News
ഭര്‍ത്താവിനൊപ്പം പാരീസില്‍ അവധിയാഘോഷിച്ച് നിക്കി ഗല്‍റാണി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങല്‍
ഭര്‍ത്താവിനൊപ്പം പാരീസില്‍ അവധിയാഘോഷിച്ച് നിക്കി ഗല്‍റാണി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങല്‍
1983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന് മര്യാദ രാമന്, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് നിക്കി ഗല്‍റാണി. തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം.
മൂന്നു മാസം മുന്‍പായിരുന്നു തെന്നിന്ത്യന്‍ നടനായ ആദി പിനിഷെട്ടിയുമായുള്ള നിക്കിയുടെ വിവാഹം. ഈ ചിത്രങ്ങളെല്ലാം തന്നെ വൈറലായിരുന്നു. ഇപ്പോള്‍ ആദിയ്ക്ക് ഒപ്പം പാരീസില്‍ അവധിക്കാലം ചെലവഴിക്കുകയാണ് നിക്കി.
പാരീസ് യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിക്കി തന്നെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഇവ വൈറലായി മാറിയത്. നിരവധി ആരാധകര്‍ ആശംസകള്‍ അറിയിച്ചും കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
2014ല്‍ പുറത്തിറങ്ങിയ 1983 ആണ് നിക്കിയുടെ ആദ്യ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. 2006ല്‍ പുറത്തിറങ്ങിയ ഒക വി ചിത്രം എന്ന തെലുങ്ക് ചിത്രത്തിലാണ് ആദി ആദ്യമായി അഭിനയിച്ചത്. 2009ല്‍ ഇറങ്ങിയ ഈറം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദി നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
