുംബവിളക്ക് ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. ഇപ്പോൾ ഹ്രസ്വ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത.

സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.

അത്തം ആഘോഷിക്കാൻ തന്റെ തറവാട്ടിലേക്ക് അമൃത വന്നതിന്റേയും പിന്നീട് നടന്ന ആഘോഷങ്ങളുടേയും വീഡിയോയാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. നടിയും, മോഡലുമെല്ലാമായി മാറുന്നതിന് മുമ്പ് അമൃത താമസിച്ചിരുന്ന വീട്ടിലേക്കാണ് ഇപ്രാവശ്യം അത്തം ആഘോഷിക്കാൻ താരം കുടുംബ സമേതം എത്തിയത്.

അമ്മയും അനിയനും കസിൻസിനുമെല്ലാമൊപ്പമായിരുന്നു അമൃതയുടെ അത്തം ആഘോഷം. റെഡിമെയ്ഡ് പൂക്കൾ വരുന്നതിന് മുമ്പ് ആളുകൾ കൂടുതലായും ഉപയോ​ഗിച്ചിരുന്നത് തൊടിയിൽ തന്നെ ഉണ്ടാകുന്ന നാട്ടുപൂക്കളാണ്. അമൃതയും ഇത്തവണ അത്തപ്പൂക്കളമൊരുക്കാൻ അതേ നാട്ടുപൂക്കൾ‌ തന്നെയാണ് ഉപയോ​ഗിച്ചത്.

വളരെ പഴക്കം ചെന്ന തറവാട് വീടിന്റെ മുറ്റം വൃത്തിയാക്കി ചാണകം മെഴുകിയിട്ട ശേഷം സഹോദരങ്ങൾക്കൊപ്പം കാട്ടിലും മേട്ടിലും നടന്ന് അമൃത പൂക്കൾ ശേഖരിച്ചു. തുമ്പ അടക്കം നാട്ടിൽ കണ്ടുവരുന്ന പല നിറങ്ങളിലുള്ള പൂക്കൾ ശേഖരിച്ച് കൊണ്ടുവന്നാണ് അമൃത പൂക്കളമൊരുക്കിയത്.

തിരുവോണം വരെ പണ്ട് കാലങ്ങളിൽ എല്ലാവരും ഇത്തരത്തിൽ കാടും മേടും നടന്ന് കയറി ശേഖരിച്ച് കൊണ്ടുവരുന്ന പൂക്കൾ ഇട്ടാണ് പൂക്കളമൊരുക്കിയിരുന്നത്. അമൃതയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ പഴയ ഓർമകളിലേക്ക് പോയി.

‘അടിപൊളി… അത്തമൊക്കെ ഇത്രയും നന്നായി ആഘോഷിക്കാമെന്ന് ഇപ്പോഴാണ് അറിഞ്ഞത്, ഒരു ജാഡയുമില്ലാത്ത സെലിബ്രിറ്റി അമൃതക്കുട്ടി, ഒരുപാട് ഓർമകൾ സമ്മാനിച്ചു ഈ വീഡിയോ…. കണ്ടപ്പോൾ ഒരുപാട് സന്തോഷമായി, കുട്ടിക്കാലത്തെ ഓർമകൾ ഒത്തിരി ഒത്തിരി ഓർമ്മയിൽ വന്നു.’

ഒരു കുടയും ചൂടി റോഡിലൂടെ നടന്ന് തുടങ്ങുന്ന അമൃത ‘ഹോ… എന്തൊരു ചൂട്’ എന്നും പറഞ്ഞാണ് യാത്ര തുടരുന്നത്. കാട് പിടിച്ച പ്രദേശത്തുകൂടെയുള്ള അമൃതയുടെ യാത്രയ്ക്കിടെ നാട്ടിലെ കനാലും തുണിയലക്കുന്ന ഇടവുമൊക്കെ അമൃത മടി കൂടാതെ കാണിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.

about amritha

More in serial news

Trending

Recent

To Top