Connect with us

ഒരാളുടെ പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നതേ തെറ്റ്, ഒളിഞ്ഞ് നോക്കിയിട്ട് അറിയാന്‍ വയ്യാത്തത് എഴുതുന്നത് അതിലും വലിയ തെറ്റ്, കുറേ ദിവസങ്ങളായി ഞാനും ഇത് കാണുന്നു! വിവാഹമോചന വാര്‍ത്തകളോട് ആദ്യമായി വരദയുടെ കിടിലൻ പ്രതികരണം

Malayalam

ഒരാളുടെ പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നതേ തെറ്റ്, ഒളിഞ്ഞ് നോക്കിയിട്ട് അറിയാന്‍ വയ്യാത്തത് എഴുതുന്നത് അതിലും വലിയ തെറ്റ്, കുറേ ദിവസങ്ങളായി ഞാനും ഇത് കാണുന്നു! വിവാഹമോചന വാര്‍ത്തകളോട് ആദ്യമായി വരദയുടെ കിടിലൻ പ്രതികരണം

ഒരാളുടെ പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നതേ തെറ്റ്, ഒളിഞ്ഞ് നോക്കിയിട്ട് അറിയാന്‍ വയ്യാത്തത് എഴുതുന്നത് അതിലും വലിയ തെറ്റ്, കുറേ ദിവസങ്ങളായി ഞാനും ഇത് കാണുന്നു! വിവാഹമോചന വാര്‍ത്തകളോട് ആദ്യമായി വരദയുടെ കിടിലൻ പ്രതികരണം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മിനിസ്ക്രീൻ താരം വരദയും ജിഷിനും വിവാഹമോചിതരായെന്ന് തരത്തിലുള്ള വാർത്ത സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. യൂട്യൂബ് വീഡിയോകളില്‍ ജിഷിനെ കാണാത്തതും ജിഷിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയേകാത്തതിനെക്കുറിച്ചുമൊക്കെയായിരുന്നു പലരും ചോദിച്ചത്

ഇപ്പോഴിതാ നടി അനു ജോസഫിന് വരദ നല്‍കിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. മകനൊപ്പമാണ് വരദ അനുവിന്റെ ചാനലിലെത്തിയത്.

വീഡിയോയുടെ തുടക്കത്തില്‍ തന്നെ കാണാനായി നില്‍ക്കുന്നവരെ അനു കാണിച്ചു തരുന്നുണ്ട്. എന്തിനാണ് മുടി മുറിച്ചതെന്ന ചോദ്യത്തിനും അനു മറുപടി നല്‍കുന്നുണ്ട്. മുടി ഡൊണേറ്റ് ചെയ്തതാണ്. ആറ് മാസത്തോളമായി വെട്ടിയിട്ട് എന്നും അനു പറയുന്നുണ്ട്. വരദയ്‌ക്കൊപ്പം വരദയുടെ മകനും അനുവിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. സ്‌കൂളില്‍ പോയി വന്നതിന് ശേഷം തന്നെ റെഡിയായി കാത്തിരിക്കുകയായിരുന്നു ഇവന്‍. രണ്ട് മാസമായിരുന്നപ്പോള്‍ മുതല്‍ ഇവനെ ഞാന്‍ കാണുന്നുണ്ട്. യുകെജിയിലാണ് ഇപ്പോള്‍. അവന് കുറേനേരം കളിക്കണം, വേറെ പ്രശ്നങ്ങളൊന്നുമില്ല എന്ന് വരജയുടെ മകനെ പരിചയപ്പെടുത്തുകയാണ്.

