Malayalam
വ്യാജ വാട്‌സ് ആപ്പ് സ്‌ക്രീന്‍ ഷോട്ട്; അവസാന നിമിഷം ഷോണ്‍ ജോര്‍ജിന്റെ ചോദ്യം ചെയ്യല്‍ മാറ്റി വെച്ചു!
വ്യാജ വാട്‌സ് ആപ്പ് സ്‌ക്രീന്‍ ഷോട്ട്; അവസാന നിമിഷം ഷോണ്‍ ജോര്‍ജിന്റെ ചോദ്യം ചെയ്യല്‍ മാറ്റി വെച്ചു!
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വ്യാജ സ്‌ക്രീന്‍ ഷോട്ട് സൃഷ്ടിച്ച സംഭവത്തില്‍ പിസി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായി പിസി ജോര്‍ജിന്റെ ചോദ്യം ചെയ്യല്‍ മാറ്റിവെച്ചതായി വിവരം. നടന്‍ ദിലീപിനെതിരെ ഗൂഡാലോചനയുണ്ടെന്ന് വരുത്തി തീര്‍ക്കാനായി ഉണ്ടായിക്കിയ വ്യാജ വാട്‌സ് ആപ്പ് സ്‌ക്രീന്‍ ഷോട്ട് ദിലീപിന്റെ അനിയന്‍ അനൂപിന്റെ ഫോണിലേക്ക് എത്തിയത് ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നാണെന്നും കണ്ടെത്തിയിരുന്നു. അനൂപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍ പരിശോധിച്ചപ്പോഴായിരുന്നു ഈ കണ്ടെത്തല്‍.
ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷോണിനെ ചോദ്യം ചെയ്യാനായി നോട്ടീസ് കൊടുത്തുവെന്ന വിവരവും ഇന്നലെ വൈകീട്ട് പുറത്ത് വരുന്നത്. എന്നാല്‍ ചോദ്യം ചെയ്യല്‍ അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു.
ഇന്ന് 11 മണിക്ക് കോട്ടയം െ്രെകം ബ്രാഞ്ച് എസ്പി ഓഫിസില്‍ എത്താനായിരുന്നു ഷോണ്‍ ജോര്‍ജിന് ആദ്യം ലഭിച്ച നിര്‍ദേശം. എന്നാല്‍ ഇന്ന് ഹാജരാകേണ്ടെന്ന് െ്രെകം ബ്രാഞ്ച് ഓഫീസില്‍ നിന്നും അറിയിച്ചതായി ഷോണ്‍ ജോര്‍ജ് അറിയിച്ചു. അതേസമയം ഷോണ്‍ ജോര്‍ജിനെതിരെ കൂടുതല്‍ തെളിവുകള്‍ തേടേണ്ടതുള്ളതിനലാണ് ചോദ്യം ചെയ്യല്‍ മാറ്റിവെച്ചതാണ് സൂചന. നാളെ കോട്ടയം െ്രെകംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ കേസിന്റെ വഴി തിരിച്ചുവിടാന്‍ ദിലീപിന്റെ അനിയന്‍ അനൂപിന് വ്യാജമായ സ്‌ക്രീന്‍ഷോട്ട് ഷോണ്‍ ജോര്‍ജ് അയച്ചുകൊടുത്തുവെന്നാണ് െ്രെകംബ്രാഞ്ചിന്റെ വാദം. സിനിമാ പ്രവര്‍ത്തരും വക്കീലും പൊലീസുകാരും അടങ്ങിയ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ടായിരുന്നു നല്‍കിയത്. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനായിരുന്നു ഇത്. എന്നാല്‍ ഈ സ്‌ക്രീന്‍ഷോട്ട് വ്യജമായി നിര്‍മിച്ചതാണെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു.
