Connect with us

പത്തൊമ്പതാം നൂറ്റാണ്ട് ഒടിടിയിൽ

Movies

പത്തൊമ്പതാം നൂറ്റാണ്ട് ഒടിടിയിൽ

പത്തൊമ്പതാം നൂറ്റാണ്ട് ഒടിടിയിൽ

പത്തൊമ്പതാം നൂറ്റാണ്ട് ഒടിടിയിൽ. ആമസോൺ പ്രൈമിൽ സ്ട്രീമിം​ഗ് ആരംഭിച്ച വിവരം സംവിധായകൻ വിനയനാണ് പുറത്തുവിട്ടിരിക്കുന്നത്.

“പത്തൊമ്പതാം നൂറ്റാണ്ട്, ഇന്നു മുതൽ നിങ്ങൾക്ക് ആമസോൺ പ്രൈമിൽ കാണാം… ഇരുനൂറ്റി അമ്പതോളം തീയറ്ററുകളിൽ തിരുവോണത്തിനു റിലീസു ചെയ്ത ചിത്രം ആറാഴ്ചയിൽ അധികം തീയറ്ററുകളിൽ പ്രദർശിപ്പിച്ചെങ്കിലും ഇനിയും ഈ ചിത്രം കാണാത്തവർ ഏറെയുണ്ടാകും ..OTT യിൽ അവരും ഈ സിനിമ കാണണം അഭിപ്രായം അറിയിക്കണം…നിങ്ങളുടെ അഭിപ്രായത്തിനും വിമർശനത്തിനും ഏറെ വില നൽകുന്ന ഒരാളാണ് ഞാൻ..”, എന്നാണ് ഒടിടി വിവരം പങ്കുവച്ച് വിനയൻ കുറിച്ചത്.

സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ഈ വർഷം ഓണം റിലീസായി സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ലഭിച്ചത്.

സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സം​ഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സം​ഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാ​ഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രം​ഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ കണ്ട്രോളർ : രാജൻ ഫിലിപ്പ്. പിആർ‍ ആന്റ് മാർക്കറ്റിങ്: കണ്ടന്റ് ഫാക്ടറി.

Continue Reading
You may also like...

More in Movies

Trending

Recent

To Top