Malayalam
പ്രഭാസിനെ പോലെയോ യഷിനെ പോലെയോ ഒരു പുതിയ സൂപ്പര്‍സ്റ്റാറാകും സിജു വില്‍സണ്‍; മറുപടിയുമായി നടന്
പ്രഭാസിനെ പോലെയോ യഷിനെ പോലെയോ ഒരു പുതിയ സൂപ്പര്‍സ്റ്റാറാകും സിജു വില്‍സണ്‍; മറുപടിയുമായി നടന്
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സിജു വില്സന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സിജു വില്‍സനെ നായകനാക്കി വിനയന് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ സിജു അടുത്ത സൂപ്പര്‍സ്റ്റാറാകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കമന്റ്.
ഇപ്പോള്‍ ഇതിന് മറുപടിയായി സിജു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സിനിമയുടെ പ്രൊമോഷനായി കോഴിക്കോട് ഗോകുലം മാളിലെത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം.
ഫസ്റ്റ് ഡേ തന്നെ നിങ്ങള്‍ ഈ സിനിമ തിയേറ്ററുകളില്‍ കാണണം. ഇങ്ങനെയൊരു സിനിമ മലയാളത്തില്‍ നിന്ന് വരണം എന്ന് താന്‍ വ്യക്തിപരമായി ആഗ്രഹിച്ചിരുന്നു. കാരണം അന്യ ഭാഷാ ചിത്രങ്ങള്‍ ഇവിടെ വന്നു വലിയ വിജയം നേടുമ്പോള്‍ എന്തുകൊണ്ട് ഇവിടെ ഇങ്ങനെയൊരു സിനിമ സംഭവിക്കുന്നില്ല എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. അങ്ങനെ ഒരു അവസരം എനിക്ക് വന്നപ്പോള്‍ അത് പരമാവധി ഉപയോഗിക്കാനാണ് ഞാന്‍ ശ്രമിച്ചത്.
അത് എങ്ങനെ വന്നിട്ടുണ്ട് എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. താന്‍ എങ്ങനെയുണ്ടാകും എന്നെനിക്കറിയില്ല. പ്രേക്ഷകരാണ് കണ്ടിട്ട് തീരുമാനിക്കേണ്ടത്. ഒരു നടനെന്ന രീതിയില്‍ നമ്മള് വളരുകയല്ലേ വേണ്ടത്. ഒരു തുടക്കക്കാരനെന്ന രീതിയില്‍ പ്രേക്ഷകനെ നല്ല എന്റര്ടെയ്ന് ചെയ്യുന്ന സിനിമകള്‍ കൊടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
നല്ലതാണോ ഇഷ്ടപ്പെട്ടോ ഇല്ലേ എന്നൊക്കെ പറയേണ്ടത് ജനങ്ങളാണ്. തങ്ങളുടെ ഭാഗത്ത് നിന്ന് നല്ല ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സിജു വില്‍സണ്‍ പറഞ്ഞു. പ്രഭാസിനെ പോലെയോ യഷിനെ പോലെയോ ഒരു പുതിയ സൂപ്പര്‍സ്റ്റാറാകും സിജു വില്‍സണ്‍ എന്നാണ് ട്രെയ്ലറിന് താഴെ കമന്റ് വന്നത്.