സോഷ്യല്‍ മീഡിയയിലെ തന്നെക്കുറിച്ചുള്ള വാര്‍ത്തകളോടും വരദ പ്രതികരിക്കുന്നുണ്ട്. സോഷ്യല്‍മീഡിയ എടുത്ത് കഴിഞ്ഞാല്‍ വരദ അത് പറഞ്ഞു, ഇത് പറഞ്ഞു എന്നൊക്കെയാണ് കാണുന്നത്, ആക്ച്വലി അതേക്കുറിച്ച് വരദയ്ക്ക് എന്താണ് പറയാനുള്ളതെന്ന് അനു ജോസഫ് ചോദിക്കുകയായിരുന്നു. എന്നാല്‍ എനിക്കൊന്നും പറയാനില്ല എന്നായിരുന്നു വരദയുടെ മറുപടി. കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാനും ഇത് കാണുന്നുണ്ട്. ഞാനൊന്നും പറഞ്ഞിട്ടില്ല. എന്റെ ഗര്‍ഭം ഇങ്ങനല്ലെന്ന് പറയുന്ന വരദ ഇപ്പോള്‍ ചേച്ചിയുടെ അടുത്താണെങ്കിലും എനിക്കൊന്നും പറയാനില്ലെന്നാണ് പറയുന്നത്.

ഒരാളുടെ പേഴ്സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നതേ തെറ്റ്, ഒളിഞ്ഞ് നോക്കിയിട്ട് അറിയാന്‍ വയ്യാത്തത് എഴുതുന്നത് അതിലും വലിയ തെറ്റ് എന്നും താരം പറയുന്നു. ശരിയോ തെറ്റോ ആയിക്കോട്ടെ അത് ഓരോരുത്തരുടെ പേഴ്സണല്‍ കാര്യമാണെന്നും താരം ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതേക്കുറിച്ച് ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ നമ്മളെക്കുറിച്ച് ഉള്ളതോ ഇല്ലാത്തതോ എഴുതാന്‍ വേറൊരാള്‍ക്കും സ്വാതന്ത്ര്യമില്ലെന്നും താരം അഭിപ്രായപ്പെടുന്നു. അതേസമയം, എന്റെ ലൈഫ് ഞാന്‍ ജീവിക്കട്ടെ എന്ന് പറയുകയാണ് വരദ.

തന്റെ കുടുംബത്തെക്കുറിച്ചും വരദ സംസാരിക്കുന്നുണ്ട്. വരദ ഗുജറാത്തിലാണ് ജനിച്ചത്. പപ്പയും മമ്മിയുമൊക്കെ അവിടെ ജോലി ചെയ്യുകയായിരുന്നു. പക്ഷെ വളര്‍ന്നത് ഇവിടെയാണ്. അതേസമയം, മലയാളികളാണെങ്കിലും ഞങ്ങളുടെ വീട്ടില്‍ അവിടത്തെ സ്വാധീനമുണ്ടെന്നും വരദ പറയുന്ന. എനിക്ക് ഗുജറാത്തി അറിയില്ല. വല്ലപ്പോഴുമൊക്കെ പോവുന്ന സ്ഥലം, ആ ഒരു ബന്ധമേയുള്ളൂ ഇപ്പോഴെന്നും വരദ പറയുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതേസമയം അനുവിന്റെ വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൡും മിക്കതും ജിഷിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ്. റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെ വസ്തുത എന്താണെന്ന് അറിയാനായി പലരും കമന്റിലൂടെ ചോദ്യങ്ങളുമായി എത്തുന്നുണ്ട്.

സിനിമയിലൂടെ തുടങ്ങി പിന്നീട് സീരിയലില്‍ സജീവമായ താരമാണ് വരദ. അമല സീരിയലായിരുന്നു താരത്തിന്റെ കരിയറിലും ജീവിതത്തിലും ഒരേപോലെ വഴിത്തിരിവായി മാറിയത്. ഈ പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു വരദ ജിഷിനുമായി പ്രണയത്തിലായത്. വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹശേഷവും മകന്‍ ജനിച്ചതിന് ശേഷവുമെല്ലാം ബ്രേക്കെടുത്തിരുന്നുവെങ്കിലും പിന്നീട് വരദ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

More in Malayalam

Trending