അനൂപിന് ഷോണ്‍ ജോര്‍ജ് സ്‌ക്രീന്‍ ഷോട്ട് അയച്ചുകൊടുത്ത ഐ ഫോണ്‍ കണ്ടെത്താനായിരുന്നു ഓഗസ്റ്റ് 25ന് രാവിലെ എട്ടരയോടെ പൂഞ്ഞാറില പിസി ജോര്‍ജിന്റെ കുടുംബ വീട്ടില്‍ െ്രെകം ബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. കോട്ടയം െ്രെകംബ്രാഞ്ച് എസ്പി അമ്മിണിക്കുട്ടന്‍ തൃശ്ശൂര്‍ െ്രെകംബ്രാഞ്ച് എസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
എന്നാല്‍ പരിശോധനയില്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല. മറ്റൊരു ഗ്രൂപ്പില്‍ നിന്ന് കിട്ടിയ സ്‌ക്രീന്‍ഷോട്ട് അനൂപിന് ഫോര്‍വേഡ് ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇത് നിര്‍മ്മിച്ചത് താനല്ലെന്നുമാണ് ഷോണ്‍ ജോര്‍ജിന്റെ വാദം. അന്ന് ഉപയോഗിച്ചിരുന്ന ഫോണ്‍ 2019 ല്‍ നഷ്ടമായെന്നും ഇത് സംബന്ധിച്ച് അന്ന് തന്നെ പരാതി നല്‍കിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
പരിശോധനയില്‍ ഷോണിന്റെ വീട്ടില്‍ നിന്നും ചില ഫോണുകളും, ഐപാഡും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഷോണിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. നാളെ കോട്ടയം െ്രെകംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കൊണ്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഷോണ്‍ ജോര്‍ജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.കഴിഞ്ഞ ദിവസം വ്യാജ ചാറ്റ് താന്‍ അല്ല സൃഷ്ടിച്ചതെന്ന വിശദീകരണവുമായി ഷോണ്‍ രംഗത്തെത്തിയിരുന്നു.
ദിലീപുമായി നല്ല ബന്ധമാണെന്നും നിരവധി ചാറ്റുകള്‍ ദിലീപിന് താന്‍ അയച്ച് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ഷോണ്‍ വിശദീകരിച്ചത്. ‘പോലീസ് പറയുന്ന വ്യാജ ചാറ്റ് താന്‍ കണ്ടിരുന്നു. പലതും അയച്ച കൂട്ടത്തില്‍ അതും ദിലീപിന്റെ സഹോദരനും അഭിഭാഷകനും താന്‍ അയച്ച് കൊടുത്തിരിക്കാമെന്നുമായിരുന്നു ഷോണ്‍ വ്യക്തമാക്കിയത്.ഒരു അഭിഭാഷകന്‍ കൂടിയായ താന്‍ ദിലീപിനെതിരെ പ്രവര്‍ത്തിക്കുന്നവരെന്ന നിലയില്‍ വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കാന്‍ അത്ര മണ്ടനല്ലെന്നും ഷോണ്‍ പറഞ്ഞിരുന്നു. ‘ദിലീപിന്റെ സഹോദരന്‍ അനൂപുമായി തനിക്ക് വലിയ ബന്ധമൊന്നുമില്ല. ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് അനൂപുമായി ബന്ധപ്പെട്ടതെന്നും ഷോണ്‍ പറഞ്ഞിരുന്നു.
‘ദിലീപിന്റെ പൂട്ടണം’ എന്ന പേരിലായിരുന്നു വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയത്. ദിലീപിന്റെ ആദ്യ ഭാര്യ കൂടിയായ മഞ്ജു വാര്യര്‍, ഡിജിപി ബി സന്ധ്യ, അതിജീവിതയുടെ അഭിഭാഷക ടിബി മിനി, മാധ്യമപ്രവര്‍ത്തകരായ എംവി നികേഷ് കുമാര്‍, പ്രമോദ് രാമന്‍, സംവിധാകരായ ബൈജു കൊട്ടാരക്കര, ആലപ്പി അഷ്‌റഫ്, ആഷിഖ് അബു എന്നിവരുടെ പേരിലായിരുന്നു വ്യാജ ഗ്രൂപ്പ് തുടങ്ങിയത്.
